2018 ല്‍ അധികമായി അടച്ച നികുതിയും നികുതിയിനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്ല്യങ്ങളും ഉള്‍പ്പെടെ ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഇന്നു രാത്രി 12 മണിവരെ മാത്രമാണ് ഇതിനുള്ള അവസരം. എന്നാല്‍ അവസാന നിമിഷം വരെ കാത്തിരുന്നാല്‍ എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ ഉണ്ടായാല്‍ ഇതിനുള്ള അവസരം നഷ്ടമാവുകയും ചെയ്യും.
2018 ലെ ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാനുള്ള അവസരമാണ് ഇന്ന് അവസാനിക്കുന്നത്. അയര്‍ലണ്ടില്‍ നാല് വര്‍ഷമാണ് അധിക നികുതി തിരികെ ലഭിക്കുന്നതിന് അനുവദിച്ചിരിക്കുന്നത്. 2019 ല്‍ അധിക നികുതി ലഭിക്കാനുള്ളവര്‍ക്ക് അടുത്ത വര്‍ഷം ഡിസംബര്‍ 31 വരെ സമയമുണ്ട്.
അതിനാല്‍ ഇങ്ങനെ റീഫണ്ട് ലഭിക്കാനുള്ളവര്‍ സമയം കളയാതെ എത്രയും വേഗം ഇതാനായുള്ള ക്ലെയിം സമര്‍പ്പിക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന റിമോട്ട് വര്‍ക്കിംഗ് റിലീഫ് , റെന്റ് ടാക്‌സ് റീ ഫണ്ട് എന്നിവയ്ക്കും ഇന്നു തന്നെ ക്ലെയിം സമര്‍പ്പിക്കണം. വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹീറ്റിംഗ്, ഇലക്ട്രിസിറ്റി ബില്ലുകളുടെ 30 ശതമാനമാണ് ക്ലെയിം ചെയ്യാവുന്നത്.
വിദ്യാര്‍ത്ഥികളുടെ പേരില്‍ വാടക നല്‍കുന്ന രക്ഷിതാക്കള്‍ക്കും മറ്റ് വാടകക്കാര്‍ക്കുമാണ് റെന്റ് ടാക്‌സ് ക്രെഡിറ്റിന് അവകാശമുള്ളത്. ഇതും ഇന്നു തന്നെ സമര്‍പ്പിക്കണം.