കോവിഡ് കാലത്ത് ആനുകൂല്ല്യങ്ങള്‍ സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ നികുതിയോ ?

പാനാഡെമിക് അണ്‍എംപ്ലോയ്‌മെന്റ് പേയ്‌മെന്റ് ഉള്‍പ്പെടെയുള്ള കോവിഡ് കാല ആനുകൂല്ല്യങ്ങള്‍ സ്വീകരിച്ചവര്‍ ഇതിന് നികുതി അടയ്‌ക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ ആനുകൂല്ല്യങ്ങള്‍ സ്വീകരിച്ചവരില്‍ പലരേയും റവന്യു ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ബന്ധപ്പെട്ടു കഴിഞ്ഞതായാണ് വിവരം.

ചിലര്‍ 2500 യൂറോ വരെയാണ് നികുതിയടക്കേണ്ടി വരിക. ഇത് ഇവരുടെ മാസവരുമാനത്തില്‍ നിന്നും പിടിക്കും. എന്നാല്‍ സ്വാകാര്യമേഖലയിലെ ജോലിക്കാര്‍ക്ക് മാത്രമെ ഇത് ബാധകമാവൂ എന്നും പറയുന്നുണ്ട്. തങ്ങള്‍ക്ക് ഇത്തരം അറിയിപ്പ് കിട്ടിയതായി നിരവിധി ആളുകളാണ് പറയുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വൃത്തങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share This News

Related posts

Leave a Comment