രാജ്യത്ത് നാഷണല്‍ റോഡ് നെറ്റ് വര്‍ക്കിന്റെ ഭാഗമായ റോഡുകളില്‍ ടോള്‍ നിരക്ക് ഉയര്‍ത്തുന്നു. ജൂലൈ ഒന്ന് മുതലാണ് വര്‍ദ്ധനവ് നിലവില്‍ വരുന്നത്. Department of Transport and Transport Infrastructure Ireland (TII) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ടോള്‍ നിരക്കുകള്‍ ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ജൂണ്‍ 30 ന് അവസാനിക്കും ഇതോടെയാണ് ജൂലൈ ഒന്നു മുതല്‍ നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. നാഷണല്‍ റോഡ് നെറ്റ് വര്‍ക്കിന്റെ കീഴില്‍ 10 റോഡുകളിലാണ്ലടോള് പിരിവ് നിലവിലുള്ളത്.
ഇതില്‍ പത്തെണ്ണം പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ഉള്ളതും രണ്ടെണ്ണം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറിന്റെ കീഴിലും വരുന്നതാണ്. ടോള്‍ വര്‍ദ്ധനവിന്റെ വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.