ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫീസര്‍മാരെ നിയമിക്കുന്നു

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫീസര്‍മാരെ നിയമിക്കുന്നു. ഉയര്‍ന്ന ശമ്പളത്തിലാണ് നിയമനം. മണിക്കൂറിന് 15.34 യൂറോയാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. ഏപ്രീല്‍ മാസം മുതല്‍ ഇത് 15.88 യൂറോയാകും. പ്രതിവര്‍ഷം 31993 യൂറോ ഇപ്പോള്‍ ലഭിക്കും.

ഭാവിയില്‍ ഇത് 45295 യൂറോ വരെയാകാനുള്ള സാധ്യത ഉണ്ട്. സെക്യൂരിറ്റി ജോലിയില്‍ മുന്‍ പരിചയമില്ലാവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കമ്പനി ട്രെയിനിംഗ് നല്‍കുന്നതാണ്. മൂന്നു വിധത്തിലുള്ള കരാറിലാണ് നിയമനം.

ആഴ്ചയില്‍ കുറഞ്ഞത് 40 മണിക്കൂര്‍ ജോലി ചെയ്യേണ്ട കരാറും കുറഞ്ഞത് 30 മണിക്കൂര്‍ ജോലി ചെയ്യേണ്ട കരാറും ഉണ്ട്. ഇതില്‍ ഏത് തെരഞ്ഞെടുത്താലും ഏഴ് ദിവസത്തെ റോസ്റ്ററില്‍ ഏത് ഷിഫ്റ്റും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം.

ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാവുന്ന കരാര്‍ ഉണ്ട്. ഇത് വെള്ളി , ശനി ഞായര്‍ ദിവസങ്ങളിലായിരിക്കും ജോലി ചെയ്യേണ്ടി വരിക.

അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://jobs-daa.icims.com/jobs/3297/security-officers/job?mode=view&mobile=false&width=712&height=500&bga=true&needsRedirect=false&jan1offset=0&jun1offset=60

Share This News

Related posts

Leave a Comment