Hi, I am looking for a sharing accommodation in Dublin (preferred Lucan/Tallaght/Blanchardstown) or any nearby areas. 3-4 days only stay in a week. Could you share with your facebook page. Thanks Subin 0857566248 . Share This News
കാൽപന്തുകളിയുടെ ആരവം; സെവൻസ് ഫുട്ബോൾ മത്സരങ്ങൾ മെയ് മാസം 2 നു
നീണ്ട കോവിഡ് കാല ഇടവേളക്ക് ശേഷം ഫുട്ബോൾ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ മൈൻഡ് അയർലണ്ട് സെവൻസ് ഫുട്ബോൾ മത്സരങ്ങൾ മെയ് മാസം 2 നു സംഘടിപ്പിക്കുക്കുന്നു. Venue : Donaghmore Ashbourne GAA Club (Killegland West, Killegland, Ashbourne, Co. Meath, A84 YY47) Date : May 02 Monday ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും റോയൽ കേറ്ററേഴ്സ് ഒരുക്കുന്ന ഇന്ത്യൻ ഫുഡ് അന്നേ ദിവസം ലഭ്യമാണ്. Finance Choice (Income protection and mortgage protection) (https://financechoice.ie/), Indieweaves boutique, Dublin (https://indieweaves.ie/), Royal Indian Cuisine, Ashbourne (https://royalindiancuisine.ie/), Ingredients Asian Shop (https://ingredients.ie/) എന്നീ സ്ഥാപനങ്ങളാണ് ഫുട്ബോൾ ടൂർണമെന്റ് സ്പോൺസർ ചെയ്തിരിക്കുന്നത്. 12 ടീമുകൾക്കാണ് ടൂർണമെന്റിൽ മത്സരിക്കാനാകുക. സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ജോസ് പോളി…
യുകെയിലും അയര്‍ലണ്ടിലടക്കം യൂറോപ്പിലും കുട്ടികളില്‍ കരള്‍ രോഗം
യുഎസിലും യുകെയിലും അയര്‍ലണ്ട് അടക്കം യൂറോപ്പിലും കുട്ടികളില്‍ പ്രത്യേക തരം കരള്‍രോഗം വ്യാപിക്കുന്നു. ഒരിനം മഞ്ഞപ്പിത്തമാണ് കരള്‍ രോഗത്തിന് കാരണമെന്നാണ് നിഗമനം. ഈ മാസം ആദ്യം സ്കോഡ്ലന്ഡിലാണ് പത്ത് കുട്ടികളില്‍ ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎസില്‍ ഇതുവരെ ഒമ്പത് കേസുകളും. ബ്രിട്ടനില്‍ 74 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് മഞ്ഞപ്പിത്തം, വയറിളക്കം, ശര്‍ദ്ദി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. അഡിനോ വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രോഗം ബാധിച്ച ഏഴോളം കുട്ടികള്‍ക്ക് കരള്‍ മാറ്റിവയ്ക്കേണ്ടിയും വന്നിട്ടുണ്ട്. ചില കുട്ടികളില്‍ അഡിനോ വൈറസും കോറോണ വൈറസും കുട്ടികളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ അഞ്ചോളം കുട്ടികളിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. Share This News
ആശ്വാസം ; ആരോഗ്യപ്രവര്‍ത്തകരുടെ കോവിഡ് കാല ബോണസ് ഉടന്‍
കോവിഡ് മഹാമാരിയ്ക്കെതിരെ പോരാടി ജനങ്ങളുടെ ജീവന് കാവല്‍ നിന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് കാല ബോണസ് ഉടന്‍. നല്‍കും. അര്‍ഹരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെല്ലാം അടുത്ത ശമ്പളത്തോടോപ്പം ബോണസ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് ഉടന്‍ ഉത്തരവായി ഇറങ്ങും. ഈ ബോണസ് ടാക്സ് ഫ്രീ ആണെന്ന പ്രത്യേകത കൂടിയുണ്ട്. 600 യൂറോ മുതല്‍ ആയിരം യൂറോ വരെയാണ് ബോണസായി നല്‍കുന്നത്. 2020 മാര്‍ച്ച് ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെ ജോലി ചെയ്തവരില്‍ ആദ്യ ഘട്ടത്തില്‍ വാക്സിന് സ്വീകരിച്ചവര്‍ക്കാണ് ബോണസ് ലഭിക്കുക. ഈ കാലഘട്ടത്തില്‍ അറുപത് ശതമാനം സമയമെങ്കിലും ജോലി ചെയ്തവര്‍ക്ക് 1000 യൂറോ ബോണസ് ലഭിക്കും. ജോലി സമയം 60 ശതമാനത്തില്‍ താഴെയാണെങ്കില്‍ 600 യൂറോയായിരികക്കും ലഭിക്കുക. നാലാഴ്ചയില്‍ താഴെ ജോലി ചെയ്തവര്‍ക്ക് ബോണസ് ഉണ്ടാകില്ല. നഴ്സുമാര്‍, കണ്സല്ട്ടന്റുമാര്, മിഡ് വൈഫുമാര്‍, ലാബ്…
യൂറോപ്പില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത
യൂറോപ്പില്‍ ജോലി ചെയ്യുന്ന നോണ്‍ ഇയു യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഇവര്‍ക്ക് ഏത് യൂറോപ്യന്‍ രാജ്യത്തേയ്ക്കും സഞ്ചരിക്കാനും ജോലി ചെയ്യാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇവര്‍ക്ക് റെസിഡന്‍സിയും തൊഴിലും മറ്റ് അംഗരാജ്യങ്ങളിലേയ്ക്കും മാറ്റാന്‍ കഴിയുന്ന വിധത്തിലുളള നിയമ നിര്‍മ്മാണത്തിനൊരുങ്ങുകയാണ് ഇയു കമ്മീഷന്. അത് സംബന്ധിച്ച് അന്ത്ിം പ്രപ്പോസല്‍ ഏപ്രീല്‍ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് ദീര്‍ഘകാല റെസിഡന്‍സി ഉള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇതിനുള്ള അവസരമൊരുങ്ങുന്നത്. ദീര്‍ഘകാല റെസിഡന്‍സിക്കുള്ള സമയപരിധി അഞ്ച് വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമാക്കാനും ആലോചനയുണ്ട്. എന്നാല്‍ യുറോപ്യന്‍ പൗരന്മാര്ക്കുള്ളതുപോലെ അനിയന്ത്രിതമായി യാത്രാസ്വാതന്ത്യം നല്‍കിയേക്കില്ലെന്നാണ് സൂചന. Share This News
ആശ്വാസ നടപടികളുമായി സര്‍ക്കാര്‍ : ഊര്‍ജ്ജ ബില്ലുകളുടെ നികുതി കുറച്ചു
പണപ്പെരുപ്പവും ഇതോടൊപ്പം ജീവിത ചെലവുകളും വര്‍ദ്ധിച്ച കുടുംബ ബഡ്ജറ്റുകള്‍ താളം തെറ്റുമ്പോള്‍ കൈത്താങ്ങേകി അയര്‍ലണ്ട് സര്‍ക്കാര്‍. ഊര്‍ജ്ജ ബില്ലുകളിലെ നികുതികളില്‍ ഏകദേശം നാലര ശതമാനത്തിന്റെ കുറവു വരുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ ഗ്യാസിന്റേയും ഇലക്ട്രിസിറ്റിയുടേയും നികുതി 13.5 സതമാനത്തില്‍ നിന്നും ഒമ്പത് ശതമാനമായി കുറയും. വൈദ്യുതി ബില്ലില്‍ പ്രതിവര്‍ഷം 49 യൂറോയും ഗ്യാസിന്റെ ബില്ലില്‍ ഏകദേശം 61 യൂറോയുടേയും കുറവാണ് ഉണ്ടാകുന്നത്. മൂന്ന് ആഴ്ചത്തെ ഫ്യൂല്‍ അലവന്‍സ് ഒറ്റത്തവണയായി നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 370,000 ത്തോളം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഹോം ഹീറ്റിംഗ് ഓയില്‍ , സോളിഡ് ഫ്യുവല്‍ എന്നിവയ്ക്ക് നികുതിയില്‍ ഇളവ് ലഭിക്കില്ല. പെട്രോള്‍ , ഡീസല്‍ എന്നിവയുടെ വിലയേയും ഇത് ബാധിക്കില്ല. Share This News
യാത്രക്കാര്‍ ഒരുപാട് നേരത്തെയെത്തേണ്ടെന്ന് ഡബ്ലിന്‍ എയര്‍ പോര്‍ട്ട്
ഈസ്റ്റര്‍ ദിനത്തോട് അടുക്കും തോറും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ തിരക്കും വര്‍ദ്ധിക്കുകയാണ്. ഇതേ തുടര്‍ന്ന് തിരക്കൊഴിവാക്കാന്‍ യാത്രക്കാര്‍ക്ക് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് എയര്‍പോര്‍ട്ട് അധികൃതര്‍. തിരക്കിനെക്കുറിച്ചുള്ള വാര്‍ത്തകളെ തുടര്‍ന്ന് ആളുകള്‍ ഫ്ളൈറ്റ് പുറപ്പെടുന്നതിനും വളരെ നേരത്തെ തന്നെ എയര്‍ പോര്‍ട്ടില്‍ എത്തുന്നത് പതിവാണ്. ഇതിനാല്‍ തന്നെ ഒരുപാട് നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തുന്നത് ഒഴിവാക്കണമെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്കുന്ന നിര്‍ദ്ദേശം, ഫ്ളറ്റ് പുറപ്പെടുന്നതിന് മൂന്നര മണിക്കൂര്‍ നേരത്തെയെങ്കിലും യാത്രക്കാര്‍ എത്തണമെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദ്ദേശം എന്നാല്‍ രാവിലെ ഒമ്പത് മണിക്ക് പുറപ്പെടുന്ന ഫ്ളൈറ്റുകള്‍ക്ക് പോകേണ്ടവര്‍ ഒരു കാരണവശാലും വെളുപ്പിനെ ആറ് മണിക്ക് മുമ്പ് എത്തരുതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദ്ദേശിച്ചു. മൂന്നര മണിക്കൂര്‍ മുമ്പ് എന്നത് രാവിലെ എട്ടുമണിവരെ പുറപ്പെടുന്ന ഫ്ളൈറ്റുകളിലെ യാത്രക്കാര്‍ക്ക് ഇപ്പോഴും ബാധകമാണ്. എന്നാല്‍ അത് കഴിഞ്ഞുള്ള വിമാനങ്ങളിലെ യാത്രക്കാര്‍ വളരെ നേരത്തെയെത്തുന്നത് ഒഴിവാക്കണമെന്നും എയര്‍ പോര്‍ട്ട്…
ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു
അയര്‍ലണ്ടിലെ നോണ്‍ കണ്‍സല്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടേഴ്സ് സമരത്തിനൊരുങ്ങുന്നു. ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അമിത ജോലി ഒഴിവാക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം രാജ്യത്തെ 40 ശതമാനത്തിലധികം നോണ്‍ കണ്‍സല്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടേഴ്സും(NCHD) ഒരു ഷിഫ്റ്റില്‍ 24 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി. എന്നാല്‍ അധികമായി വരുന്ന മണിക്കൂറുകള്‍ക്ക് ശമ്പളം നല്കാന് അധികാരികള്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് ഇത്രയധികം ജോലി ഭാരവും സമ്മര്‍ദ്ദങ്ങളും രോഗികളുടെ സുരക്ഷയെ പോലും ബാധിക്കുമെന്നും പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്നുമാണ് ഇവരുടെ ആവശ്യം. തങ്ങളാരും സമരത്തിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നിര്‍ബന്ധിതരാകുകയാണെന്നും ഇവര്‍ പറയുന്നു. Share This News
യുക്രൈന്‍കാര്‍ക്ക് വീടുകളില്‍ അഭയം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം
യുക്രൈന് അന്താരാഷ്ട്ര തലത്തില്‍ പൂര്‍ണ്ണ പിന്തുണയുമായി അയര്‍ലണ്ട് മുന്‍ നിരയില്‍ തന്നെയാണ്. യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിലും അവര്‍ക്ക് മതിയായ പരിഗണന നല്‍കുന്നതിലും അയര്‍ലണ്ട് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ അതിനകം തന്നെ അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം വീടുകളില്‍ അഭയം നല്‍കുന്നവര്‍ക്ക് പ്രത്യേക ധനസഹായം നല്കാന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. അഭയാര്‍ത്ഥികളായി എത്തുന്നവരുടെ എണ്ണം കൂടുകയും ഇവര്‍ക്കായി വേഗത്തില്‍ സംവിധാനങ്ങളൊരുക്കാന്‍ സാധിക്കാതെയും വരുന്നതോടെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കത്തിന് മുതിരുന്നത്. Share This News
ഡബ്ലിന്‍ പുറത്ത് ഇന്നുമുതല്‍ ബസ് ചാര്‍ജ്ജ് കുറയും
അയര്‍ലണ്ടില്‍ സമസ്തമേഖലകളിലും വിലവര്‍ദ്ധനവ് തുടരുന്നതിനിടെ ആശ്വാസ വാര്‍ത്ത. ഗ്രെയ്റ്റര്‍ ഡബ്ലിന്‍ പുറത്ത് ഇന്നുമുതല്‍ ബസ് നിരക്ക് കുറയുമെന്നതാണ് പുതിയ വാര്‍ത്ത. 20 ശതമാനം കുറവാണ് നിരക്കുകളില്‍ ഉണ്ടാവുക. ഫെബ്രുവരിയില്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയിരുന്നു. ജീവിത ചെലവ് കുറയ്ക്കുക ഒപ്പം പൊതു ഗാതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബസ് നിരക്കില്‍ സര്‍ക്കാര്‍ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. കോര്‍ക്ക്, ഗാല്‍വേ, ലിമെറിക്, വാട്ടര്‍ഫോര്‍ഡ് എന്നീ സ്ഥലങ്ങളിലെ സിറ്റി സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നവര്‍ക്കും അത്ലോണ്, ബാല്ബ്രിഗാണ്, ഡ്രൊഗേഡാ,ഡണ്ലാക്,നവാന്‍ , സില്ഗോ എന്നിവിടങ്ങളിലെ ടൗണ്‍ സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നവര്‍ക്കും നിരക്ക് കുറയുന്നതിന്റെ പ്രയോജനം ലഭിക്കും. ഡബ്ലനിലുള്പ്പെടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അടുത്ത മാസത്തോടെ ബസ് ചാര്‍ജ്ജ് വീണ്ടും കുറയുമെന്നാണ് കരുതുന്നത്. Share This News