ആവശ്യമായ നിയമനിർമ്മാണം പാസാക്കിയാൽ രാജ്യത്ത് എത്തുന്ന ആളുകൾക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ “മൂന്ന് നാല് ആഴ്ചകൾക്കുള്ളിൽ” തയ്യാറാകുമെന്ന് മിനിസ്റ്റർ ഫോർ ജസ്റ്റിസ് അറിയിച്ചു. പദ്ധതികൾ പ്രകാരം, ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലേക്ക് എത്തുന്ന യാത്രക്കാർക്ക് നിയുക്ത ക്വാറൻറൈൻ ഹോട്ടലുകളിലൊന്നിൽ ഒരു സ്ലോട്ട് ബുക്ക് ചെയ്യേണ്ടിവരും. യാത്രക്കാരന് ഏകദേശം 2,000 യൂറോ വരെയുള്ള ബില്ല് വന്നേക്കാം, അതിൽ താമസം, ലോൺഡ്രി, ട്രാൻസ്‌പോർട് എന്നിവ ഉൾപ്പെടും.
നിരവധി പുതിയ ഒഫൻസുകൾ നിയമനിർമ്മാണം വഴി ഈ കാലയളവിൽ സൃഷ്ടിക്കപ്പെടും, ഇവയെല്ലാം 4,000 യൂറോ പിഴയോ അഥവാ ഒരു മാസം ജയിൽ ശിക്ഷയോ എന്ന രീതിയിൽ ആയിരിക്കാം. നിർബന്ധിത ക്വാറന്റൈന് ഹോട്ടലിൽ നിന്ന് പുറത്തുപോകുക, മറ്റൊരാളുടെ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ അപകടമുണ്ടാക്കൽ അഥവാ ഒരു പരിശോധന നിരസിക്കൽ (Refusing a Test) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നിലവിലെ ലെവൽ 5 നിയന്ത്രണങ്ങൾ മാർച്ച് 5 ന് നിലവിലുള്ള കട്ട് ഓഫ് തീയതിക്ക് അപ്പുറത്തേക്ക് നീട്ടണമെന്ന് ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻഫെറ്റ്) നിർദ്ദേശിച്ചു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രാരംഭ നീക്കങ്ങൾ കേസ് നമ്പറുകളിലെ സ്വാധീനം കണക്കിലെടുത്ത് സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും വീണ്ടും തുറക്കുന്നത് ജാഗ്രതയോടെയും ഘട്ടം ഘട്ടമായി നടത്തണമെന്നും NPHET ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.