30-39 പ്രായക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് രജിസ്റ്റര്‍ ചെയ്യാം

30-39 പ്രായപരിധിയിലുള്ള ആളുകള്‍ക്ക് ഇന്നുമുതല്‍ ബൂസ്റ്റര്‍ വാക്‌സിനായി രജിസ്‌ട്രേഷന്‍ നടത്താം. ആദ്യ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് മൂന്നുമാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. ഈ മൂന്നുമാസ കാലയളവില്‍ കോവിഡ് വന്നവര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല.

ജാന്‍സണ്‍ വാക്‌സിന്‍ ആദ്യ ഡോസായി സ്വീകരിച്ച 16 മുതല്‍ 29 വയസ്സുവരെയുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങും. ഫാര്‍മസികള്‍, ജിപി ക്ലിനിക്‌സ് , വാക്ക് ഇന്‍ വാക്‌സിന്‍ സെന്ററുകള്‍ എന്നിവിടങ്ങളിലാണ് ബൂസ്റ്റര്‍ വാക്‌സിനായി സൗകര്യമുള്ളത്.

39 വയസ്സിന് മുകളിലുള്ളവരില്‍ ഇതുവരെ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരും ഉടന്‍ തന്നെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

Share This News

Related posts

Leave a Comment