കോവിഡ് -19 ബാധിച്ച തൊഴിലാളികളെ സഹായിക്കുന്നതിന് ഉന്നതവിദ്യാഭ്യാസത്തിലെ 14,000 സീറ്റുകൾ കുറഞ്ഞ ഫീസിൽ ലഭ്യമാക്കാൻ പാക്കേജ്. പാർട്ട് ടൈം/ഗ്രാജുവേഷൻ സീറ്റുകളെ പിന്തുണയ്ക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് 30 മില്യൺ യൂറോ ധനസഹായം പ്രഖ്യാപിച്ചു.
കഴിഞ്ഞ ജൂലൈയിൽ സർക്കാർ ജോബ്സ് സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപിക്കുകയും കൊറോണ വൈറസ് നിയന്ത്രണങ്ങൾ മൂലം വർക്കേഴ്സിനെ അത് വലിയ തോതിൽ ബാധിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിൽനിന്നൊക്കെ തീർത്തും വിത്യസ്തമായി പരിശീലനമോ വിദ്യാഭ്യാസമോ ആഗ്രഹിക്കുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കുവാൻ ഈ പുതിയ പാക്കേജിലൂടെ ശ്രമിക്കും.
മോഡുലാർ കോഴ്സുകളിൽ ഏകദേശം 12,000 സീറ്റുകൾക്കുള്ള ഫീസ് പുതിയ പാക്കേജ് ഫണ്ട് ചെയ്യും. 2,500 ബിരുദാനന്തര ബിരുദ സീറ്റുകൾക്കും ധനസഹായം ലഭിക്കും. സയൻസ്, എഞ്ചിനീയറിംഗ്, ഐസിടി, ആരോഗ്യം, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നിവയുൾപ്പെടെ 23 കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള 200 കോഴ്സുകളിൽ ഇവ ലഭ്യമാകും. കൂടാതെ തൊഴിൽ മേഖലയിലേക്ക് മടങ്ങിവരുന്നവർക്കോ, പാർട്ട് ടൈം ജോലി ചെയ്യുന്നവർക്കോ, സമീപകാല ബിരുദധാരികൾക്കോ ഈ ധനസഹായം ലഭ്യമാകും.
പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ് (PUP)ഉൾപ്പെടെയുള്ള സോഷ്യൽ വെൽഫെയർ പേയ്മെന്റുകൾ സ്വീകരിക്കുന്നവർക്ക് സൗജന്യമായി കോഴ്സുകൾ നടത്താനും ഇത് സഹായിക്കും.