പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയേക്കില്ല

അയര്‍ലണ്ടില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന അഭ്യൂഹങ്ങള്‍ അസ്ഥാനത്താകുന്നു. പുറത്തു വരുന്ന ഏററവും പുതിയ വിവരങ്ങള്‍ പ്രകാരം പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നിലവിലെ സര്‍ക്കാരിന് യാതൊരു പദ്ധതിയുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ തന്നെയാണ് ഇക്കാര്യം സംബന്ധിച്ച് സൂചന നല്‍കിയത്. ഫിന പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പെന്‍ഷന്‍ പ്രായം 66 ന് മുകളിലേയ്ക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹം അര്‍ദ്ധശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞത്. ഇനി ഇത് ഉയര്‍ത്തണമെങ്കില്‍ തന്നെ സഖ്യകക്ഷികളുമായി ഏറെ ആലോചനകള്‍ വേണ്ടി വരുമെന്നും പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പിആര്‍എസ്‌ഐയ്ക്ക് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

2031 ഓടെ രാജ്യത്ത് പെന്‍ഷന്‍ പ്രായം 67 ആയും 2039 ഓടെ 68 ആയും ഉയരുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരങ്ങള്‍.

Share This News

Related posts

Leave a Comment