ജെന്റൂയ് ബ്രാന്‍ഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഇന്നു മുതല്‍ വില്‍ക്കരുതെന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം. ഹോള്‍ സെയില്‍ സ്ഥാപനങ്ങള്‍ക്കും റീടെയ്ല്‍ സ്ഥാപനങ്ങള്‍ക്കും ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം നല്‍കി. ഹെല്‍ത്ത് പ്രൊഡക്ട്‌സ് റെഗുലേറ്ററി അതോററിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
ഈ ബ്രാന്‍ഡിന്റെ ടെസ്റ്റ് കിറ്റുകള്‍ തെറ്റായി പോസിറ്റിവ് റിസല്‍ട്ടുകള്‍ നല്‍കുന്നെന്ന പരാതികളെ തുടര്‍ന്നാണ് നടപടി. ഏകദേശം 550 പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് ലഭിച്ചത്. ചൈനീസ് കമ്പനിയാണ് ജെന്റൂയി. പരാതികള്‍ സംബന്ധിച്ച് പഠിച്ച് വരികയാണെന്ന് കമ്പനി അധികൃതറും വ്യക്തമാക്കി.