പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ് 2021 മാർച്ച് 31 വരെ നീട്ടുമെന്ന് സാമൂഹിക സംരക്ഷണ മന്ത്രി ഹെതർ ഹംഫ്രീസ് അറിയിച്ചു. ഡിസംബർ 31 നുള്ളിൽ പുതുതായി പ്രവേശിക്കുന്നവർക്ക് വേണ്ടിയുംകൂടിയാണ് മാർച്ച് വരെ നീട്ടിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ബിസിനസുകളുമായി അടുത്തിടെയുണ്ടായ ചർച്ചകൾക്ക് ശേഷമാണ് അടുത്ത വർഷം മാർച്ച് വരെ പേയ്മെന്റ് നീട്ടുന്നതിനുള്ള തീരുമാനം. ഡിസംബറിൽ ജോലിയിൽ തിരിച്ചെത്തിയാൽ, പുതുവത്സരത്തിൽ വീണ്ടും പിയുപിയിലേക്ക് പ്രവേശിക്കാനാകില്ലെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. ഈ വർഷാവസാനത്തിനകം പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ് വിപുലീകരിക്കുമെന്ന് (Expansion) റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് അയർലൻഡ്.
PUP സ്കീം ഇന്നുവരെ 4.3 ബില്യൺ യൂറോ വരെ ഗവണ്മെന്റ് നൽകി, ഈ ആഴ്ചത്തെ 104 മില്യൺ യൂറോയും കൂടെ ചേർത്ത്. ഈ ആഴ്ച ഏകദേശം 350,000 ആളുകൾക്ക് PUP (പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ്) നൽകി. മുന്നോട്ടും പാൻഡെമിക് മൂലം ജോലി നഷ്ടപ്പെട്ടവർക്ക് മാർച്ച് 2021 വരെ PUP നൽകുന്നത് തുടരുമെന്നും ഗവണ്മെന്റ് അറിയിച്ചു. ഇതോടൊപ്പം തന്നെ മറ്റനവധി സഹായങ്ങളും ഗവണ്മെന്റ് നൽകുന്നത് തുടരുമെന്നും മന്ത്രി ഹെതർ ഹംഫ്രീസ് അഭിപ്രായപ്പെട്ടു.