രാജ്യത്ത് ചൈല്‍ഡ് കെയര്‍ വര്‍ക്കേഴ്സിന്റെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തം. പ്രമുഖ ട്രേഡ് യൂണിയനായ SIPTU ആണ് ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. മണിക്കൂറിന് രണ്ട് യൂറോ വര്‍ദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതായത് നിലവിലുള്ള 13 യൂറോ 15 യൂറോയാക്കണമെന്ന ശക്തമായ ആവശ്യമാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്.
ജോയിന്റ് ലേബര്‍ കമ്മിറ്റിയില്‍ അംഗങ്ങളായ യൂണിയനുകളും തൊഴിലുടമകളും ചൈല്‍ഡ് കെയര്‍ സെക്ടറിലെ എംപ്ലോയ്മെന്റ് ലേബര്‍ റെഗുലേഷന് ഓര്‍ഡര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ശമ്പളക്കുറവുള്ളതിനാല് തന്നെ ഈ മേഖലയില്‍ ജോലിക്ക് ആളെ ലഭിക്കാന്‍ ക്ഷാമമാണെന്നും യൂണിയനുകള്‍ പറയുന്നു.
കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും സംരക്ഷണവും ആയതിനാല്‍ തന്നെ പരിശീലനം ലഭിച്ച പ്രഫഷണലുകളെയാണ് ഈ മേഖലയ്ക്ക് ആവശ്യമെന്നും ഇതിനാല്‍ തന്നെ ശമ്പള വര്‍ദ്ധനവ് അനിവാര്യമാണെന്നും യൂണിയനുകള്‍ പറയുന്നു.