ID-യുടെ പ്രധാന സവിശേഷത വൃത്തിയുള്ള ലൈനുകളും മോഡേൺ പ്രൊഫൈലും ആണ്. അകം വളരെ വിശാലമാണ്. നീളമുള്ള വീൽബേസ് ഉണ്ട്, മുൻവശത്ത് എഞ്ചിൻ ഇല്ല, അതിനാൽ വളരെയധികം സ്പേസ് ലാഭിക്കാം. ഉയരമുള്ള ഡ്രൈവറെ സംബന്ധിച്ചിടത്തോളം ID-3 വളരെ മികച്ചതാണ്.
ഫലത്തിൽ എല്ലാ പ്രവർത്തനങ്ങളും സ്വൈപ്പും പുഷും ആണ്, മികച്ച 10.5 ഇഞ്ച് സ്ക്രീൻ വളരെ ക്ലിയർ പിക്ചർ വ്യൂ നൽകുന്നു ഒപ്പം തന്നെ ക്ലാരിറ്റി വിഡിയോസും. ID ഏകദേശം 7.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും, ഒരു ഇലക്ട്രിക്ക് കാറിനെ സംബന്ധിച്ചേടത്തോളം ഇത്രെയും വേഗത നൽകുക എന്നത് വലിയ കാര്യം തന്നെയാണ്.
ഐഡിയുടെ ഒരു പ്രത്യേക സവിശേഷത റെക്കോർഡുചെയ്ത മൈലേജ് ലഭ്യമായ ബാറ്ററി നിലയുമായി പൊരുത്തപ്പെടുന്നു എന്നതാണ്. ഐഡി കിലോമീറ്ററുകൾ ക്ലോക്ക് ചെയ്തു, ലഭ്യമായ ബാറ്ററി കപ്പാസിറ്റി അനുസരിച്ച് പ്രവർത്തിക്കുന്നു. ID-3 Electric Car-ൽ ഏറ്റവുമധികം ഇൻവെസ്റ്റ്മെന്റ് ബാറ്ററിയിലും സാങ്കേതികവിദ്യയിലും ആണുള്ളത്. ഐഡിക്ക് മികച്ചതും സജീവവും ആയ സുരക്ഷാ പാക്കേജ് ഉണ്ട്, കൂടാതെ യൂറോഎൻസിപി ക്രാഷ് ടെസ്റ്റ് പ്രോഗ്രാമിലെ മികച്ച 5 സ്റ്റാർ റേറ്റിംഗ് നേടിയിട്ടുമുണ്ട്, മാത്രമല്ല ID യുടെ എയർ ബാഗിങ് സിസ്റ്റവും വളരെ സുരക്ഷിതതോടെയാണ് ചെയ്തിരിക്കുന്നത്. മറ്റുള്ള കാറുകളെ അപേക്ഷിച്ച് ഇതിന്റെ എയർബാഗ്ഗിങ് സിസ്റ്റം യാത്രക്കാർക്ക് കൂടുതൽ സേഫ്റ്റി നൽകുന്നു. യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും നിങ്ങൾക്ക് ID-യിൽ ലഭ്യമാണ്.
ഇത്രെയും സവിശേഷതകൾ നിറഞ്ഞ Volkswagen Electric ID-3 വിപണിയിൽ എത്തുമ്പോൾ മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് വിശ്വസിക്കുന്നു. ഒരു ഇലക്ട്രിക്ക് കാറിനെ സംബന്ധിച്ച് വളരെ നല്ല കാഴ്ചപ്പാടാണ് ID-3 ക്കുള്ളത്. സാധാരണക്കാർക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച ഒരു ഇലക്ട്രിക്ക് കാർ എന്ന് വേണമെങ്കിൽ ID-3 യെ വിശേഷിപ്പിക്കാം.