അയർലണ്ടിലെ നഴ്‌സായ സാനി റെജിയും പ്രശസ്ത സിനിമാ പിന്നണി ഗായകനായ അഭിജിത് വിജയനും ചേർന്നാലപിച്ച ഗാനം പുറത്തിറങ്ങി.

തച്ചിരേത്ത് ടാക്കീസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആൽബമാണ് “ദൈവീകം“. Muzik247 ചാനലിലൂടെ റിലീസ് ചെയ്ത ഇതിലെ ‘നീയെൻ നോവിൽ..’ എന്ന് തുടങ്ങുന്ന ഗാനമാണ് ആദ്യം പുറത്തിറങ്ങിയത്. ഇതിനോടകം 15000 വ്യൂവേഴ്സ് പിന്നിട്ടിരിക്കുകയാണ് ഈ ഗാനം. ഇതിന്റെ വരികൾ എഴുതിയിരിക്കുന്നത് കറ്റാനം സ്വദേശിയായ ജിബിൻ. റ്റി. ജോർജ്ജും, സംഗീതം നൽകിയിരിക്കുന്നത് 4musics David’s Harp ഉം ആണ്. കാലഘട്ടത്തിന് അനുസൃതമായി മനോഹരമായിട്ടാണ് ഈ ഗാനം രചിച്ചിട്ടുള്ളത്.

കാതുകൾക്ക് ഇമ്പമാർന്നവണ്ണം ഈ ഗാനം ആലപിച്ചിരിക്കുന്നത്, പ്രശസ്ത സിനിമാ പിന്നണി ഗായകനായ അഭിജിത് വിജയനും, സാനി റെജിയും ചേർന്നാണ്. സാനി അയർലണ്ടിൽ കോർക്ക് മേഴ്‌സി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ തിയേറ്റർ നേഴ്സ് ആണ്. കായംകുളത്തിനടുത്തു കറ്റാനം സ്വദേശിനിയാണ് സാനി.

ഇതിന്റെ ദൃശ്യങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ഹരിലാൽ ആണ്. തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് ഇതിന്റെ കമ്പോസിംഗ് 4 musics ചിട്ടപ്പെടുത്തിയിരിക്കുന്നത്. യൂട്യൂബിൽ ലഭ്യമായിരിക്കുന്ന ഈ ഗാനം കാണാത്തവർ ഉണ്ടെങ്കിൽ, കണ്ടു ഷെയർ ചെയ്തു, സപ്പോർട്ട് ചെയ്യാൻ ശ്രെമിക്കുകയും ചെയ്യുക.

 

Share This News

Related posts

Leave a Comment