ഈ മാസം 26 ,29 തിയതികളില്‍ ഡബ്ലിനില്‍ നടക്കാന്‍ പോകുന്ന ഇന്ത്യ – അയര്‍ലണ്ട് ട്വന്റി-ട്വന്റി ക്രിക്കറ്റ് ഏറെ ആവേശത്തോടെയാണ് അയര്‍ലണ്ടിലെ മലയാളികളടക്കമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇവരുടെ ആവേശം പതിന്‍മടങ്ങാക്കുകയാണ് ഇന്ത്യന്‍ ടീമില്‍ സഞജു സാംസണും ഉണ്ടെന്നുള്ളത്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനെന്ന നിലയില്‍ ടീമിനെ ഫൈനലിലെത്തിച്ച മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതും അയര്‍ലണ്ടിലേയ്‌ക്കെത്തുന്നതും. അതിനാല്‍ തന്നെ ബാറ്റിനെ മാന്ത്രിക വടിയാക്കി സഞ്ജു ക്രീസില്‍ തകര്‍ത്താടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലടക്കം അയര്‍ലണ്ട് മലയാളികള്‍ സഞ്ജുവിനെ അയര്‍ലണ്ടിന്റെ മണ്ണിലേയ്ക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്റുകള്‍ ഇടാനാരംഭിച്ചു കഴിഞ്ഞു. ക്രിക്കറ്റ് ആരാധകരായ ഏറെ മലയാളികളുള്ള ഡബ്ലിനില്‍ സഞ്ജു പ്രതീക്ഷകള്‍ കാക്കുമെന്നുതന്നെയാണ് എല്ലാവരുടേയും കണക്ക് കൂട്ടല്‍.