പാക്കേജിംഗ് കമ്പനിയായ ആംകോറില് തൊഴിലവസരങ്ങള്‍. വരും മാസങ്ങളില്‍ 75 പേര്‍ക്കാണ് കമ്പനി തൊഴില്‍ നല്‍കുക. സ്ലിഗോയിലെ ഹെല്‍ത്ത്കെയര്‍ പാക്കേജിംഗ് സെന്ററിലാണ് തൊഴിലവസരങ്ങള്‍. ഇവിടെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്നത്. ഇന്ഡസ്ട്രിയിലെ തങ്ങളുടെ മേധാവിത്വം കൂടുതല്‍ ഉറപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് കരുതുന്നത്. യൂറോപ്പിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ പാക്കേജിംഗ് ഇന്‍ഡസ്ട്രി വരും വര്‍ഷം നാല് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനൊപ്പം മുന്നേറാനാണ് കമ്പനിയുടെ ശ്രമമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. Share This News
കോവിഡ് കേസുകള്‍ ഉയരുമ്പോഴും പുതിയ തരംഗം അവസാനിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
രാജ്യത്ത് കോവിഡ് കേസുകളില്‍ ചെറിയ തോതിലുള്ള വര്‍ദ്ധനവ് ഉണ്ടാകുമ്പോഴും ഇപ്പോള്‍ നിലനില്‍ക്കുന്ന കോവിഡ് തരംഗം അവസാനിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പിസിആര്‍ പരിശോധനകളിലൂടെ 1,058 കേസുകളും ആന്റിജന്‍ പരിശോധനയിലൂടെ 1,188 കേസുകളുമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 535 പേരാണ് ആശുപത്രികളില്‍ ചിക്ത്സയിലുള്ളത്. ഇവരില്‍ തന്നെ 43 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. എന്നാല്‍ സാഹചര്യങ്ങള്‍ ഇങ്ങനെ നിലനില്‍ക്കുമ്പോഴും രാജ്യത്ത് ഇപ്പോഴുള്ള കോവിഡ് തരംഗം അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് എത്തുകയാണെന്നാണ് സയന്‍സ് ഫൗണ്ടേഷന് അയര്‍ലണ്ടിന്റെ ഡയറക്ടര്‍ ജനറല്‍ പറയുന്നത്. മറ്റ വിവിധ ആരോഗ്യ വിദഗ്ദരും ഇതേ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇതോടെ കോവിഡ് അവസാനിക്കുമെന്ന് ആരും പറയുന്നില്ല. പുതിയ തരംഗങ്ങള്‍ ഉണ്ടാകുമെന്നും എന്നാല്‍ കൂടുതല്‍ അപകടാവസ്ഥിയലേയ്ക്ക് പോകാതെ വാക്സിന് ഇതിന് പ്രതിരോധം തീര്‍ക്കുമെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു. Share This News
Accommodation needed in Dublin 18
Hi, Hope you are doing well. We are family of 3 from Kerala looking for 1 bed room apartment around Dublin 18. We will be coming to Ireland on May 15th. I am an electrical engineer by profession. Any leads would be appreciated. Thanks and regards Clint Jolly +917507000247 . Share This News
എമറാള്‍ഡ് എയര്‍ലൈന്‍സ് റിക്രൂട്ട്മെന്റ് ഡ്രൈവ്
അയര്‍ലണ്ടിലെ വന്‍കിട വിമാന സര്‍വ്വീസുകളിലൊന്നായ എമറാള്‍ഡ് എയര്‍ലൈന്‍സ് ജോലിക്കാരെ വിളിക്കുന്നു. മേയ് മാസം ആറ് വരെയാണ് അപേക്ഷിക്കാന്‍ അവസരം. ബെല്‍ഫാസ്റ്റ് ബേസുകളിലേയ്ക്കാണ് നിയമനം നടക്കുന്നത്. സ്ഥിര നിയമനാണ്. മികച്ച ശമ്പളം പരിശീലനം മെഡിക്കല്‍ ആനുകൂല്ല്യം , കമ്പനി പെന്ഷന് , സ്റ്റാഫ് ട്രാവല്‍ പ്രിവിലേജ് എന്നിവ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. 18 വയസ്സിന് മുകളിലുള്ള യൂറോപ്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം മുന്‍പരിചയമില്ലാത്തവര്‍ക്കും അപേക്ഷിക്കാം . വിദ്യാഭ്യാസ യോഗ്യതാ പരിശോധനയ്ക്ക് പുറമേ ശാരീരിക ക്ഷമതാ പരിശോധനയും ഉണ്ടായിരിക്കും. സ്റ്റാന്‍ഡ് ബൈ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ 60 മിനിറ്റിനുള്ളില്‍ എത്തിച്ചേരാനുള്ള കഴിവ് , 25 മീറ്റര്‍ നീന്താനുള്ള കഴിവ് എന്നിവ യോഗ്യതകള്‍ ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.emeraldairlines.com/jobs Share This News
പൊതുഗതാഗത നിരക്കുകള്‍ ഇന്നു മുതല്‍ കുറഞ്ഞ് തുടങ്ങും
അയര്‍ലണ്ടില്‍ പൊതുഗതാഗത നിരക്കുകള്‍ ഇന്നുമുതല്‍ കുറയും ഐറീഷ് റെയില്‍ ഇന്‍ര്‍സിറ്റി സര്‍വ്വീസ് ,ബസ് ഏറാന്‍ , ടിഎഫ്ഐ ലോക്കല്‍ ലിങ്ക് സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ നിരക്കുകളുമാണ് ഇന്നുമുതല്‍ 20 ശതമാനം കുറയുക. ഗോ എ ഹെഡ് അര്‍ലണ്ട്. ലുവാസ് , ഡാര്‍ട്ട് ആന്‍ഡ് കമ്മൂട്ടര് റെയില്‍, ലാന് റോഡ് ഏറാന്‍ സര്‍വ്വീസുകള്‍ എന്നിവയ്ക്ക് മേയ് മാസം മുതലാണ് 20 ശതമാനം നിരക്ക് കുറയുന്നത്. യുവാക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന അമ്പത് ശതമാനം കിഴിവും ഇതോടെ ലഭിക്കും ഡബ്ന് സിറ്റി സര്‍വ്വീസുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക് 1.30 യൂറോയാകും നേരത്തെയിത് 1.60 യൂറോയായിരുന്നു. 90 മിനിറ്റിനുള്ളില്‍ എത്ര ബസുകള്‍ മാറിക്കയറിയാലും 2.30 യൂറോ മാത്രമീടാക്കുന്ന പദ്ധതിയും ഉടന്‍ ആരംഭിക്കും. ഇത് അഡല്‍ട്ട് ലീപ്പ് ഫെയറാണ്. എന്നാല്‍ യംഗ് അഡല്‍ട്ട് ലീപ്പ് ഫെയര്‍ 90 മിനിറ്റിന് ഒരു യൂറോയായിരിക്കും. Share This News
65 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസിന് അവസരം
രാജ്യത്ത് 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസിനുള്ള അപ്പോയിന്റ്മെന്റുകള്‍ ഇന്നുമുതല്‍ ലഭ്യമാണ്. ആദ്യ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കാണ് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ളത്. ഇവര്‍ക്ക് വരുന്ന ആഴ്ചകളില്‍ തന്നെ രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കും. ഈ മാസം ആദ്യമാണ് 65 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി അനുമതി നല്‍കിയത്. 12 വയസ്സിന് മുകളിലുള്ളവരില്‍ രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കും. Share This News
കോവിഡ് കാലത്ത് തൊഴില്‍ നഷ്ടമായവര്‍ക്ക് സാമ്പത്തീക സഹായവുമായി സര്‍ക്കാര്‍
കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. 2,268 യൂറോ വരെയാണ് റിഡന്‍ഡന്‍സി പേയ്മെന്റായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ഇപ്പോള്‍ അപേക്ഷകള്‍ നല്‍കാം. തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കായി അവരുടെ തൊഴില്‍ദാതാവോ ലിക്വിഡേറ്ററോ അല്ലെങ്കില്‍ ബന്ധപ്പെട്ട ഓഫീസറോ ആണ് അപേക്ഷ നല്‍കേണ്ടത്. റിഡന്‍ഡന്‍സി പേയ്മെന്റ് പൂര്‍ണ്ണമായും നികുതി രഹിതമായിരിക്കും . ഏത്രനാള്‍ ജോലിയില്ലാതെ നിന്നു, ആഴ്ചയില്‍ ഏത്ര രൂപ വരെ സമ്പാദിച്ചിരുന്നു എന്നീ കാര്യങ്ങള്‍ കണക്കാക്കിയാവും എത്ര രൂപയാണ് സഹായം നല്‍കേണ്ടത് എന്നു തീരുമാനിക്കുക. പകര്‍ച്ചവ്യാധിയുടെ സമയത്ത് കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തലാക്കിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ സഹായിക്കുന്നതിനാണ് ഈ പദ്ധതി. ഇക്കാരണത്താല്‍ 2020 മാര്‍ച്ച് 13 നും 2022 ജനുവരി 31 മും ഇടയില്‍ തൊഴിലില്ലാതെ വന്നവര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. സാമൂഹീക ക്ഷേമ വകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതും തുക വിതരണം ചെയ്യുന്നതും കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ…
ഇനി പാസ്പോര്‍ട്ട് 30 ദിവസത്തിനകം
കോവിഡ് കാലത്ത് പാസ്പോര്‍ട്ടിന് അപേക്ഷ നല്കി മാസങ്ങളോളം കാത്തിരുന്നവര്‍ നിരവധിയാണ്. എന്നാല്‍ കോവിഡിന്റെ കരനിഴല്‍ മാറിയതോടെ കൂടുതല്‍ ഉര്‍ജ്ജസ്വലതയോടെ ജനങ്ങള്‍ക്ക് സേവനം നല്‍കുകയാണ് പാസ്പോര്‍ട്ട് ഓഫീസുകള്‍. ഇനി മുതല്‍ അയര്‍ലണ്ടില്‍ പാസ്പോര്‍ട്ടിന് അപേക്ഷ നല്കിയാല് 30 ദിവസത്തിനുള്ളില്‍ അത് ലഭിക്കും. പദ്ധതി ഏപ്രീല്‍ 19 ന് നിലവില്‍ വന്നു. നേരത്തെ ഏകദേശം 35 ദിവസമായിരുന്നു പാസ്പോര്‍ട്ട് ലഭിക്കാനായി എടുത്തിരുനന്ന കാലതാമസം. എന്നാല്‍ കോവിഡ് കാലമായതോടെ ഇത് വീണ്ടും വര്‍ദ്ധിച്ചു. ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചാണ് പാസ്പോര്‍ട്ട് അപേക്ഷ നല്കിയാല് 30 ദിവസത്തിനുള്ളില്‍ അപേക്ഷകന്‍രെ കൈയ്യില്‍ പാസ്പോര്ട്ടെത്തുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്. 20 ദിവസത്തിനകം പാസ്പോര്‍ട്ട് നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എന്നാല്‍ ആ ലക്ഷ്യം കൈവരിക്കാന്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അയര്‍ലണ്ട് പാസ്പോര്‍ട്ട് സര്‍വ്വീസ് ഡയറക്ടര്‍ പറഞ്ഞു. Share This News
ലിമെറിക്ക് ബൈബിൾ കൺവെൻഷൻ ‘വിശുദ്ധീകരണ ധ്യാനം 2022’ ഫാ .ഡാനിയേൽ പൂവണ്ണത്തിൽ നയിക്കും .
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വർഷവും ഓഗസ്റ്റിൽ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിൾ കൺവെൻഷൻ കോറോണയുടെ നിയന്ത്രണങ്ങൾ മാറിവന്നതോടെ 2022 ൽ പുനരാരംഭിക്കുന്നു . 2022 ഓഗസ്റ്റ് 25,26,27 (വ്യാഴം ,വെള്ളി ,ശനി )തീയതികളിൽ ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കൺവെൻഷൻ നടക്കുന്നത് .പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ .ഡാനിയേൽ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്വെന്ഷന് നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കൺവെൻഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കൺവെൻഷന്റെ ഭാഗമായി ഉണ്ടായിരിക്കും . കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന് തോമസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ഫാ.റോബിന് തോമസ് :0894333124 സിബി ജോണി…
യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍
ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ തിരക്ക് കുറയാത്ത സാഹചര്യത്തില്‍ വീണ്ടും നിര്‍ദ്ദേശങ്ങളുമായി എയര്‍പോര്‍ട്ട് അധികൃതര്‍. യൂറോപ്പിലെയോ അല്ലെങ്കില്‍ യുകെയിലേയൊ എതെങ്കിലും എയര്‍പോര്‍ട്ടിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്നതിന് രണ്ടരമണിക്കൂര്‍ മുമ്പ് എയര്‍ പോര്‍ട്ടില്‍ എത്തണം. രാവിലെ 8 : 30 ന് പുറപ്പെടുന്ന വിമാനത്തില്‍ പോകേണ്ടവര്‍ ഒരു കാരണവശാലും ആറ് മണിക്ക് മുമ്പ് എത്തരുതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ദീര്‍ഘദൂര യാത്രകള്‍ക്കായി എത്തുന്നവര്‍ മൂന്നരമണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടില്‍ എത്തണം. ടെര്‍മിനല്‍ വണ്ണിലെ സെക്യൂരിറ്റി സ്ക്രീനിംഗ് 24 മണിക്കൂറും ഏഴ് ദിവസവും ഉണ്ടായിരിക്കും ടെര്‍മിനല്‍ 2 വില്‍ രാവിലെ നാല് മണിക്കായിരിക്കും സെക്യൂരിറ്റി സ്ക്രീനിംഗ് ആരംഭിക്കുക. എയര്‍പോര്‍ട്ടില്‍ കടക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട ഫ്ളൈറ്റ് കമ്പനിയുമായി ബന്ധപ്പെട്ട് ചെക്ക് ഇന്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. Share This News