കഴിഞ്ഞ ബഡ്ജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ നിലവില്‍ വന്നു. സെപ്റ്റംബറിലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വിവിധ പദ്ധതികളലെ വര്‍ദ്ധനവുകള്‍ വിവരിച്ചു കൊണ്ട് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി പുതുവര്‍ഷ ദിനത്തില്‍ പുതിയ പ്രസ്താവന ഇറക്കിയിട്ടുണ്ട്. പുതിയ ആനുകൂല്ല്യങ്ങള്‍ 1.5 മില്ല്യണിലധികം ആളുകള്‍ക്ക് ഗുണം ചെയ്യും.
പെന്‍ഷന്‍കാര്‍, പരിചരണം നല്‍കുന്നവര്‍, വൈകല്യമുള്ളവര്‍, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്കുള്ള പിന്തുണ മെച്ചപ്പെടുത്തുന്നത് ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ഓരോ ആഴ്ചയിലേയും പേയ്‌മെന്റുകളില്‍ 12 യൂറോയുടെ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് ലഭിക്കുന്നതിനുള്ള വരുമാന പരിധി 40 യൂറോയാണ് വര്‍ദ്ദിപ്പിച്ചിരിക്കുന്നത്.
വികലാംഗര്‍ക്ക് നല്‍കുന്ന സഹായത്തില്‍ ആഴ്ചയില്‍ 25 യൂറോയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഫ്യുവല്‍ അലവന്‍സ് സ്‌കീമിലെ മാറ്റങ്ങളും നിലവില്‍ വന്നു.