വിദ്യാഭ്യാസ വകുപ്പും എസ്എൻഎ ട്രേഡ് യൂണിയനുകളും തമ്മിൽ അംഗീകരിച്ച പുതിയ ക്രമീകരണങ്ങളിൽ കാര്യമായ അധിക ആവശ്യങ്ങളുള്ള (Students with significant additional needs) എല്ലാ പ്രൈമറി സ്കൂൾ കുട്ടികളും അടുത്ത വ്യാഴാഴ്ച ക്ലാസ് മുറിയിലേക്ക് മടങ്ങും. പ്രത്യേക സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളും, മെയിൻസ്ട്രീം ക്ലാസുകളിൽ പഠിപ്പിക്കുന്ന പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഏത് സമയത്തും ഹാജരാകുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതിനായി പ്രത്യേക സ്കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികൾ ആൾട്ടർനേറ്റീവ് ദിവസങ്ങളിൽ ക്ലാസ്സിൽ പങ്കെടുക്കും, മറ്റെല്ലാ വിദ്യാർത്ഥികളും ആഴ്ചയിൽ അഞ്ച് ദിവസം എന്ന രീതിയിലും ക്ലാസ്സുകൾ അറ്റൻഡ് ചെയ്യും.
ഇന്നലെ വൈകുന്നേരം വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് അയച്ച കത്തിൽ ഫെബ്രുവരി 1 മുതൽ അയർലണ്ടിലെ സ്കൂളുകൾ വീണ്ടും തുറക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് അറിയിച്ചു. എല്ലാ പ്രത്യേക വിദ്യാഭ്യാസ അധ്യാപകരും മെയിൻസ്ട്രീം ക്ലാസുകൾ പഠിപ്പിക്കാത്ത അദ്ധ്യാപകരും എല്ലാ പ്രത്യേക ആവശ്യങ്ങൾക്കുള്ള സഹായികളും വ്യാഴാഴ്ച സ്കൂളിലേക്ക് മടങ്ങണമെന്ന് കത്തിൽ നിർദ്ദേശിക്കുന്നു. സാധാരണയായി ഒരു മെയിൻസ്ട്രീം ക്ലാസ് മുറിയിൽ ഉള്ള പ്രത്യേക വിദ്യാർത്ഥികളെ താൽക്കാലിക പ്രത്യേക വിദ്യാഭ്യാസ ഗ്രൂപ്പുകളായി തിരിക്കണമെന്ന് വകുപ്പിൽ നിന്നുള്ള കത്തിൽ പറയുന്നു.
പുതിയ നടപടികൾ താൽക്കാലികവും ഇടക്കാലവുമാണ്, സ്കൂളുകൾ പൂർണ്ണമായും വീണ്ടും തുറക്കുന്നതുവരെ സ്കൂളുകളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ നടപടികൾ. പ്രൈമറി സ്കൂളുകളിലെ എല്ലാ പ്രത്യേക ക്ലാസുകളും പുതിയ ക്രമീകരണങ്ങളിൽ ഉൾപ്പെടുന്നു, ഓട്ടിസം അഥവാ ശ്രവണ വൈകല്യമുള്ള കുട്ടികൾക്കുള്ള ഫസ്റ്റ് ടൈം ഇന്റെർവെൻഷൻ സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ.