റഷ്യയുടെ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് സഹായാഭ്യര്‍ത്ഥനയുമായെത്തിയ അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഐറീഷ് ജനതയുടെ സഹായ പ്രവാഹം. ഇതുവരെ മാത്രം ഏകദേശം 20,000ത്തിലധികം താമസ സ്ഥലങ്ങളാണ് അഭയാര്‍ത്ഥികള്‍ക്കായി വിട്ടു നല്‍കിയിട്ടുള്ളത്. ഇവ ഉടന്‍ തന്നെ സര്‍ക്കാര്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ ഉപയോഗിക്കും. വിട്ടു നല്കിയ 20,000 കെട്ടിടങ്ങളില്‍ 2000 എണ്ണം ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളും ബാക്കിയുള്ളവ ഷെയേഡ് അക്കമഡേഷനുമാണ്. ആദ്യം ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളില്‍ ആളുകളെ താമസിപ്പിച്ച ശേഷമായിരിക്കും ഷെയേഡ് അക്കോമഡേഷനില്‍ ആളുകളെ എത്തിക്കുക. ഈ ആഴ്ച അവസാനത്തോടെ ഇവിടങ്ങളിലേയ്ക്ക് അഭ്യാര്‍ത്ഥികളെ താമസിപ്പിച്ചു തുടങ്ങും. ഇതുവരെ ഒമ്പതിനായിരത്തോളം അഭയാര്‍ത്ഥികള്‍ അയര്‍ലണ്ടില്‍ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആളുകള്‍ കൂടുതലായി എത്തിയേക്കുമെന്നാണ് കണക്കുകള്‍. Share This News
തൊഴിലവസരങ്ങളൊരുക്കി ഗ്ലോഫോക്സ്
റിക്രൂട്ട്മെന്റിനൊരുങ്ങി ഗ്ലോഫോക്സ് കമ്പനി. അയര്‍ലണ്ടിലെ പ്രമുഖ ഫിറ്റ്നസ് മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ കമ്പനിയാണ് ഗ്ലോഫോക്സ്. ഈ വര്‍ഷം തന്നെ ഏകദേശം 150 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് കമ്പനിയുടെ പദ്ധതി. ഇതില്‍ 60 ഓളം ഒഴിവുകള്‍ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗത്തിലായിരിക്കും. 2017 ലാണ് ഗ്ലോഫോക്സ് സ്ഥാപിക്കപ്പെട്ടത്. ഫിറ്റ്നെസ് സ്റ്റുഡിയോ ഓപ്പറേറ്റര്‍മാര്‍ക്കും ഫ്രാഞ്ചൈസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ സോഫ്ട്വെയറുകളാണ് സ്ഥാപനം വികസിപ്പിക്കുന്നത്. നിലവില്‍ 200 ഓളം പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ആഗോള തലത്തിലേയ്ക്ക് കമ്പനിയെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമനങ്ങള്‍. ഗള്‍ഫ് മേഖലയില്‍ ഉടന്‍ തന്നെ കമ്പനി സാന്നിധ്യമറിയിക്കും. നിയമനത്തിനുള്ള യോഗ്യതകളും നടപടികളും സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ ഉടന്‍ ലഭ്യമാകും. Share This News
കോവിഡ് : നാലാം ഡോസ് വാക്സിന് അനുമതി നല്‍കിയേക്കും
രാജ്യത്ത് കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന് പുരോഗമിക്കുകയാണ്. ബൂസ്റ്റര്‍ ഡോസിന് പിന്നാലെ കോവിഡ് വാക്സിന്റെ നാലാം ഡോസും ഉണ്ടാകുമെന്നാണ് സൂചന. നാലാം ഡോസിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞു. എന്നാല്‍ അത് എല്ലാവര്‍ക്കുമാവില്ലെന്നും എങ്ങനെ വേണമെന്നുള്ള കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം പകുതിയോടെ നാലാം ഡോസ് നല്കി തുടങ്ങാനാണ് സാധ്യത. യൂറോപ്പില്‍ ഒമിക്രോണിന്റെ രണ്ടാം തരംഗമാണ് വ്യാപിക്കുന്നതെന്നും എന്നാല്‍ എടുത്തു മാറ്റിയ നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലന്നും വരദ്ക്കര്‍ പറഞ്ഞു. ഉപപ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍ നാലാം ഡോസിന് വേണ്ടിയുള്ള നടപടികള്‍ രാജ്യത്ത് ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് കരുതുന്നത്. Share This News
അഭയാര്‍ത്ഥികള്‍ക്ക് കൈത്താങ്ങേകാന്‍ കത്തോലിക്കാ സഭയും
സെന്റ് പാട്രിക്സ് ഡേ ആഘോഷങ്ങ വേളയില്‍ ജീവകാരുണ്യ രംഗത്ത് പുത്തന്‍ പ്രഖ്യാപനവുമായി അയര്‍ലണ്ടിലെ കത്തോലിക്കാ സഭ. യുക്രൈനിലെ യുദ്ധക്കെടുതിയെ തുടര്‍ന്ന് രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് കൈത്താങ്ങേകാന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാ സഭ തീരുമാനിച്ചു. അഭയാര്‍ത്ഥികള്‍ക്ക് സഭയുടെ കെട്ടിടങ്ങളില്‍ താമസ സൗകര്യമൊരുക്കാനാണ് പദ്ധതി. നിലവില്‍ ഉപയോഗിക്കാത്ത നിരവധി കെട്ടിടങ്ങളാണ് അയര്‍ലണ്ടിലെ കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ളത്. സ്കൂള്‍ കെട്ടിടങ്ങളും പള്ളി ഹാളുകളും വൈദീക മന്ദിരങ്ങളും എല്ലാം ഇവയില്‍ ഉള്‍പ്പെടും. ഇത്തരത്തിലുള്ള കെട്ടിടങ്ങളുടെ വിവരങ്ങള്‍ നല്കാന് ഇടവകകള്‍, പാസ്റ്ററല്‍ കൗണ്‍സിലുകള്‍, ഫിനാന്‍സ് കൗണ്‍സിലുകള്‍ വൈദീകര്‍ എന്നിവര്‍ക്ക് സഭാ നേതൃത്വം നിര്‍ദ്ദേശം നല്കി കഴിഞ്ഞു. Share This News
അയര്‍ലണ്ടും സാമ്പത്തീക മാന്ദ്യത്തലേയ്ക്കോ? സൂചന നല്കി പ്രധാനമന്ത്രി
റഷ്യ – യുക്രൈന് യുദ്ധത്തിന്റെ പ്രതിഫലനങ്ങള്‍ അയര്‍ലണ്ടിന്റെ സമ്പദ്ഘടനയേയും ബാധിക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ആശങ്ക പങ്കുവച്ച് പ്രധാനമന്ത്രി മിഹോള്‍ മാര്ട്ടിന് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സെന്റ് പാട്രിക്സ് ദിനാഘോഷത്തിന്‍രെ ഭാഗമായി അമേരിക്കിയിലെത്തിയ പ്രധാനമന്ത്രി അവിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് തന്റെ ആശങ്ക പങ്കുവച്ചത്. ഇപ്പോള്‍ തന്നെ രാജ്യം ഉര്‍ജ്ജവിലവര്‍ദ്ധനവും പണപ്പെരുപ്പവും നേരിടുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി രാജ്യം സാമ്പത്തീകമാന്ദ്യത്തിലേയ്ക്ക് നീങ്ങുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ല എന്ന മറുപടിയാണ് നല്‍കിയത്. റഷ്യ- യുക്രൈന് യുദ്ധം അമേരിക്കയും ബ്രിട്ടനും പോലുള്ള രാജ്യങ്ങളിലെ സാമ്പത്തീക സ്ഥിതിയെ ബാധിച്ചാല്‍ ഇവിടങ്ങളിലേയ്ക്കുള്ള അയര്‍ലണ്ടിന്റെ കയറ്റുമതി കുറയുകയും ഇത് തിരിച്ചടിയാവുകയും ചെയ്യും. ഇതിനാല്‍ വാറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നല്കി. വാറ്റ് നിയമങ്ങളിലെ മാറ്റം വീണ്ടും വിലക്കയറ്റത്തിന് കാരണമായേക്കും. Share This News
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
അയര്‍ലണ്ട് പ്രധാനമന്ത്രി മൈക്കിള്‍ മാര്ട്ടിന് കോവിഡ് സ്ഥീരീകരിച്ചു സെന്റ് പാട്രിക്സ് ഡേയോട് അനുബന്ധിച്ചു നടത്തുന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ചാണ് കഴിഞ്ഞ രാത്രി പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ജോ ബൈഡനുമായി ഇന്ന് നടത്തേണ്ടിയിരുന്ന സെന്റ് പാട്രിക്സ് ഡേ മീറ്റിംഗ് ഒഴിവാക്കുമെന്നാണ് ലഭിക്കുന്ന വിവരം. വൈറ്റ് ഹൗസില്‍ വച്ചു നടക്കേണ്ടിയിരുന്ന മീറ്റിംഗിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് കോവിഡ് രോഗമുണ്ടെന്ന സ്ഥിരീകരണം ഉണ്ടായത്. പ്രധാനമന്ത്രി സുഖമായിരിക്കുന്നുവെന്നും എന്നാല്‍ ഇന്നലെ നടത്തിയ ഒരു പ്രധാനപ്പെട്ട ഡിന്നറില്‍ അദ്ദേഹത്തന് പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും വക്താവ് അറിയിച്ചു. പ്രധാനമന്ത്രി അമേരിക്കയിലാണെങ്കിലും ഇന്ന് ഇവിടെ നടക്കേണ്ട എല്ലാ മീറ്റിംഗുകളും ഓണ്‍ലൈനായി നടത്താനാണ് സാധ്യത. Share This News
രുചിക്കൂട്ടുകളുടെ വിസ്മയം തീര്‍ത്ത് റോയല്‍ കേറ്ററിംഗ് മുന്നോട്ട്
മലയാളത്തനിമയുള്ള രുചിവൈവിധ്യങ്ങളോടെ വിത്യസ്ത വിഭങ്ങളുടെ വിസ്മയം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മനസ്സുകളില്‍ ഇതിനകം കുടിയേറിക്കഴിഞ്ഞു. ഒരു പതിറ്റാണ്ടിലധികമുള്ള പാരമ്പര്യത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കൊണ്ട് അയര്‍ലണ്ടിലെ ആദ്യ മലയാളി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മലയാളികള്‍ അര്‍പ്പിച്ച പ്രതീക്ഷ അതിന്റെ പൂര്‍ണ്ണതയില്‍ കാത്തു സൂക്ഷിക്കാനയതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ കൂടിയാണ് റോയല്‍ കേറ്ററിംഗ് മുന്നോട്ട് പോകുന്നത്. അയര്‍ലണ്ടിലെ കുടിയേറ്റ മലയാളികളുടെ കാലഘട്ടത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാവിധ ചെറുതും വലുതുമായ ഇവെന്റുകളാണ് റോയല്‍ കേറ്ററിംഗ് ഇതിനകം അഭനന്ദനാര്‍ഹമായ രീതിയില്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. വിവാഹം, മാമ്മോദീസ, ആദ്യ കുര്‍ബാന, പിറന്നാള്‍ ആഘോഷങ്ങള്‍, ഫാമിലി ഗെറ്റ്ടുഗെതര്‍, കമ്മ്യൂണിറ്റി കൂട്ടായ്മകള്‍ എന്നിങ്ങനെ ഏത് ആഘോഷങ്ങളും ഫുള്‍ ലൈസന്‍സ് ഉള്ള ഇവന്റായി വളരെ പ്രൊഫഷണലായി റോയല്‍ കേറ്ററിംഗ് & ഇവന്റ് മാനേജ്മന്റ് ഏറ്റെടുത്ത് ചെയ്യുന്നു സ്റ്റേജ് ഡെക്കറേഷന്, ഹാള്‍ ഡെക്കറേഷന് തുടങ്ങിയവ ഇന്‍ഷുറന്‍സ്…
രുചിക്കൂട്ടുകളുടെ വിസ്മയം തീര്‍ത്ത് റോയല്‍ കേറ്ററിംഗ് മുന്നോട്ട്
മലയാളത്തനിമയുള്ള രുചിവൈവിധ്യങ്ങളോടെ വിത്യസ്ത വിഭങ്ങളുടെ വിസ്മയം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മനസ്സുകളില്‍ ഇതിനകം കുടിയേറിക്കഴിഞ്ഞു. ഒരു പതിറ്റാണ്ടിലധികമുള്ള പാരമ്പര്യത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കൊണ്ട് അയര്‍ലണ്ടിലെ ആദ്യ മലയാളി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മലയാളികള്‍ അര്‍പ്പിച്ച പ്രതീക്ഷ അതിന്റെ പൂര്‍ണ്ണതയില്‍ കാത്തു സൂക്ഷിക്കാനയതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ കൂടിയാണ് റോയല്‍ കേറ്ററിംഗ് മുന്നോട്ട് പോകുന്നത്. അയര്‍ലണ്ടിലെ കുടിയേറ്റ മലയാളികളുടെ കാലഘട്ടത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാവിധ ചെറുതും വലുതുമായ ഇവെന്റുകളാണ് റോയല്‍ കേറ്ററിംഗ് ഇതിനകം അഭനന്ദനാര്‍ഹമായ രീതിയില്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. വിവാഹം, മാമ്മോദീസ, ആദ്യ കുര്‍ബാന, പിറന്നാള്‍ ആഘോഷങ്ങള്‍, ഫാമിലി ഗെറ്റ്ടുഗെതര്‍, കമ്മ്യൂണിറ്റി കൂട്ടായ്മകള്‍ എന്നിങ്ങനെ ഏത് ആഘോഷങ്ങളും ഫുള്‍ ലൈസന്‍സ് ഉള്ള ഇവന്റായി വളരെ പ്രൊഫഷണലായി റോയല്‍ കേറ്ററിംഗ് & ഇവന്റ് മാനേജ്മന്റ് ഏറ്റെടുത്ത് ചെയ്യുന്നു സ്റ്റേജ് ഡെക്കറേഷന്, ഹാള്‍ ഡെക്കറേഷന് തുടങ്ങിയവ ഇന്‍ഷുറന്‍സ്…
സെന്റ് പാട്രിക്സ് ഡേ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ റോയല്‍ ഇന്ത്യന്‍ കുസീൻ സൂപ്പര്‍ ഓഫര്‍
അയര്‍ലണ്ട് സെന്റ് പാട്രിക്സ് ഡേയുടെ ആഘോഷത്തിമിര്‍പ്പിലാണ്. അയര്‍ലണ്ടിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹവും ആഘോഷത്തിലാണ് . ആഘോഷത്തിമിര്‍പ്പിന് ആവേശവും ഒപ്പം ആനന്ദവും പകര്‍ന്നു നല്കാന് നാവില്‍ കൊതിയൂറുന്ന വിഭവങ്ങളുമായി റോയല്‍ ഇന്ത്യന്‍ കുസീൻ റെസ്റ്റോറന്റും ഒരുങ്ങിക്കഴിഞ്ഞു. വിത്യസ്തമായ വിഭവങ്ങള്‍ ആകര്‍ഷകമായ ഓഫറുകളോടെയാണ് നിങ്ങളുടെ മുന്നിലേയ്ക്കെത്തുന്നത് വിഭവങ്ങ ള്‍ക്ക് ഇതിനകം തന്നെ പത്ത് ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രോണും ചിക്കനും ഉള്‍പ്പെടുന്ന വിത്യസ്ത തരം വിഭവങ്ങളാണ് ഇവിടെ ഏറ്റവും ആകര്‍ഷണീയം. ആഘോഷാവസരങ്ങള്‍ക്ക് മോഡി കൂട്ടാന്‍ രുചിക്കൂട്ടുകളുടെ ഈ മാന്ത്രിക ലോകത്തിന് സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. Share This News
വൈദ്യുതി , പാചക വാതക നിരക്കുകളില്‍ വന്‍ വര്‍ദ്ധനയ്ക്ക് സാധ്യത
അയര്‍ലണ്ടില്‍ വൈദ്യുതിയുടയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയരും. അടുത്തമാസം മുതലാണ് വര്‍ദ്ധനവിന് സാധ്യത. വൈദ്യുതിയുടേത് ശരാശരി 27 ശതമാനവും പാചക വാതകത്തിന്റേത് 39 ശതമാനവുമാണ് വര്‍ദ്ധിക്കാന്‍ സാധ്യത. ബോര്‍ഡ് ഗെയിസ് എനര്‍ജിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിലവര്‍ദ്ധനവ് പ്രഖ്യപിച്ചിരിക്കുന്ന ആദ്യ ഊര്‍ജ്ജ വിതരണ കമ്പനിയാണ് ബോര്‍ഡ് ഗയിസ് എനര്‍ജി. മറ്റു കമ്പനികളുടെ ഭാഗത്ത് നിന്നും ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. റഷ്യ-യുക്രൈന് യുദ്ധത്തിന്റെ ഭാഗമായുള്ള ആഗോള പ്രതിസന്ധിയും വില വര്‍ദ്ധനവിന് കാരണമായേക്കും. വിലവര്‍ദ്ധനവ് ഭക്ഷ്യ വസ്തുക്കളേയും ബാധിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഇപ്പോള്‍ തന്നെ രാജ്യത്തെ പണപ്പെരുപ്പം വളരെ കൂടുതലാണ്. വിവിധ മേഖലകളിലെ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. Share This News