പ്രഫഷണല്‍ ജോലികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ പുതിയ പ്രഫഷണല്‍ ജോലികളുടെ എണ്ണത്തില്‍ കുത്തനെ ഇടിവ്. 2023 രണ്ടാം ക്വാര്‍ട്ടറിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ ക്വാര്‍ട്ടറിനെ അപേക്ഷിച്ച് 15.4 ശതമാനമാണ് കുറവ് കാണിക്കുന്നത്. പ്രഫഷണല്‍ തൊഴിലുകള്‍ പ്രതീക്ഷിച്ച് ഉന്നത വിദ്യാഭ്യാസം തേടുന്നവര്‍ക്ക് തിരിച്ചടിയുണ്ടാകുന്ന തീരുമാനമാണ് ഇത്. തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ Morgan McKinleyയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

തൊഴില്‍ 15 ശതമാനം കുറഞ്ഞപ്പോള്‍ പ്രഫഷണല്‍ ജോലികള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ പ്രഫഷണലുകള്‍ തൊഴിലന്വേഷകരായി കടന്നുവന്നതും ഒപ്പം ടെക് മേഖലയില്‍ ഉണ്ടായ മാന്ദ്യവുമാണ് ഈ സാഹചര്യത്തിന് കാരണം.

തൊഴിലുടമകള്‍ റിമോട്ട് വര്‍ക്കിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഓഫീസിലെത്തി ജോലി ചെയ്യണമെന്ന നിലപാട് ഇപ്പോള്‍ സ്വീകരിക്കുന്നത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ തൊഴിലുകളിലും കാര്യമായ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

Share This News

Related posts

Leave a Comment