കുട്ടികള്‍ക്കുള്ള വാക്സിന് രജിസ്ട്രേഷന് ആരംഭിച്ചു. ഇന്ന് മുതലാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവിന്റെ പോര്‍ട്ടലില്‍ ഇതിനായുള്ള സൗകര്യം ലഭ്യമാകുന്നത്. 5 മുതല്‍ 11 വയസ്സുവരെ പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്സിന് ഒന്നാം ഡോസ് രജിസ്ട്രേഷനാണ് ആരംഭിക്കുന്നത്.
ഗുരുതരമായ രോഗങ്ങളോ അപകടകരമായ ആരോഗ്യ സ്ഥിതിയോ ഉള്ള കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. ഈ വിഭാഗത്തിലുള്ളവര്‍ക്കാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നത്. ഇവര്‍ക്കുള്ള രജിസ്ട്രേഷന് പൂര്‍ത്തിയായ ശേഷമായിരിക്കും എല്ലാ കുട്ടികള്‍ക്കും വാക്സിന് ബുക്ക് ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ജനുവരി 11 മുതല്‍ എല്ലാവര്ക്കും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ഈ പ്രായപരിധിയില്‍ ഹോസ്പിറ്റലുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വാക്സിന് വിതരണം ചെയ്തിരുന്നു. മുതിര്‍ന്നവര്‍ക്ക് നല്കിയ അതേ വാക്സിന് ചെറിയ അളവിലാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.