അയര്‍ലണ്ടിലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലികള്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. അയര്‍ലണ്ടില്‍ താമസിക്കുന്ന കൂടുതല്‍ വിദേശികള്‍ക്ക് സര്‍ക്കാര്‍ ജോലി ചെയ്യാന്‍ അവസരമൊരുങ്ങുന്ന വിധത്തിലുള്ള മാറ്റമാണ് വന്നിരിക്കുന്നത്
ഇനി മുതല്‍ സ്റ്റാമ്പ് ഫോര്‍ വിസയില്‍ അയര്‍ലണ്ടില്‍ കഴിയുന്നവര്‍ക്കും സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാം. വിദേശ പൗരന്മാര്ക്ക് അയര്‍ലണ്ട് ഒരു നിശ്ചിത കാലത്തേയ്ക്ക് അനുവദിക്കുന്ന വിസയാണ് സ്റ്റാമ്പ് ഫോര്‍. നേരത്ത തന്നെ ഇവര്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ സാധിച്ചിരുന്നു.
ഉയര്‍ന്ന ശമ്പളവും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജോലി സാഹചര്യങ്ങളുമാണ് അയര്‍ലണ്ടിലെ സര്‍ക്കാര്‍ ജോലികള്‍ക്ക് ലഭിക്കുന്നത്. ഇനി മുതല്‍ ഇന്ത്യക്കാരടക്കമുള്ള നിരവധി ആളുകള്‍ക്ക് ഈ ജോലികള്‍ക്ക് അപേക്ഷിക്കാം. പൊതുമേഖലാ ജോലികളില്‍ കൂടുതല്‍ വൈവിദ്ധ്യത ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം.
2022 ല്‍ മാത്രം അയര്‍ലണ്ടില്‍ ഇരുപതിനായിരത്തിലധികം സ്റ്റാംമ്പ് ഫോര്‍ വിസകളാണ് അനുവദിച്ചത്.