പ്രമുഖ മണി ട്രാന്‍സ്ഫര്‍ ആപ്പായ റെവല്ല്യൂട്ട് ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ ഒരുക്കുന്നു. ജോയിന്റ് അക്കൗണ്ട് സൗകര്യമാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. റെവല്ല്യൂട്ട് ആപ്പില്‍ ഇനി ഉപഭോക്താക്കള്‍ക്ക് ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കാം. ഇങ്ങനെ ജോയിന്റ് അക്കൗണ്ടുകള്‍ തുറക്കുന്നവര്‍ സുഹൃത്തുക്കളോ , കുടുംബാംഗങ്ങളോ അല്ലെങ്കില്‍ ബിസിനസ്സ് പങ്കാളികളോ ആകാം.
പോയ്മെന്റ് സംബന്ധിച്ച ആശയവിനിമയത്തിനായി ഗ്രൂപ്പ് ചാറ്റ് സംവിധാനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ജോയിന്റ് അക്കൗണ്ടുകള്‍ തുടങ്ങാനാവുന്നില്ലെന്നത് പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇക്കഴിഞ്ഞ ആഴ്ചയാണ് കമ്പനി ഐറീഷ് ഉപഭോക്താക്കള്‍ക്ക് ഐറീഷ് IBAN സംവിധാനം കൊണ്ടുവന്നത്.
ബിസിനസ് വിപുലീകരിക്കുക കൂടുതല്‍ ആളുകളെ റെവല്ല്യൂട്ട് ആപ്പ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ സൗകര്യങ്ങള്‍ അവതരിപ്പിക്കുന്നത്.