അയർലണ്ടിൽ നിന്നുള്ള നിധി സജേഷ് ആലപിച്ച “ചെണ്ടോ ചെന്താമര” എന്ന് തുടങ്ങുന്ന മനോഹര ഗാനം ശ്രദ്ധനേടുന്നു .4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ 4 മ്യൂസിക്‌സിലെ തന്നെ ബിബിയും എൽദോസും ചേർന്നെഴുതിയ ഗാനത്തിൽ അഭിനയിചിരിക്കുന്നത് നിധിയും അനുജത്തി അഥിതിയും ചേർന്നാണ് . അയർലണ്ടിലെ മനോഹരമായ പാർക്കുകളുടെയും കുട്ടികുറുമ്പുകളുടെയും പശ്ചാത്തലത്തിൽ നിറഞ്ഞ മ്യൂസിക് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നതും 4 മ്യൂസിക്സ് ആണ്. മ്യൂസിക് 247 ചാനലിലൂടെ ആണ് ഈ ഗാനം റീലീസ് ആയിരിക്കുന്നത്.
4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ അയർലണ്ട് എപ്പിസോഡിലൂടെയാണ് നിധി സജേഷിനെ 4 മ്യൂസിക്സ് കണ്ടെത്തിയത്.
അയർലൻഡിൽ നിന്നുള്ള 19 പുതിയ സിംഗേഴ്സിനെയാണ് 4 മ്യൂസിക്സ് “മ്യൂസിക് മഗ്ഗി”ലൂടെ സംഗീതലോകത്തിന് പരിചയപ്പെടുത്തുന്നത്..16 പുതിയ ഗാനങ്ങളിൽ 4 എണ്ണം ഇതിനുമുൻപ് റീലീസ് ആയിട്ടുണ്ട്. മ്യൂസിക് മഗ്ഗിലെ ഇനിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ ആണ് “മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്.
അയർലൻഡ് മലയാളികളായ സജേഷ് സുധർശനന്റെയും സൗമ്യ സജേഷിന്റെയും കുട്ടികളാണ് നിധിയും അതിഥിയും.