പ്രമുഖ ഇന്‍ഷുറന്‍സ് ആന്‍ഡ് ഇന്‍കം പ്രൊട്ടക്ഷന്‍ കമ്പനിയായ UNUM കൂടുതല്‍ നിയമനങ്ങള്‍ക്കൊരുങ്ങുന്നു. പുതുതായി 50 പേരെ നിയമിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 50 ഒഴിവുകളും ഐടി മേഖലയില്‍ ആിരിക്കും. ഐടി മേഖലയില്‍ നിന്നും പിരിച്ചു വിടലിന്റെ വാര്‍ത്തകള്‍ മാത്രം വരുമ്പോള്‍ ഏറെ ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് പുറത്തു വന്നിരിക്കുന്നത്.
കാര്ലോയിലായിരിക്കും ഒഴിവുകള്‍. കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായിട്ടായിരിക്കും പുതിയ ആളുകളെ നിയമിക്കുക. 80 പേരെയാണ് 2022 ല്‍ മാത്രം കമ്പനി നിയമിച്ചത്. നിലവില്‍ 200 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്.
സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്സ്, ബിസിനസ് അനലിസ്റ്റ്സ്, ബിസിനസ് ഡെലിവറി മാനേജേഴ്സ്, സൈബര്‍ സെക്യൂരിറ്റി എഞ്ചിനിയേഴ്സ് എന്നിവരെയാണ് നിയമിക്കുക. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ കമ്പനിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.