അയര്‍ലണ്ട് പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. ക്ലറിക്കല്‍ വിഭാഗത്തിലാണ് ഒഴിവുകള്‍ ഉള്ളത്. വിദേശകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. അപേക്ഷ നല്‍കുന്നതിനുള്ള അവസാന തിയതി ഇന്നാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
പാസ്‌പോര്‍ട്ട് അപേക്ഷകള്‍ , സിറ്റിസണ്‍ഷിപ്പ് അപേക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലികളാണ് ഇവര്‍ ചെയ്യേണ്ടത്. പൂര്‍ണ്ണമല്ലാത്ത അപേക്ഷകളുടെ ഫോളോ അപ്പും ഇവരുടെ ജോലിയാണ്. അയര്‍ലണ്ടിലെ വിവധ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ എവിടെയെങ്കിലുമാവും നിയമനം.
അപേക്ഷ നല്‍കുമ്പോള്‍ തങ്ങള്‍ക്കു താത്പര്യമുള്ള സെന്ററുകള്‍ സെലക്ട് ചെയ്ത് നല്‍കാവുന്നതാണ്. അപേക്ഷ നല്‍കുന്നതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക…..