രാജ്യത്തെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ക്ലറിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നടത്തുന്ന താത്ക്കാലിക നിയമനങ്ങളില്‍ ഇപ്പോള്‍ അപേക്ഷിക്കാനുള്ള അവസരമുണ്ട്. പബ്ലിക് അപ്പോയിന്‍മെന്റ് സര്‍വ്വീസാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. മാര്‍ച്ച് നാല് വരെയാണ് അപേക്ഷിക്കാനുള്ള അവസരമുള്ളത്. അന്നേ ദിവസം വൈകുന്നേരം മൂന്ന് വരെ അപേക്ഷിക്കാം.
ജോലി ലഭിക്കുന്ന സ്ഥാപനം പൊതുജനങ്ങള്‍ക്കു നല്‍കുന്ന സേവനം അനുസരിച്ചായിരിക്കും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന ചുമതലകള്‍. ക്ലറിക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് തലങ്ങളിലുള്ള ജോലികളാണ് ഇവര്‍ ചെയ്യേണ്ടത്. സാധാരണയായി ആറ് മാസത്തേയ്ക്കാണ് നിയമനമെങ്കിലും ചില സാഹചര്യങ്ങളില്‍ ഇത് നീട്ടി കിട്ടും.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക