അയര്‍ലണ്ടില്‍ വീടുകള്‍ക്ക് ക്ഷാമമാണെന്ന വാര്‍ത്തകള്‍ക്കിടെ വാടക നിരക്ക് സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തിലെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. 2020 ലെ അവസാന പാദത്തിലെ അപേക്ഷിച്ച് 2021 അവസാന പാദത്തില്‍ വാടകയ്ക്ക് വീടുകള്‍ ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞതായാണ് കണക്കുകള്‍.
48 ശതമാനമാണ് വാടകക്കാരുടെ എണ്ണത്തില്‍ കുറവുള്ളത്. എന്നാല്‍ വാടക ഒമ്പത് ശതമാനം വര്‍ദ്ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ 9346 പേരാണ് സ്വാകാര്യ വീടുകള്‍ വാടകയ്‌ക്കെടുത്ത് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ താമസിക്കുന്നിടത്ത് തന്നെ തുടരാന്‍ ഭൂരിഭാഗം ആളുകളും തീരുമാനിച്ചതാണ് പുതിയ വാടകക്കാരുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണം.