എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി. 54 വയസ്സായിരുന്നു. എറണാകുളത്തെ വീട്ടിൽ പുലർച്ചെ മൂന്നിനായിരുന്നു അനിതയുടെ അന്ത്യം. ഏറെ നാളുകളായി ചികിൽസയിലായിരുന്നു അനിത തച്ചങ്കരി. കാൻസർ രോഗത്താലാണ് മരണമടഞ്ഞത്. കുറന്തോട്ടത്തിൽ വർഗീസ് ചെറിയാന്റെയും ബഹ്റൈനിൽ ഡോക്ടർ ആയിരുന്ന മേരി ചാക്കോയുടെയും മകളാണ് അനിത. വസതിയിൽ പൊതുദർശനത്തിനു ശേഷം ചൊവ്വാഴ്ച രാവിലെ 11ന് കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ സംസ്കാരം.
ഇന്ത്യയിലും വിദേശത്തുമായി പഠനം പൂർത്തിയാക്കിയ അനിത, കുടുംബ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് മ്യൂസിക്കിൽനിന്നും പിയാനോ വായന ഉന്നതഗ്രേഡിൽ പാസായിരുന്നു അനിത തച്ചങ്കരി.