കോവിഡ് ആന്റിജന്‍ ടെസ്റ്റുകളും ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യണം. സെല്‍ഫ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചു ചെയ്യുന്നതുള്‍പ്പെടെയുള്ള ആന്റിജന്‍ ടെസ്റ്റുകളാണ് റിസല്‍ട്ട് പോസിറ്റിവാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനായി ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവിന്റെ (HSE) യുടെ പോര്‍ട്ടലില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആന്റിജന്‍ ടെസ്റ്റുകള്‍ പോസിറ്റിവായാല്‍ പിസിആര്‍ ടെസ്റ്റ് വഴി സ്ഥിരീകരിക്കണം എന്ന നിബന്ധന സര്‍ക്കാര്‍ എടുത്തുമാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ആന്റിജന്‍ ടെസ്റ്റ് റിസല്‍ട്ടുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. മാത്രമല്ല ഈ കണക്കുകളും ഇനി പൊതുവായ കോവിഡ് കണക്കുകളില്‍ ഉള്‍പ്പെടുത്തും.
കോവിഡ് പോസിറ്റിവാകുന്നവര്‍ക്ക് തങ്ങളുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുള്ളവരുടെ പേരുകളും ഈ വെബ്സൈറ്റില്‍ നല്‍കാവുന്നതാണ്. ഇവരെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ട് ബന്ധപ്പെട്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും.