അയർലണ്ടിലേക്കുള്ള യാത്രക്കാർക്ക് നിർബന്ധ ക്വാറന്റൈൻ

അയർലണ്ടിൽ ലെവൽ-5 നിയന്ത്രണങ്ങൾ മാർച്ച് 5 വരെ തുടരും. അയർലണ്ടിലേക്കുള്ള യാത്രക്കാരുടെ കാര്യത്തിലും കർശനമായ നിയന്ത്രണങ്ങൾ ഐറിഷ് ഗവണ്മെന്റ് നടപ്പിലാക്കുന്നു 14 ദിവസത്തെ നിർബന്ധ ക്വാറന്റൈൻ ഉൾപ്പെടെ.

നോൺ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും അയർലണ്ടിലേക്ക് വരുന്ന യാത്രക്കാരുടെ കാര്യത്തിൽ വീട്ടിലുള്ള സെല്ഫ് ഐസൊലേഷൻ ഫസ്റ്റ് ടൈം അനിവാര്യമാണ്. അതേസമയം റെഡ് റീജിയൻ രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് നെഗറ്റീവ് PCR Test നിർബന്ധമായുള്ള നിയമം അങ്ങനെ തന്നെ തുടരും, നെഗറ്റീവ് PCR Test ഹാജരാക്കിയാൽ അവർക്ക് അയർലണ്ടിൽ വന്ന് 5 ദിവസത്തിന് ശേഷം വീടിന് പുറത്തേക്കെവിടെ വേണേലും യാത്ര ചെയ്യാം

വടക്കൻ അയർലണ്ടിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉൾപ്പെടെ ദ്വീപിലെ ഏതെങ്കിലും തുറമുഖങ്ങളിൽ നിന്നോ വിമാനത്താവളത്തിൽ നിന്നോ അയർലണ്ടിലേക്ക് വരുന്ന ആർക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.

ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള Visa-free  യാത്രയും മാർച്ച് 5 വരെ നിർത്തിവയ്ക്കും, അതേസമയം പുതിയ യാത്രാ നിയന്ത്രണങ്ങൾ തടയുന്നതിനായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അധികമായി ഗാർഡകളെ(Police) നിയമിക്കുമെന്ന് ഐറിഷ് ഗവണ്മെന്റ് അറിയിക്കുകയുണ്ടായി.

കൂടുതൽ വിവരങ്ങൾക്ക് https://www.thejournal.ie/ireland-level-five-coronavirus-extended-5335699-Jan2021/

https://www.thejournal.ie/covid-19-ireland-18-5335242-Jan2021/

Share This News

Related posts

Leave a Comment