അയർലണ്ടിൽ വിദ്യാർത്ഥികൾക്ക് “പ്രീ-ക്രിസ്മസ് കൊറോണ വൈറസ് പേയ്‌മെന്റ് ബൂസ്റ്റ്”

വ്യാഴാഴ്ച പ്രഖ്യാപിക്കുന്ന കോവിഡ് പേയ്‌മെന്റ് സ്‌കീമിന്റെ ഭാഗമായി ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ (Post Graduated Students) ഉൾപ്പെടെ 200,000 ലെവൽ-3 വിദ്യാർത്ഥികൾക്ക് ക്രിസ്മസിന് മുമ്പ് 250 യൂറോ ധനസഹായം ലഭിക്കും (Pre-Christmas Corona Virus Payment Boost).

ക്യാംപസുകൾ അടച്ചിരിക്കുന്നതിനാൽ മിക്ക വിദ്യാർത്ഥികളും വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാകുമ്പോൾ, ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് ലെവൽ-3 വിദ്യാർത്ഥികൾക്കായി 50 മില്യൺ യൂറോ കോവിഡ് പേയ്‌മെന്റ് സ്‌കീം പ്രഖ്യാപിക്കുന്നു. 2021 ലെ ബജറ്റിൽ നൽകിയിട്ടുള്ള ഫണ്ടിംഗ്, എല്ലാ യൂറോപ്യൻ യൂണിയൻ ഫുൾ ടൈം Graduate, Post Graduate വിദ്യാർത്ഥികൾക്കും പാൻഡെമിക് മൂലം ഉണ്ടായ അവരുടെ പല പ്രശ്നങ്ങൾക്കും പരിഹാരമായി അവരുടെ ബുദ്ധിമുട്ടുകളെ അംഗീകരിച്ചുകൊണ്ട് വേണ്ടവിധത്തിലുള്ള സാമ്പത്തിക സഹായം നൽകും.

ക്രിസ്മസ്സിന് മുമ്പായി സൂസി ഗ്രാന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ഗ്രാന്റിൽ 250 യൂറോയുടെ ഒരു അഡിഷണൽ Top-up ഉം ലഭിക്കുമെന്ന് അറിയിച്ചു. അതേസമയം ഗ്രാന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് കുടിശ്ശികയുള്ള ഏതെങ്കിലും സംഭാവനയിൽ നിന്നും ഫീസ് പേയ്മെന്റ് ആയ 250 യൂറോ കുറയ്ക്കാം അതല്ലെങ്കിൽ 250 യൂറോയുടെ ഒരു ക്രെഡിറ്റ് നോട്ട് ലഭിക്കും അവരുടെ ഇന്സ്ടിട്യൂഷന്റെ പേരിൽ. കൂടാതെ ഐടി സപ്പോർട്ടിനായി 15 മില്യൺ യൂറോ, ആക്സസ് സപ്പോർട്ടുകൾക്കായി 10 മില്യൺ യൂറോ, വെൽഫേറിനും മാനസികാരോഗ്യത്തിനും 3 മില്യൺ യൂറോ എന്നിവ ഇതിന് പുറമെ ലഭിക്കും.

Share This News

Related posts

Leave a Comment