സ്‌കൂളുകള്‍ തുറക്കുന്നു ; ചെലവുകളില്‍ ആശങ്കയോടെ മാതാപിതാക്കള്‍

കലാലയങ്ങള്‍ വീണ്ടും ഉണരുകയാണ്. സ്‌കൂളുകളിലേയ്ക്ക് പോകാന്‍ കുട്ടികള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. എന്നാല്‍ ചങ്കിടിപ്പ് കൂടുന്നത് മാതാപിതാക്കളുടേതാണ്. പണപ്പെരുപ്പവും വിലവര്‍ദ്ധനവും അയര്‍ലണ്ടിലെ ഭൂരിഭാഗം മാതാപിതാക്കളെയും ഈ സ്‌ക്ൂള്‍ തുറക്കല്‍ കാലത്ത് ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടികളുടെ ചാരിറ്റി സംഘടനയായ ബര്‍നാഡോ നടത്തിയ ഒരു സര്‍വ്വേയിലാണ് മതാപിതാക്കളുടെ ചങ്കിടിപ്പ് പുറത്ത് വന്നത്. സര്‍വ്വേയിലെ രക്ഷിതാക്കളുടെ വെളിപ്പെടുത്തലുകള്‍ പ്രകാരം നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ സ്‌കൂളില്‍ വിടാനുള്ള ചെലവ് 320 യൂറോയാണ്.

സെക്കന്‍ഡറി സ്‌കൂളില്‍ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് ഇത് 972 രൂപയാകും. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 24 ശതമാനം കുട്ടികളുടെ രക്ഷിതാക്കളും സ്‌കൂളില്‍ വിടാനുള്ള ചെലവുകള്‍ കണ്ടെത്തുന്നതിനായി ബാങ്ക് ലോണ്‍ എടുക്കുന്നവരോ അല്ലെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങുന്നവരോ ആണ്.

സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ബുക്കുകളുടെ ചെലവ് അടക്കം മാതാപിതാക്കളാണ് വഹിക്കേണ്ടത്. സ്‌കൂള്‍ തുറക്കല്‍ കാലത്ത് മാതാപിതാക്കള്‍ക്ക് കൈത്താങ്ങേകാന്‍ അടുത്ത ബഡ്ജറ്റിലെങ്കിലും പ്രഖ്യാപനം ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

Share This News

Related posts

Leave a Comment