റഷ്യയുടെ ആക്രമണത്തില്‍ ദുരതത്തിലായി അഭയം ചോദിച്ച് അയര്‍ലണ്ടിലെത്തിയ യുക്രൈന് അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം വീടുകളില്‍ അഭയം നല്‍കിയിട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ഉടന്‍ ലഭിക്കും. സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട അവസാന നടപടികളിലാണ്. 400 യൂറോയാണ് സഹായം ഓരോ മാസവും ലഭിക്കുക. വരുന്ന ആഴ്ചകളില്‍ തന്നെ ഇത് നല്കി തുടങ്ങുമെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. യുക്രൈനില്‍ നിന്നും അഭയാര്‍ത്ഥി പ്രവാഹം അയര്ലണ്ടിലേയ്ക്കെത്തിയതോടെ സര്‍ക്കാരിന് ഇവര്‍ക്ക് താമസസൗകര്യമെരുക്കാനുള്ള അസൗകര്യമുണ്ടായതോടെയാണ് യുക്രൈനികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. Share This News
വാടക കൂടി ; വാടകക്കാര്‍ കുറഞ്ഞു
അയര്‍ലണ്ടില്‍ വീടുകള്‍ക്ക് ക്ഷാമമാണെന്ന വാര്‍ത്തകള്‍ക്കിടെ വാടക നിരക്ക് സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തിലെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. 2020 ലെ അവസാന പാദത്തിലെ അപേക്ഷിച്ച് 2021 അവസാന പാദത്തില്‍ വാടകയ്ക്ക് വീടുകള്‍ ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞതായാണ് കണക്കുകള്‍. 48 ശതമാനമാണ് വാടകക്കാരുടെ എണ്ണത്തില്‍ കുറവുള്ളത്. എന്നാല്‍ വാടക ഒമ്പത് ശതമാനം വര്‍ദ്ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ 9346 പേരാണ് സ്വാകാര്യ വീടുകള്‍ വാടകയ്ക്കെടുത്ത് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ താമസിക്കുന്നിടത്ത് തന്നെ തുടരാന്‍ ഭൂരിഭാഗം ആളുകളും തീരുമാനിച്ചതാണ് പുതിയ വാടകക്കാരുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണം. Share This News
ടാക്സി ചാര്‍ജ്ജ് 12.5 ശതമാനം വര്‍ദ്ധിക്കും
സമസ്ത മേഖലകളിലും വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന അയര്‍ലണ്ടില്‍ ടാക്സി ചാര്‍ജ്ജും വര്‍ദ്ധിക്കുന്നു. ടാക്സി ചാര്‍ജ്ജ് 12.5 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ധന വില വര്‍ദ്ധനവിന്റേയും മറ്റും പശ്ചാത്തലത്തിലാണ് തീരുമാനം. ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം എല്ലാ ടാക്സികളിലും പേയ്മെന്റിന് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ക്യാഷ് ലെസ്സ് പേയ്മെന്റ് സംവിധാനത്തിനുള്ള ചെലവും നിരക്ക് വര്‍ദ്ധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ശുപാര്‍ശ മേയ് 27 വരെ പബ്ലിക് കണ്സല്ട്ടേഷന് വിട്ടിരിക്കുകയാണ് ഇതിന് ശേഷമാകും സര്‍ക്കാര്‍ തീരുമാനമായി പ്രഖ്യാപിക്കുക. 2018 ലായിരുന്നു അവസാനമായി ടാക്സി നിരക്ക് വര്‍ദ്ധിപ്പിച്ചത്. Share This News
KBC All Ireland Badminton Tournament 2022
കേരളാ ബാഡ്മിന്റൺ ക്ലബ്ബിന്റെ (KBC) ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുള്ള ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് മുൻ വർഷങ്ങളിലെപ്പോലെ തന്നെ വർണ്ണോജ്വലമായി ഈ വരുന്ന മെയ് 14 ആം തിയതി ബാൽഡോയലിലെ ബാഡ്മിന്റൺ ക്ലബ്ബിൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. എല്ലാവരിലേക്കും ബാഡ്മിന്റൺ എന്ന ലക്ഷ്യത്തോടെ ബാഡ്മിന്റൺ അയർലണ്ടുമായി ചേർന്ന് അയർലണ്ടിലെ പ്രവാസികളും സ്വദേശിയരുമായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബാഡ്മിന്റൺ അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തപ്പെടുന്ന ഈ ടൂർണമെന്റ് അയർലണ്ടിൽ ബാഡ്മിന്റൺ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലും ജനപ്രീയമാക്കുന്നതിലും വളരെ വലിയ പങ്കുവഹിക്കുന്നു. വിവിധ ഗ്രൂപ്പുകളിലായി അയർലണ്ടിലെ നാനാ ഭാഗത്തുനിന്നുമുള്ള പ്രമുഖ ക്ലബുകൾ മറ്റുരക്കുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ അതിന്റെ അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്നു. അയർലണ്ട് മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ടൂർണമെന്റുകളിലൊന്നായ KBC All Ireland ബാഡ്മിന്റൺ ടൂർണമെന്റിലേക്ക് പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ എത്രയും പെട്ടെന്ന് താഴെ കാണുന്ന…
ലിമെറിക്ക് സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ വലിയ പെരുന്നാൾ
ലിമെറിക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അയർലണ്ടിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള പ്രധമദേവാലയമായ ലിമെറിക്ക് സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഒൻപതാമത് വലിയപെരുന്നാൾ മെയ് മാസം ആറ്, ഏഴ് തീയതികളിൽ പൂർവാധികം ഭംഗിയായി ആഘോഷിക്കുന്നതാണ്. ലിമെറിക്കിലെ സെൻറ് ഒളിവർപ്ലങ്കറ്റ് ദേവാലയത്തിൽ വെച്ചാണ് പെരുന്നാൾ ശുശ്രുഷകൾ നടത്തപ്പെടുന്നത്. മെയ് മാസം ആറാം തീയതി ആറ്മണിക്ക് സന്ധ്യാ നമസ്കാരവും, പ്രസംഗവും, പ്രദിക്ഷിണവും, ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്. മെയ് ഏഴാം തിയതി ശനിയാഴ്ച 1:30ന് നമസ്കാവും തുടർന്ന് വിശുദ്ധകുർബാനയും, പ്രസംഗവും, പ്രദിക്ഷിണവും, ആശീർവാദവും, നേർച്ചവിളമ്പും ഉണ്ടായിരിക്കും. സൺഡേസ്കൂൾ കുട്ടികളുടെ കലാപരിപാടികളും, സംഗീതാർച്ചനയും ക്രമീകരിക്കപ്പെടുന്നതാണ്. അയർലണ്ടിലെ ഓർത്തഡോക്സ് സഭയുടെ വൈദീകരായ ഫാ.ജോർജ് തങ്കച്ചൻ, ഫാ.ബിജു മാത്യു, ഫാ. അനീഷ് ജോൺ എന്നിവർ പെരുന്നാൾ ശുശ്രുഷകളിൽ സംബന്ധിച്ചു നേതൃത്വും നൽകുന്നതാണ്. വലിയ പെരുന്നാളിൻറ നടപ്പിനായി വികാരി ഫാ നൈനാൻ…
തൊഴിലവസരങ്ങളൊരുക്കി പാക്കേജിംഗ് കമ്പനി ആംകോര്‍
പാക്കേജിംഗ് കമ്പനിയായ ആംകോറില് തൊഴിലവസരങ്ങള്‍. വരും മാസങ്ങളില്‍ 75 പേര്‍ക്കാണ് കമ്പനി തൊഴില്‍ നല്‍കുക. സ്ലിഗോയിലെ ഹെല്‍ത്ത്കെയര്‍ പാക്കേജിംഗ് സെന്ററിലാണ് തൊഴിലവസരങ്ങള്‍. ഇവിടെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്നത്. ഇന്ഡസ്ട്രിയിലെ തങ്ങളുടെ മേധാവിത്വം കൂടുതല്‍ ഉറപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് കരുതുന്നത്. യൂറോപ്പിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ പാക്കേജിംഗ് ഇന്‍ഡസ്ട്രി വരും വര്‍ഷം നാല് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനൊപ്പം മുന്നേറാനാണ് കമ്പനിയുടെ ശ്രമമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. Share This News
കോവിഡ് കേസുകള്‍ ഉയരുമ്പോഴും പുതിയ തരംഗം അവസാനിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
രാജ്യത്ത് കോവിഡ് കേസുകളില്‍ ചെറിയ തോതിലുള്ള വര്‍ദ്ധനവ് ഉണ്ടാകുമ്പോഴും ഇപ്പോള്‍ നിലനില്‍ക്കുന്ന കോവിഡ് തരംഗം അവസാനിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പിസിആര്‍ പരിശോധനകളിലൂടെ 1,058 കേസുകളും ആന്റിജന്‍ പരിശോധനയിലൂടെ 1,188 കേസുകളുമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 535 പേരാണ് ആശുപത്രികളില്‍ ചിക്ത്സയിലുള്ളത്. ഇവരില്‍ തന്നെ 43 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. എന്നാല്‍ സാഹചര്യങ്ങള്‍ ഇങ്ങനെ നിലനില്‍ക്കുമ്പോഴും രാജ്യത്ത് ഇപ്പോഴുള്ള കോവിഡ് തരംഗം അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് എത്തുകയാണെന്നാണ് സയന്‍സ് ഫൗണ്ടേഷന് അയര്‍ലണ്ടിന്റെ ഡയറക്ടര്‍ ജനറല്‍ പറയുന്നത്. മറ്റ വിവിധ ആരോഗ്യ വിദഗ്ദരും ഇതേ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇതോടെ കോവിഡ് അവസാനിക്കുമെന്ന് ആരും പറയുന്നില്ല. പുതിയ തരംഗങ്ങള്‍ ഉണ്ടാകുമെന്നും എന്നാല്‍ കൂടുതല്‍ അപകടാവസ്ഥിയലേയ്ക്ക് പോകാതെ വാക്സിന് ഇതിന് പ്രതിരോധം തീര്‍ക്കുമെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു. Share This News
Accommodation needed in Dublin 18
Hi, Hope you are doing well. We are family of 3 from Kerala looking for 1 bed room apartment around Dublin 18. We will be coming to Ireland on May 15th. I am an electrical engineer by profession. Any leads would be appreciated. Thanks and regards Clint Jolly +917507000247 . Share This News
എമറാള്‍ഡ് എയര്‍ലൈന്‍സ് റിക്രൂട്ട്മെന്റ് ഡ്രൈവ്
അയര്‍ലണ്ടിലെ വന്‍കിട വിമാന സര്‍വ്വീസുകളിലൊന്നായ എമറാള്‍ഡ് എയര്‍ലൈന്‍സ് ജോലിക്കാരെ വിളിക്കുന്നു. മേയ് മാസം ആറ് വരെയാണ് അപേക്ഷിക്കാന്‍ അവസരം. ബെല്‍ഫാസ്റ്റ് ബേസുകളിലേയ്ക്കാണ് നിയമനം നടക്കുന്നത്. സ്ഥിര നിയമനാണ്. മികച്ച ശമ്പളം പരിശീലനം മെഡിക്കല്‍ ആനുകൂല്ല്യം , കമ്പനി പെന്ഷന് , സ്റ്റാഫ് ട്രാവല്‍ പ്രിവിലേജ് എന്നിവ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. 18 വയസ്സിന് മുകളിലുള്ള യൂറോപ്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം മുന്‍പരിചയമില്ലാത്തവര്‍ക്കും അപേക്ഷിക്കാം . വിദ്യാഭ്യാസ യോഗ്യതാ പരിശോധനയ്ക്ക് പുറമേ ശാരീരിക ക്ഷമതാ പരിശോധനയും ഉണ്ടായിരിക്കും. സ്റ്റാന്‍ഡ് ബൈ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ 60 മിനിറ്റിനുള്ളില്‍ എത്തിച്ചേരാനുള്ള കഴിവ് , 25 മീറ്റര്‍ നീന്താനുള്ള കഴിവ് എന്നിവ യോഗ്യതകള്‍ ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.emeraldairlines.com/jobs Share This News
പൊതുഗതാഗത നിരക്കുകള്‍ ഇന്നു മുതല്‍ കുറഞ്ഞ് തുടങ്ങും
അയര്‍ലണ്ടില്‍ പൊതുഗതാഗത നിരക്കുകള്‍ ഇന്നുമുതല്‍ കുറയും ഐറീഷ് റെയില്‍ ഇന്‍ര്‍സിറ്റി സര്‍വ്വീസ് ,ബസ് ഏറാന്‍ , ടിഎഫ്ഐ ലോക്കല്‍ ലിങ്ക് സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ നിരക്കുകളുമാണ് ഇന്നുമുതല്‍ 20 ശതമാനം കുറയുക. ഗോ എ ഹെഡ് അര്‍ലണ്ട്. ലുവാസ് , ഡാര്‍ട്ട് ആന്‍ഡ് കമ്മൂട്ടര് റെയില്‍, ലാന് റോഡ് ഏറാന്‍ സര്‍വ്വീസുകള്‍ എന്നിവയ്ക്ക് മേയ് മാസം മുതലാണ് 20 ശതമാനം നിരക്ക് കുറയുന്നത്. യുവാക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന അമ്പത് ശതമാനം കിഴിവും ഇതോടെ ലഭിക്കും ഡബ്ന് സിറ്റി സര്‍വ്വീസുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക് 1.30 യൂറോയാകും നേരത്തെയിത് 1.60 യൂറോയായിരുന്നു. 90 മിനിറ്റിനുള്ളില്‍ എത്ര ബസുകള്‍ മാറിക്കയറിയാലും 2.30 യൂറോ മാത്രമീടാക്കുന്ന പദ്ധതിയും ഉടന്‍ ആരംഭിക്കും. ഇത് അഡല്‍ട്ട് ലീപ്പ് ഫെയറാണ്. എന്നാല്‍ യംഗ് അഡല്‍ട്ട് ലീപ്പ് ഫെയര്‍ 90 മിനിറ്റിന് ഒരു യൂറോയായിരിക്കും. Share This News