അയർലണ്ടിൽ നിർമ്മിച്ച ‘MR COVID-19‘ എന്ന ഹ്രസ്വചിത്രം തിരുവോണനാളില്‍ പുറത്തിറങ്ങി. ബാലു മിത്ര, കെവിന് റെനി, ജിബീസ് തരകന് എന്നീ മൂന്ന് സുഹൃത്തുക്കൾ ചേർന്നു തുടങ്ങിയ ‘Triangle Pictures’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം ബാലു മിത്രയും ഛായാഗ്രഹണം എഡിറ്റിങ് കെവിന് റെനിയും മോഷൻ പോസ്റ്റർ & സ്റ്റിൽസ് ജിബീസ് തരകനും ചേർന്നു നിര്‍വഹിച്ചു.
Triangle Picturesനു എല്ലാവിധ പിന്തുണയും നൽകിയത് TLC നഴ്സിംഗ് ഹോം, സാന്ററി ആണ്. ഹ്രസ്വചിത്രത്തിലെ അഭിനേതാക്കൾ എല്ലാവരും തന്നെ നഴ്സിംഗ് ഹോമിലെ ജീവനക്കാരും റെസിഡന്റ്സും ആണ് എന്നുള്ളതും ഇതിനെ വ്യത്യസ്തമാക്കുന്നു.
ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Share This News