അയർലണ്ടിൽ ട്യൂഷൻ ഫീസിൽ നികുതി ഇളവ്: അറിയേണ്ടതെല്ലാം

കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് പല ഐറിഷ് കുടുംബങ്ങളിലും കാര്യമായ സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ ഒരു അംഗീകൃത സ്ഥാപനത്തിൽ അംഗീകൃത കോഴ്സിൽ ചേർന്നിട്ടുണ്ടെങ്കിൽ, ട്യൂഷൻ ഫീസ്, വിദ്യാർത്ഥി സംഭാവന (രജിസ്ട്രേഷൻ ഫീസ്) ഉൾപ്പെടെയുള്ളവയ്ക്ക് നികുതി ഇളവ് (Tax Relief) ക്ലെയിം ചെയ്യാൻ മാതാപിതാക്കൾക്ക് കഴിയും.

നികുതിയിളവിനായി പൊതു ധനസഹായമുള്ള സർവ്വകലാശാലകൾ, കോളേജുകൾ, അയർലണ്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ (പിഡിഎഫ്) നൽകുന്ന എല്ലാ കോഴ്സുകളും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്, റവന്യൂ കമ്മീഷണർമാർ ഓരോ അധ്യയന വർഷവും ആരംഭിക്കുന്നതിന് മുമ്പായി അംഗീകൃത കോളേജുകളുടെയും കോഴ്സുകളുടെയും ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു, ആ ലിസ്റ്റ് അനുസരിച്ചായിരിക്കും നികുതി ഇളവ് ലഭിക്കുക.

നിലവിൽ താഴെ പറയുന്ന കാര്യങ്ങൾക്ക് ട്യൂഷൻ ഫീസിന് നികുതി ഇളവ് ക്ലെയിം ചെയ്യാൻ കഴിയും:

  • Full-time and part-time undergraduate courses in both private and publicly funded third-level colleges in approved colleges in Ireland or in any EU member state. The course must be for at least two years’ duration.
  • Postgraduate courses in private and publicly funded colleges in Ireland as well as universities and publicly funded colleges in other countries (EU and non-EU). Postgraduate courses must be between one and four years in duration and students must already have a primary degree or equivalent qualification.
  • Foreign language and IT coursesthat are less than two years’ duration and which result in the award of a certificate of competence. The course fees paid must not be less than €315 and not more than €1,270.

സ്റ്റാൻഡേർഡ് റേറ്റ് ആയ 20% ആണ് നികുതി ഇളവ്. നികുതി ഇളവ് ക്ലെയിം ചെയ്യുന്നതിനുമുമ്പ്, നിങ്ങൾ ഫീസ് അടച്ചിരിക്കണം. നികുതി ഇളവിന് അർഹതയുള്ള (വിദ്യാർത്ഥി സംഭാവന ഉൾപ്പെടെ) പരമാവധി ഫീസ് ഒരു കോഴ്സിന് ഒരാൾക്ക്, 7,000 യൂറോ വരെയാണ്.

2020 ഓഗസ്റ്റ് 1 മുതൽ ആരംഭിക്കുന്ന അധ്യയന വർഷത്തേക്കുള്ള ഒരു ഫുൾ ടൈം കോഴ്സ് വിദ്യാർത്ഥിക്ക്, ട്യൂഷൻ ഫീസായി ചെലവഴിക്കുന്ന ആദ്യത്തെ 3000 യൂറോയ്ക്ക് (ആദ്യം ചിലവഴിക്കുന്ന 3000 യൂറോയ്ക്ക്) നികുതി ഇളവ് ഇല്ല (വിദ്യാർത്ഥി സംഭാവന ഉൾപ്പെടെ). അതുപോലെ, പാർട്ട് ടൈം വിദ്യാർത്ഥികൾക്കായി ട്യൂഷൻ ഫീസായി ചെലവഴിച്ച ആദ്യത്തെ 1500 യൂറോയ്ക്കും നികുതി ഇളവ് ഇല്ല. ഇനി ഒരുപക്ഷെ നിങ്ങൾ ഒന്നിൽ കൂടുതൽ വിദ്യാർത്ഥികൾക്കായി ട്യൂഷൻ ഫീസ് നികുതി ഇളവ് ക്ലെയിം ചെയ്യുകയാണെങ്കിൽ, രണ്ടാമത്തെ അഥവാ തുടർന്നുള്ള വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസുകളിൽ നിങ്ങൾക്ക് പൂർണ്ണ നികുതി ഇളവ് ലഭിക്കും.

ഓൺലൈനായി ക്ലെയിം ചെയ്യുന്നവർക്ക് റവന്യൂ ഡിപ്പാർട്മെന്റിന്റെ myAccount service ഉപയോഗിച്ച് ട്യൂഷൻ ഫീസുകളിൽ നികുതി ഇളവ് ക്ലെയിം ചെയ്യാൻ സാധിക്കും. ഓഫ്‌ലൈനായി അപേക്ഷിക്കുന്നവർ ഒരു അപേക്ഷാ ഫോം revenue.ie യിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതിന് ശേഷം നിങ്ങളുടെ അടുത്തുള്ള റവന്യൂ ഓഫീസിൽ നൽകണം.

For more info https://whatsnew.citizensinformation.ie/#

Share This News

Related posts

Leave a Comment