65 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസിന് അവസരം

രാജ്യത്ത് 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസിനുള്ള അപ്പോയിന്റ്‌മെന്റുകള്‍ ഇന്നുമുതല്‍ ലഭ്യമാണ്. ആദ്യ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കാണ് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ളത്. ഇവര്‍ക്ക് വരുന്ന ആഴ്ചകളില്‍ തന്നെ രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കും. ഈ മാസം ആദ്യമാണ് 65 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി അനുമതി നല്‍കിയത്. 12 വയസ്സിന് മുകളിലുള്ളവരില്‍ രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കും. Share This News

Share This News
Read More

കോവിഡ് കാലത്ത് തൊഴില്‍ നഷ്ടമായവര്‍ക്ക് സാമ്പത്തീക സഹായവുമായി സര്‍ക്കാര്‍

കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. 2,268 യൂറോ വരെയാണ് റിഡന്‍ഡന്‍സി പേയ്‌മെന്റായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ഇപ്പോള്‍ അപേക്ഷകള്‍ നല്‍കാം. തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കായി അവരുടെ തൊഴില്‍ദാതാവോ ലിക്വിഡേറ്ററോ അല്ലെങ്കില്‍ ബന്ധപ്പെട്ട ഓഫീസറോ ആണ് അപേക്ഷ നല്‍കേണ്ടത്. റിഡന്‍ഡന്‍സി പേയ്‌മെന്റ് പൂര്‍ണ്ണമായും നികുതി രഹിതമായിരിക്കും . ഏത്രനാള്‍ ജോലിയില്ലാതെ നിന്നു, ആഴ്ചയില്‍ ഏത്ര രൂപ വരെ സമ്പാദിച്ചിരുന്നു എന്നീ കാര്യങ്ങള്‍ കണക്കാക്കിയാവും എത്ര രൂപയാണ് സഹായം നല്‍കേണ്ടത് എന്നു തീരുമാനിക്കുക. പകര്‍ച്ചവ്യാധിയുടെ സമയത്ത് കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തലാക്കിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ സഹായിക്കുന്നതിനാണ് ഈ പദ്ധതി. ഇക്കാരണത്താല്‍ 2020 മാര്‍ച്ച് 13 നും 2022 ജനുവരി 31 മും ഇടയില്‍ തൊഴിലില്ലാതെ വന്നവര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. സാമൂഹീക ക്ഷേമ വകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതും തുക വിതരണം ചെയ്യുന്നതും കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ…

Share This News
Read More

ഇനി പാസ്‌പോര്‍ട്ട് 30 ദിവസത്തിനകം

കോവിഡ് കാലത്ത് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരുന്നവര്‍ നിരവധിയാണ്. എന്നാല്‍ കോവിഡിന്റെ കരനിഴല്‍ മാറിയതോടെ കൂടുതല്‍ ഉര്‍ജ്ജസ്വലതയോടെ ജനങ്ങള്‍ക്ക് സേവനം നല്‍കുകയാണ് പാസ്‌പോര്‍ട്ട് ഓഫീസുകള്‍. ഇനി മുതല്‍ അയര്‍ലണ്ടില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയാല്‍ 30 ദിവസത്തിനുള്ളില്‍ അത് ലഭിക്കും. പദ്ധതി ഏപ്രീല്‍ 19 ന് നിലവില്‍ വന്നു. നേരത്തെ ഏകദേശം 35 ദിവസമായിരുന്നു പാസ്‌പോര്‍ട്ട് ലഭിക്കാനായി എടുത്തിരുനന്ന കാലതാമസം. എന്നാല്‍ കോവിഡ് കാലമായതോടെ ഇത് വീണ്ടും വര്‍ദ്ധിച്ചു. ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചാണ് പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കിയാല്‍ 30 ദിവസത്തിനുള്ളില്‍ അപേക്ഷകന്‍രെ കൈയ്യില്‍ പാസ്‌പോര്‍ട്ടെത്തുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്. 20 ദിവസത്തിനകം പാസ്‌പോര്‍ട്ട് നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എന്നാല്‍ ആ ലക്ഷ്യം കൈവരിക്കാന്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അയര്‍ലണ്ട്‌ പാസ്‌പോര്‍ട്ട് സര്‍വ്വീസ് ഡയറക്ടര്‍ പറഞ്ഞു. Share This News

Share This News
Read More

ലിമെറിക്ക് ബൈബിൾ കൺവെൻഷൻ ‘വിശുദ്ധീകരണ ധ്യാനം 2022’ ഫാ .ഡാനിയേൽ പൂവണ്ണത്തിൽ നയിക്കും .

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വർഷവും ഓഗസ്റ്റിൽ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിൾ കൺവെൻഷൻ കോറോണയുടെ നിയന്ത്രണങ്ങൾ മാറിവന്നതോടെ 2022 ൽ പുനരാരംഭിക്കുന്നു . 2022 ഓഗസ്റ്റ് 25,26,27 (വ്യാഴം ,വെള്ളി ,ശനി )തീയതികളിൽ ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കൺവെൻഷൻ നടക്കുന്നത് .പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ .ഡാനിയേൽ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കൺവെൻഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കൺവെൻഷന്റെ ഭാഗമായി ഉണ്ടായിരിക്കും . കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ഫാ.റോബിന്‍ തോമസ് :0894333124 സിബി ജോണി…

Share This News
Read More

യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ തിരക്ക് കുറയാത്ത സാഹചര്യത്തില്‍ വീണ്ടും നിര്‍ദ്ദേശങ്ങളുമായി എയര്‍പോര്‍ട്ട് അധികൃതര്‍. യൂറോപ്പിലെയോ അല്ലെങ്കില്‍ യുകെയിലേയൊ എതെങ്കിലും എയര്‍പോര്‍ട്ടിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്നതിന് രണ്ടരമണിക്കൂര്‍ മുമ്പ് എയര്‍ പോര്‍ട്ടില്‍ എത്തണം. രാവിലെ 8 : 30 ന് പുറപ്പെടുന്ന വിമാനത്തില്‍ പോകേണ്ടവര്‍ ഒരു കാരണവശാലും ആറ് മണിക്ക് മുമ്പ് എത്തരുതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ദീര്‍ഘദൂര യാത്രകള്‍ക്കായി എത്തുന്നവര്‍ മൂന്നരമണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടില്‍ എത്തണം. ടെര്‍മിനല്‍ വണ്ണിലെ സെക്യൂരിറ്റി സ്‌ക്രീനിംഗ് 24 മണിക്കൂറും ഏഴ് ദിവസവും ഉണ്ടായിരിക്കും ടെര്‍മിനല്‍ 2 വില്‍ രാവിലെ നാല് മണിക്കായിരിക്കും സെക്യൂരിറ്റി സ്‌ക്രീനിംഗ് ആരംഭിക്കുക. എയര്‍പോര്‍ട്ടില്‍ കടക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട ഫ്‌ളൈറ്റ് കമ്പനിയുമായി ബന്ധപ്പെട്ട് ചെക്ക് ഇന്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. Share This News

Share This News
Read More

ജോലിയും ജീവിതവും ഒന്നിച്ചു പോകണം ; പുതിയ നിയമനിര്‍മ്മാണം വരുന്നു

അയര്‍ലണ്ടില്‍ തൊഴിലാളികള്‍ക്ക് ജോലിയും ജീവിതവും ഒന്നിച്ചുകൊണ്ടുപോകാന്‍ പുതിയ നിയമനിര്‍മ്മാണം വരുന്നു. വീട്ടിലെ അടിയന്തരാവശ്യങ്ങള്‍ക്കായി അവധി നല്‍കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വീട്ടില്‍ കുട്ടികള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു അസുഖം വന്നാല്‍ ആ ദിവസത്തെ ശമ്പളം വേണ്ട എന്നു പറഞ്ഞാല്‍ പോലും പല തൊഴിലിടങ്ങളിലും അവധി ലഭിക്കാറില്ല. ഈ അവസ്ഥയ്ക്കാണ് പരിഹാരമാവുന്നത്. കൊച്ചു കുട്ടികള്‍ക്കോ അല്ലെങ്കില്‍ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലുമോ രോഗങ്ങളൊ മറ്റോ വന്നാല്‍ ആ ദിവസങ്ങളില്‍ തൊഴിലാളിക്ക് അവധി നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാകും അഞ്ച് ദിവസം വരെയാണ് ഇങ്ങനെ അവധി ലഭിക്കുക. എന്നാല്‍ ഈ ദിവസങ്ങളില്‍ ശമ്പളം ലഭിക്കില്ല. ഇതു സംബന്ധിച്ച നിയമം കാബിനറ്റിന്റെ പരിഗണനയിലാണ്. ചെറിയ കുട്ടികളെയോ ബന്ധുക്കളെയോ പരിപാലിക്കാന്‍ ബാധ്യതയുള്ള ജീവനക്കാര്‍ക്ക് കുറഞ്ഞ ജോലി സമയമോ, ജോലി സമയം അതനുസരിച്ച് ക്രമീകരിക്കാനോ തൊഴിലുടമയോട് ആവശ്യപ്പെടാന്‍ കഴിയും. കുഞ്ഞുങ്ങളെ മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് ദിവസവും ഓരോ മണിക്കൂര്‍ വീതം ശമ്പളത്തോട്…

Share This News
Read More

ജീവിത ചെലവ് ; ശമ്പള വര്‍ദ്ധനവ് ആശ്യപ്പെട്ട് അധ്യാപകര്‍

രാജ്യത്ത് പണപ്പെരുപ്പവും ജീവിത ചെലവും കുതിച്ചുയരുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ശമ്പള വര്‍ദ്ധനവ് വേണമെന്ന ആവശ്യം ഉയര്‍ത്താനൊരുങ്ങുകയാണ് അധ്യാപകരും. അധ്യാപക സംഘടനയായ Irish National Teachers’ Organisation (INTO) ആണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. സംഘടനയുടെ ഈസ്റ്റര്‍ സമ്മേളനം ഇപ്പോള്‍ നടക്കുകയാണ് . ഇതിനിടെയാണ് ഈ വിഷയവും ഗൗരവമായി ചര്‍ച്ച ചെയ്യുന്നത്. പൊതുമേഖല സ്ഥാപനങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്നും പണപ്പെരുപ്പത്തിനാനുപാതികമായ ശമ്പള വര്‍ദ്ധനവ് വേണമെന്നുമാണ് ഇവരുടെ ആവശ്യം. രാജ്യത്തെ പണപ്പെരുപ്പം 6.5 ശതമാനത്തിലേയ്ക്ക് ഉടന്‍ എത്തുമെന്നും എന്നാല്‍ അതിനനുപാതികമായി ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് സാമ്പത്തീക മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നുമാണ് സെന്‍ട്രല്‍ ബാങ്ക് പറഞ്ഞത്. എന്നിരുന്നാലും അധ്യാപക സംഘടനകള്‍ തങ്ങളുടെ ആവശ്യം സര്‍ക്കാരിന് മുന്നില്‍ അതിശക്തമായി തന്നെ ഉന്നയിക്കാനാണ് തീരുമാനം. Share This News

Share This News
Read More

142 വര്‍ഷം പഴക്കമുള്ള വിസ്‌കി ലേലത്തില്‍ വച്ചു ; വാങ്ങാനാളില്ല

പഴകുംതോറും വീര്യമേറുമെന്നാണ് പറച്ചിലെങ്കിലും ഇവിടെ വില കേള്‍ക്കുമ്പോള്‍ വാങ്ങാനാള്ള വീര്യം കുറഞ്ഞ് പോവുകയാണ്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള വിസ്‌കിയാണ് കഴിഞ്ഞ ദിവസം ലേലത്തിന് വച്ചത്. 19-ാം നൂറ്റാണ്ടിലെ ഒരു പത്രത്തില്‍ പൊതിഞ്ഞാണ് ഏകദേശം ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള വിസ്‌കി സൂക്ഷിച്ചിരുന്നത്. ഒര്‍ജിനല്‍ കാസ്സിഡീസ് വിസ്‌കിയാണിത്. കൗണ്ടി കില്‍ഡെയറിലെ മൊണാസ്റ്റെര്‍വിനിലാണ് ഇത് നിര്‍മ്മിച്ചത്. ഗ്ലാഡ്‌സ്‌റ്റോണിലെ പ്രായമായ ഒരു ഡോക്ടറുടെ പക്കലാണ് ഇപ്പോള്‍ ഈ വിസ്‌കിയുള്ളത്. ലേലത്തിന് വച്ചപ്പോള്‍ 12,000 മുതല്‍ 14000 വരെയാണ് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരമാവധി 5,500 യൂറോ വരെയാണ് ഇതിന് ലേലത്തില്‍ പങ്കെടുക്കാനെത്തിയവര്‍ വില പറഞ്ഞത്. ഇതോടെ ഇത് വില്‍ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതേ സമയം മദ്യമായല്ല ഔഷധമായാകാം ഈ വിസ്‌കി പഴയകാലത്ത് ഉണ്ടാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. whiskeybidders.com ആണ് വിസ്‌കി ലേലത്തിന് വച്ചത്. Share This News

Share This News
Read More

കാൽപന്തുകളിയുടെ ആരവം; സെവൻസ് ഫുട്ബോൾ മത്സരങ്ങൾ മെയ് മാസം 2 നു

നീണ്ട കോവിഡ് കാല ഇടവേളക്ക് ശേഷം ഫുട്ബോൾ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ മൈൻഡ് അയർലണ്ട് സെവൻസ് ഫുട്ബോൾ മത്സരങ്ങൾ മെയ് മാസം 2 നു സംഘടിപ്പിക്കുക്കുന്നു. Venue :  Donaghmore Ashbourne GAA Club (Killegland West, Killegland, Ashbourne, Co. Meath, A84 YY47) Date : May 02 Monday ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും റോയൽ കേറ്ററേഴ്സ് ഒരുക്കുന്ന ഇന്ത്യൻ ഫുഡ് അന്നേ ദിവസം ലഭ്യമാണ്. Finance Choice (Income protection and mortgage protection) (https://financechoice.ie/), Indieweaves boutique, Dublin  (https://indieweaves.ie/), Royal Indian Cuisine, Ashbourne  (https://royalindiancuisine.ie/), Ingredients Asian Shop (https://ingredients.ie/) എന്നീ സ്ഥാപനങ്ങളാണ്  ഫുട്ബോൾ ടൂർണമെന്റ്  സ്പോൺസർ ചെയ്തിരിക്കുന്നത്. 12 ടീമുകൾക്കാണ് ടൂർണമെന്റിൽ മത്സരിക്കാനാകുക.  സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ജോസ് പോളി…

Share This News
Read More