അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും രോഗകാരണങ്ങളാല്‍ അവധിയെടുക്കേണ്ടി വന്നാല്‍ ശമ്പളം നഷ്ടമാകില്ലെന്ന് ഉറപ്പ് വരുത്തുന്ന നിയമം വരുന്നു. ഇതു സംബന്ധിച്ചുള്ള ഉപപ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ക്യാബിനറ്റ് ഇന്ന് പരിഗണിക്കും. കുറഞ്ഞ ശമ്പളത്തിലടക്കം ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന തീരുമാനമായിരിക്കും ഇത്.
2022 മുതല്‍ വര്‍ഷത്തില്‍ ഓരോ തൊഴിലാളിക്കും നിശ്ചിത എണ്ണം ദിവസങ്ങള്‍ സിക്ക് ലീവ് അനുവദിക്കും. നിലവില്‍ ഭൂരിഭാഗം കമ്പനികളും ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇത് ലഭിക്കുന്നില്ലെന്നുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ തന്നെ തീരുമാനമെടുക്കുന്നത്. എന്നാല്‍ ഒരു വര്‍ഷത്തില്‍ പരമാവധി എത്ര ദിവസമാണ് സിക്ക് ലീവ് ആയി അനുവദിക്കേണ്ടത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിട്ടില്ല. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ക്യാബിനറ്റില്‍ ചര്‍ച്ചയ്ക്ക് എത്തുന്നതോടെ ഇക്കാര്യത്തിലും തീരുമാനം വരും.