ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് യുകെയില്‍ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്

ബ്രിട്ടനില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്സുമാര്‍ വേതന വര്‍ധന ആവശ്യപ്പെട്ട് ഡിസംബര്‍ 15 നും 20 നും പണിമുടക്കും. ഒരു നൂറ്റാണ്ടിനിടെ ഇതാദ്യമാണു നഴ്സുമാരുടെ സംഘടന പണിമുടക്കിലേക്കു നീങ്ങുന്നത്. സര്‍ക്കാരുമായി പലവട്ടം ചര്‍ച്ച നടന്നെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണിത്.

കടുത്ത സാമ്പത്തികപ്രതിസന്ധിക്കു നടുവില്‍ നഴ്സുമാരുടെ ആവശ്യം നടപ്പിലാക്കാനാവില്ലെന്നാണു ആരോഗ്യമന്ത്രി സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കിയത്. ജീവിതച്ചെലവുകള്‍ നിയന്ത്രണാതീതമായി ഉയര്‍ത്തി 4 പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പമാണ് (11.1%) ബ്രിട്ടന്‍ നേരിടുന്നത്.

ജീവിത ചെലവും ജോലി ഭാരവും ഇരട്ടിയായെങ്കിലും ശമ്പളം മാത്രം പഴയ പടിയാണ്. മലയാളി നഴ്‌സുമാരടക്കം ലക്ഷക്കണക്കിനാളുകളാണ് ദുരിതക്കയത്തില്‍ കരുതുന്നത്.

Share This News

Related posts

Leave a Comment