രാജ്യത്ത് ഔദ്യോഗികമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചില വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. പ്രമുഖ ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് രാജ്യത്തെ 25 ശതമാനത്തോളം വ്യാപാര സ്ഥാപനങ്ങള്‍ ഒന്നെങ്കില്‍ അടച്ചിട്ടിരിക്കുകയോ അല്ലെങ്കില്‍ പ്രവര്‍ത്തന സമയം കുറച്ചിരിക്കുകയോ ആണ്.
കോവിഡ് വ്യാപനം രൂക്ഷമായമായതാണ് വ്യാപരസ്ഥാപനങ്ങളെ ദോഷകരമായി ബാധിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് കോവിഡ് വ്യാപിക്കുന്നതോ അല്ലെങ്കില്‍ കോവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഐസൊലേഷനില്‍ പോകേണ്ടി വരുന്നതോ ആണ് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നത്.
കോവിഡ് സാഹചര്യത്തില്‍ റീട്ടെയ്ല്‍ എക്സലന്‍സ് നടത്തിയ സര്‍വ്വേയില്‍ വ്യാപരാസ്ഥാപനങ്ങളിലെ 20 ശതമാനത്തോളം ജീവനക്കാര്‍ കോവിഡിനെ തുടര്‍ന്ന് അവധിയിലാണെന്നായിരുന്നു കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ സമയം അടച്ചിടുന്നതിലേയ്ക്ക് കൂടുതല്‍ സ്ഥാപനങ്ങള്‍ പോകുമെന്നാണ് സര്‍വ്വേയിലെ വിലയിരുത്തല്‍.