ആഗോള തലത്തില്‍ കമ്പനികളില്‍ പിരിട്ടുവിടലുകള് തുടരുകയാണ് മാത്രമല്ല പുതിയ നിയമനങ്ങളും മന്ദഗതിയിലാണ്. എങ്കിലും അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന പ്രഫഷണലുകളില്‍ അധികവും ഇപ്പോഴും തങ്ങളുടെ ജോലി മാറാന്‍ ആഗ്രഹിക്കുന്നവരാണ്.
ലിങ്ക്ഡിനില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം പുറത്തു വന്നത്. കൂടുതല്‍ ആളുകളും ജോലി മാറാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം ഇപ്പോഴും ഉയര്‍ന്ന ശമ്പളം ലക്ഷ്യം വച്ചാണ്. ഒപ്പം ഫ്ലെക്സിബിള്‍ ആയിട്ടുള്ള ജോലി സമയത്തിന് പ്രാധാന്യം കൊടുക്കുന്നവരുമുണ്ട്.
മുഴുവന്‍ സമയ ഓഫീസ് ജോലിയെക്കാളും പലരും ആഗ്രഹിക്കുന്നത് റിമോട്ട് വര്‍ക്കിംഗാണ്. സര്‍വ്വെയില്‍ പങ്കെടുത്ത 59 ശതമാനം ഐറീഷ് പ്രഫഷണലുകളും ജോലി മാറാന്‍ ആഗ്രഹിക്കുന്നവരാണ്. അയര്‍ലണ്ടിലെ നിയമന നിരക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12 ശതമാനത്തിലധികം താഴെയാണ് എന്നതും വസ്തുതയാണ്.
പുതിയ ജോലിയോ പ്രമോഷനോ കിട്ടിയാലും ജോലി സമയം ഫ്ളെക്സിബിള്‍ അല്ലെങ്കില്‍ ആ ജോലി വേണ്ടെന്നുവെയ്ക്കുമെന്നു പറഞ്ഞവരും ഉണ്ട്.