അയര്‍ലണ്ടില്‍ ഏറെ ജനപ്രിയമായ ലക്ഷ്വറി ചോക്ലേറ്റ് അധികൃതര്‍ തിരിച്ചു വിളിച്ചു. DUNDRUM ടൗണ്‍ സെന്റിലടക്കം വില്‍പ്പന നടത്തുന്ന Batons – Caramel Milk ചോക്ലേറ്റുകളാണ് തിരിച്ചു വിളിച്ചത്. ഡബ്ലിനിലെ ഹെന്‍ട്രി സ്ട്രീറ്റിലും ഇത് വില്‍പ്പന നടത്തുന്നുണ്ട്.
ദ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ടിന്റേതാണ് നടപടി. ചേരുവകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത പീനട്ട്സ് ഇതില്‍ ചേര്ത്തിരിക്കുന്നതിനാലാണ് നടപടി സ്വീകരിച്ചത്. 2023 ജൂലൈ ബെസ്റ്് ബിഫോര്‍ ഡേറ്റ് നല്‍കിയിട്ടുള്ള 120 ഗ്രാമിന്റെ 22286,22287 എന്നീ ബാച്ചുകളാണ് തിരികെ വിളിച്ചത്.