പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാന്‍ എമിറേറ്റ്‌സ് അയര്‍ലണ്ടില്‍

പ്രമുഖ വിമാനസര്‍വ്വീസുകളില്‍ ഒന്നായ എമിറേറ്റ്‌സ് അയര്‍ലണ്ടില്‍ നിന്നും പൈലറ്റുമാരെ റിക്രൂട്ട് ചെയ്യുന്നു. ഇതിനായി ഓപ്പണ്‍ ഡേ സംഘടിപ്പിക്കാനാണ് എമിറേറ്റ്‌സ് ഒരുങ്ങുന്നത്. ഓഗസ്റ്റ് മാസത്തിലാകും ഓപ്പണ്‍ ഡേ. ഇതിനു മുന്നോടിയായി അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി ഒരു ഓണ്‍ലൈന്‍ സെക്ഷന്‍ ഈ മാസം 19 ന് നടത്തുന്നുണ്ട്. ഐറീഷ് സമയം രാവിലെ 10 മണിക്കാണ് ഇത് നടത്തുന്നത്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നികുതിയില്ലാതെ മികച്ച ശമ്പളം, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര, താമസത്തിനും യാത്രകള്‍ക്കുമുള്ള പ്രത്യേക അലവന്‍സുകള്‍, മെഡിക്കല്‍ അലവന്‍സ്,ഇന്‍ഷുറന്‍സ്, എന്നിവയും ലഭിക്കും

ഓണ്‍ലൈന്‍ സെക്ഷനില്‍ പങ്കെടുക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

https://www.emiratesgroupcareers.com/pilots/

Share This News

Related posts

Leave a Comment