രാജ്യത്ത് അടുത്ത വര്‍ഷം വിവിധ കോളേജുകളിലേയ്ക്ക് അപേക്ഷിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടയിന്തര നിര്‍ദ്ദേശവുമായി സെന്‍ട്രല്‍ ആപ്ലിക്കന്‍സ് ഓഫീസ്(CAO). അപേക്ഷിച്ചിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും CAO യുടെ ഇ -മെയില്‍ ഇതിനകം വന്നിട്ടുണ്ട്. തങ്ങള്‍ നല്‍കിയിരിക്കുന്ന അപേക്ഷകള്‍ ഒരു തവണ കൂടി വ്യക്തമായി പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം.
നല്‍കിയിരിക്കുന്ന അപേക്ഷകളില്‍ തെറ്റുകളൊന്നുമില്ലെന്നും ഒഴിവാക്കേണ്ടതെന്തെങ്കിലുമുണ്ടെങ്കില്‍ ഒഴിവാക്കിയെന്ന് ഉറപ്പ് വരുത്താനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അപേക്ഷിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ മെയില്‍ പരിശോധിക്കേണ്ടതാണ്.
ഫെബ്രുവരി 1 ന് അപേക്ഷ നല്‍കിയവര്‍ക്കാണ് ഇപ്പോള്‍ ഇ-മെയില്‍ ലഭിച്ചിരിക്കുന്നത്. വൈകി അപേക്ഷകള്‍ നല്‍കിയവര്‍ക്ക് അടുത്ത മാസത്തോടെ ഇ-മെയിലുകള്‍ ലഭിക്കും. അപേക്ഷകര്‍ CAO ടെ വെബ്‌സൈറ്റില്‍ തങ്ങളുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷമാണ് അപേക്ഷകള്‍ പരിശോധിക്കേണ്ടത്.