രാജ്യത്ത് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന എനര്‍ജി സപ്പോര്‍ട്ട് സ്‌കീം രണ്ട് മാസം കൂടി നീട്ടും. Temporary business energy support sceheme (TBESS) എന്ന പദ്ധതിയാണ് ജൂലൈ 31 വരെ നീട്ടിയത്. ഈ മാസം അവസാനം വരെയായിരുന്നു പദ്ധതിയുടെ കാലയളവ്.
പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം 50 ശതമാനം വരെ വൈദ്യുതി, ഗ്യാസ് വിലകളില്‍ ഇളവ് ലഭിക്കുന്നതാണ് പദ്ധതി. കോവിഡ് കാലത്തെ പ്രതിസന്ധി അതിജീവിക്കാന്‍ ആരംഭിച്ച പദ്ധതി ഏറെ ബിസിനസ് സ്ഥാപനങ്ങളെ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചിരുന്നു.
പദ്ധതിയിലേയ്ക്ക് അര്‍ഹരായ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഊര്‍ജ്ജവില മൊത്തവില കുറയുന്നുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചു തുടങ്ങിയില്ലെന്നാണ് വിലയിരുത്തല്‍.