ടെക്സ്റ്റ് ഫോര്‍മാറ്റിംഗ് ; കിടിലന്‍ ഫീച്ചറുമായി വാട്‌സാപ്പ്

ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുക്കുന്നു. ടെക്‌സ്റ്റ് ഫോര്‍മാറ്റിംഗിനുള്ള സൗകര്യമാണ് വാട്‌സപ്പ് അവതരിപ്പിക്കുന്നത്. ഇതിനായി ഏറ്റവും പുതിയ ടെക്സ്റ്റ് ഫോര്‍മാറ്റിംഗ് ടൂളുകള്‍ വാട്‌സപ്പില്‍ ലഭ്യമാകും. ടൈപ്പ് ചെയ്ത മെസേജുകള്‍ ഈ ടൂളുപയോഗിച്ച് ഫോര്‍മാറ്റ് ചെയ്യാം

വാട്‌സപ്പിന്റെ സെഡ്ക് ടോപ്പ് ബീറ്റ പതിപ്പിലാണ് ഇപ്പോള്‍ ഇത് അവതരിപ്പിക്കുന്നത്. മെസേജുകള്‍ക്കുള്ളില്‍ നമ്പേഴ്‌സ്, ബുള്ളറ്റ് ചിഹ്നം എന്നിവയിടാനുള്ള സൗകര്യവും ഒരു മെസേജിനുള്ളിലെ പ്രധാന ഭാഗങ്ങള്‍ പ്രത്യേകം ക്വോട്ട് ചെയ്യാനുള്ള ഫീച്ചറും ഇതില്‍ ഉള്‍പ്പെടും.

ഈ ഫീച്ചറുകള്‍ എല്ലാവരിലേയ്ക്കും എത്തുന്നതോടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് അടക്കം ഉപയോഗിക്കുന്ന മെസേജുകളില്‍ ഇത് ഏറെ ഗുണം ചെയ്യും.

Share This News

Related posts

Leave a Comment