കുഞ്ഞുങ്ങള്‍ക്കാപത്ത് : ഈ പാവകള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ തിരികെ നല്‍കുക

പ്രമുഖ റീട്ടെയ്ല്‍ കമ്പനിയായ ഡീല്‍സ് തങ്ങള്‍ വിറ്റ ആയിരക്കണക്കിന് കളിപ്പാട്ടപാവകള്‍ തിരികെ വാങ്ങുന്നു. ഈ പാവകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ രാസവസ്തുക്കള്‍ അടങ്ങിയട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇത് കുട്ടികള്‍ക്ക് ദോഷം ചെയ്യുമെന്നും ഇതിനാല്‍ ഈ പാവകള്‍ വാങ്ങിയിട്ടുള്ളവര്‍ തിരികെ നല്‍കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ബെല്ലാ സിറ്റി ചിക് ഡോള്‍ എന്ന കളിപ്പാട്ട പാവയാണ് തിരികെ വിളിച്ചിരിക്കുന്നത്. കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഈ പാവകള്‍ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കരുത് തിരികെ നല്‍കണം. രാസവസ്തുക്കള്‍ കൂടിയ തോതില്‍ അടങ്ങിയിരിക്കുന്ന 18,986 പാവകള്‍ അയര്‍ലണ്ടില്‍ വിറ്റിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ പാവകളിലെ ഡീല്‍സിന്റെ പ്രൊഡക്ട് കോഡ് 452987 ആണ്. ബാച്ച് നമ്പര്‍ 2007 ഉം ബാര്‍കോഡ് 5054110024185 ഉം ആണ് ഇത് പ്രൊഡക്ടിന്റെ പിന്‍വശത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡീല്‍സ് സ്റ്റോറുകളില്‍ പാവകള്‍ തിരികെ നല്‍കുന്ന…

Share This News
Read More

Accommodation needed in Tallaght

2 bedroom and 2 bath apartment or house for rent needed for two working women (malayali nurses). 0892472925 Or 0892472926 chippypauloseammu@gmail.com ashlyantony43@gmail.com Working in tymon North community unit near Tallaght, Dublin 24 We are new in town and using public transport only so any apartment near bus route will be appreciated. Share This News

Share This News
Read More

ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ ഡ്രോപ്പ-ഓഫ് , പിക്ക് – അപ്പ് ഫീസ് ; പ്രതിഷേധം

ഡബ്ലിനിലെ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് – ഓഫ് , പിക്ക് – അപ്പ് എന്നിവയ്ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനം. ഫിന്‍ഗല്‍ കൗണ്ടി കൗണ്‍സിലിന്റേതാണ് തീരുമാനം. ഇവിടെ ആളുകളെ ഇറക്കാന്‍ വരുന്ന വാഹനങ്ങള്‍ക്കും വിമാനത്താവളളത്തില്‍ വന്നിറങ്ങുന്നവരെ കയറ്റിക്കൊണ്ട് പോകാന്‍ വരുന്ന വാഹനങ്ങള്‍ക്കും ചാര്‍ജ് ഈടാക്കാനാണ് തീരുമാനം . വിമാനത്താവളത്തിലേയ്ക്കുള്ള ട്രാഫിക് കുറയ്ക്കുന്നതിനും ആളുകള്‍ കൂടുതലായി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ പൊതുജനങ്ങളില്‍ നിന്നും ഈ നീക്കത്തിനെതിരെ ഓണ്‍ലൈനായും അല്ലാതെയും പതിഷേധ കാംമ്പയിനുകള്‍ നടക്കുന്നുണ്ട്. ഇതിനെതിരെ നിരവധി പേരാണ് അധികൃതര്‍ക്ക് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. Share This News

Share This News
Read More

കോവിഡ് ആശുപത്രി കേസുകള്‍ ആയിരത്തിന് മുകളില്‍ ; പലതും ആകസ്മികം

രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. കോവിഡ് ബാധിച്ച് അശുപത്രിയിലുള്ളവരുടെ പ്രതിദിന എണ്ണം വീണ്ടും ആയിരത്തിന് മുകളിലെത്തി. 1042 പോരാണ് ഇന്നലത്തെ കണക്കനുസരിച്ച് ആശുപത്രികളിലുള്ളത്. ഞായറാഴ്ച ഇത് 957 ആയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 12 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളില്‍ സ്ഥിരീകരിച്ച പല കേസുകളും ആകസ്മികം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതായത് മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവരെ പരിശോധിക്കുമ്പോഴാണ് പലരും കോവിഡ് പോസിറ്റിവാണെന്ന് അറിയുന്നത്. സെന്റ് പാട്രിക് ഡേ അടക്കമുള്ള ആഘോഷങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. കോവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റാക്രോണ്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ഇത് വ്യാപിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. Share This News

Share This News
Read More

മൈന്‍ഡിന് പുതിയ നേതൃത്വം

ഡബ്ലിന്‍: മൈന്‍ഡിന് പുതിയ നേതൃത്വം. പതിമൂന്നാമത് വർഷത്തിലേക്ക് കടക്കുന്ന അയര്‍ലണ്ടിലെ പ്രമുഖ സംഘടന മൈന്‍ഡിന് പുതിയ നേതൃത്വം. ബാലിമൂന്‍ പോപ്പിൻട്രീ സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് . പ്രസിഡണ്ട് റെജി കൂട്ടുങ്കലിൻ്റെ അഭാവത്തിൽ സാജു കുമാർ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി റൂബിൻ പടിപ്പുരയിൽ വാര്‍ഷിക റിപ്പോര്‍ട്ടും ഖജാൻജി ഫിലിപ്പ്മാത്യു  വരവു ചിലവു  കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ നടപ്പു വർഷത്തെ പ്രസിഡണ്ടായി വിപിൻ പോളിനെയും, സെക്രട്ടറിയായി സാജുകുമാറിനെയും, ഖജാന്‍ജിയായി ഷിബു ജോണിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി മാത്യൂസ് തയിൽനെയും  , ജോയിന്റ് സെക്രട്ടറിയായി ജോസി ജോസഫ് ജോണിനെയും പി.ആർ. ഒ ആയി സിജു ജോസും അടങ്ങുന്ന  19 കമ്മറ്റി അംഗങ്ങളെ  തിരഞ്ഞെടുത്തു. കഴിഞ്ഞ വര്ഷം മൈന്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച ഏവര്‍ക്കും സ്‌പോണര്‍മാര്‍ക്കും യോഗം നന്ദി അറിയിച്ചു.…

Share This News
Read More

യുദ്ധം അയര്‍ലണ്ട് സമ്പദ് വ്യവസ്ഥയേയും ബാധിക്കുന്നോ ?

റഷ്യ- യുക്രൈന്‍ യുദ്ധം അയര്‍ലണ്ടിലെ ജീവിതവും ദുരിതത്തിലേയ്ക്ക് തളളി വിടുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. നിലവില്‍ പണപ്പെരുപ്പവും വിലക്കയറ്റവും അയര്‍ലണ്ടില്‍ രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് യുദ്ധത്തിന്റെ പ്രതിഫലനം കൂടി സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ എന്ന ചോദ്യം ഉയരുന്നത്. ചില ഭക്ഷ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ക്ഷാമമുണ്ടാകാനുള്ള സാധ്യത സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്. യുക്രൈനില്‍ ഈ വര്‍ഷം കൃഷി നടക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഭക്ഷ ഉത്പ്പന്നങ്ങളുടെ വില വര്‍ദ്ധിച്ചേക്കുമെന്നാണ് വിവരം. ഇന്ധനം , ഭക്ഷണം , വ്യവസായിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ലോഹങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് ക്ഷാമം ഉണ്ടാകാന്‍ സാധ്യത. നിലവില്‍ അയര്‍ലണ്ടിലെ പണപ്പെരുപ്പം 21 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ്. ഭക്ഷ്യവസ്തുക്കളുടെ ക്ഷാമമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. Share This News

Share This News
Read More

രാജ്യത്തെ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധന

കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ കാലയളവില്‍ മാത്രം ഏകദേശം 60 ശതമാനം കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അവസാന എട്ടാഴ്ചകളിലെ ഏറ്റവും കൂടിയ കണക്കുകളാണ് . ഇന്നലെ രാജ്യത്ത് 957 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഇത് 749 കേസുകള്‍ രണ്ടാഴ്ച മുമ്പ് 603 കേസുകളുമായിരുന്നു. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും ഒപ്പം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. നിലവില്‍ 41 പേരാണ് ഇന്റന്‍സീവ് കെയര്‍ യൂണീറ്റില്‍ ചികിത്സയിലുള്ളത്. Share This News

Share This News
Read More

പുതിയ നിയമനങ്ങള്‍ക്കൊരുങ്ങി ബാങ്ക് ഓഫ് അയര്‍ലണ്ട്

പുതിയ നിയമനങ്ങള്‍ നടത്താനൊരുങ്ങുകയാണ് ബാങ്ക് ഓഫ് അയര്‍ലണ്ട്. 100 പേരെ നിയമിക്കാനാണ് പദ്ധതി. ടെക്‌നിക്കല്‍ മേഖലയിലാകും ഒഴിവുകള്‍. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടെക്‌നിക്കല്‍ മേഖലയില്‍ പുതിയ നിയമനങ്ങള്‍ നടത്തുന്നത്. ടെക്‌നിക്കല്‍ ആര്‍ക്കിടെക്‌സ്, സോഫ്‌റ്റ്വെയര്‍ ഡെവലപ്പേഴ്‌സ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയേഴ്‌സ്, സ്‌പെഷ്യലൈസ്ഡ് പ്രൊജക്ട് മാനേജേഴ്‌സ് ആന്‍ഡ് ഡേറ്റാ അനലിസ്റ്റ്് എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനങ്ങള്‍ നടത്തുന്നത്. പേഴ്‌സണല്‍ ബാങ്കിംഗ്, കോര്‍പ്പറേറ്റ് ബാങ്കിംഗ്, വെല്‍ത്ത് ആന്‍ഡ് ഇന്‍ഷുറന്‍സ് ബിസിനസ് എന്നി മേഖലകളില്‍ ഡിജിറ്റല്‍ ബാങ്കിംഗ് വിപുലപ്പെടുത്താനാണ് ബാങ്കിന്റെ നീ്ക്കം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അയര്‍ലണ്ടില്‍ എവിടെയിരുന്നും റിമോട്ടായോ അല്ലെങ്കില്‍ ബാങ്കിന്റെ ഓഫീസിലെത്തിയോ ജോലി ചെയ്യാവുന്നതാണ്. ഒഴിവുകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. Share This News

Share This News
Read More

പ്രൈവസി പോളസിയില്‍ മാറ്റം വരുത്തി വാട്‌സാപ്പ്

ജനപ്രിയ മെസ്സേജിംഗ് ആപ്പായ വാട്‌സാപ്പ് തങ്ങളുടെ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തി. യൂറോപ്യന്‍ ഉപഭോക്താക്കള്‍ക്കായാണ് പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഐറീഷ് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ ഇടപെടലുകളേയും കൂടി തുടര്‍ന്നാണ് പുതിയ മാറ്റങ്ങള്‍ എന്നാണ് സൂചന. 2021 നവംബറില്‍ വാട്‌സപ്പ് നടപ്പിലാക്കിയ പ്രൈവസി പോളിസിയില്‍ ചെറിയ തിരുത്തലുകളും ക്ലാരിഫിക്കേഷനുകളുമാണ് വരുത്തിയിരിക്കുന്നത്. വാട്‌സപ്പിലെ മെസ്സേജുകളും കോളുകളും ആ ചാറ്റിനു പുറത്തുള്ള ആര്‍ക്കും ഒരു കാരണവശാലും ലഭിക്കില്ലെന്നും ഉപഭോക്താക്കളുടെ സ്വകാര്യതയെ ഏറെ മാനിക്കുന്നുവെന്നും വാട്‌സപ്പ് വക്താവ് പറഞ്ഞു. എന്നാല്‍ പുതിയ പോളിസി വാട്‌സാപ്പിന്റെ ഉപയോഗത്തെ ഒരു വിധത്തിലും ബാധിച്ചിട്ടില്ല. ഉപയോക്താക്കള്‍ക്ക് നേരത്തെ ഉപയോഗിച്ചിരുന്ന രീതിയില്‍ തന്നെ വാട്‌സാപ്പ് ഉപയോഗിക്കാം. പ്രൈവസി പോളിസിയിലെ മാറ്റങ്ങള്‍ക്കായി ഉപഭോക്താക്കള്‍ പുതിയ എഗ്രിമെന്റ് അക്‌സപ്റ്റ് ചെയ്യേണ്ട ആവശ്യം ഇല്ല. ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം വാട്‌സാപ്പില്‍ നിന്ന് 225 മില്ല്യണ്‍ ഫൈന്‍ ഈടാക്കിയിരുന്നു. പ്രൈവസിയുമായി…

Share This News
Read More

കേരളാ ജൂനിയർ ബാഡ്മിന്റൺ ക്ലബ്ബിന്റെ ഉത്ഘാടനം ഫിൻഗ്ലാസിൽ നടത്തപ്പെട്ടു

കേരളാ ബാഡ്മിന്റൻ ക്ലബ്‌ ജൂനിയർ ന്റെ ഉത്ഘാടനം 07/03/2022 വൈകുന്നേരം  ഫിൻഗ്ലാസിലെ  പോപ്പിന്ററി സ്പോർട്സ് സെന്ററിൽ  വെച്ച് നടത്തപ്പെടുകയുണ്ടായി. 2013 ഇൽ മലയാളികളുടെ ശ്രമഭലമായി വിനോദത്തിനും ഉല്ലാസത്തിനുമായി തുടങ്ങിയ ക്ലബ് കഴിഞ്ഞ 9 വർഷം കൊണ്ട്  അയർലണ്ടിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബുകൾക്കൊപ്പം ഉയർന്നു കഴിഞ്ഞു.  ജൂനിയർ കുട്ടികൾക്ക് ബാഡ്മിന്റൺ പരിശീലനം ലഭ്യമാക്കുന്നതിനുവേണ്ടി ബാഡ്മിന്റൺ അയർലണ്ടുമായി ചേർന്ന് നിന്നുകൊണ്ടാണ്  KBC ഈ ഉദ്യമം ആരംഭിച്ചിരിക്കുന്നത്. കേരളാ ബാഡ്മിന്റൺ ക്ലബ്ബിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട്,  KBC Jr. ക്ലബ്ബിന്റെ ഉത്ഘാടനം നിർവഹിക്കുന്നതിനും കുട്ടികൾക്ക് പ്രചോദനം   നൽകുന്നതിനുമായി കയീക രാഷ്ട്രീയ സാമൂഹിക  മേഘലയിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ ഈ വേളയിൽ കടന്ന് വരുകയുണ്ടായി, KBC Secretary Mr. Siju Jose ന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ, Mrs. Catherine Smyth ( president Leinster badminton ) കുട്ടികളെ അഭിസംബോധന ചെയ്ത്…

Share This News
Read More