മവേലി നാടിന്റെ മധുരസ്മരണകള് അയവിറക്കി കേരളക്കര ഓണഘോഷത്തിലേയ്ക്ക് കടക്കുകയാണ്. ഓണവും ഓണക്കാലവും ലോകത്തിന്റെ ഏത് കോണിലായാലും മലയാളിക്ക് സമ്മാനിക്കുന്നത് ഗൃഹാതുരത്വത്തിന്റെ മധുരസ്മരണകളാണ്. ഓണക്കാലത്തിന്റെ പൊലിമ ഒട്ടും ചോരാതെ ആഘോഷത്തിനൊരുങ്ങുകയാണ് അയര്‍ലണ്ട് ലെറ്റര്‍ക്കെനിയിലെ മലയാളി സമൂഹവും. സെപ്റ്റംബര്‍ 11 ഞായറാഴ്ച ലെറ്റര്‍ക്കെനിയിലെ റാഡിസം ബ്ലൂ ഹോട്ടലിലാണ് ആഘോഷപരിപാടികള്‍ നടക്കുക. രാവിലെ ഒമ്പതിനാരംഭിക്കുന്ന ആഘോഷങ്ങള്‍ വൈകുന്നേരം ആറുമണിയോടെ സമാപിക്കും. ഓണക്കളികള്‍, കലാപരിപാടികള്‍, പൂക്കളം , ശിങ്കാരിമേളം , മാവേലി , തിരുവാതിര വടംവലി , വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷ പരിപാടികളിലേയ്ക്കുള്ള പ്രവേശനം പാസ് മൂലമാണ്. 15 വയസ്സിന് മുകളിലേയ്ക്കുള്ളവര്‍ക്ക് 25 യൂറോയും 15 വയസ്സുവരെയുള്ളവര്‍ക്ക് 15 യൂറോയുമാണ് പാസിന് ഈടാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ വിളിയ്ക്കാവുന്നതാണ്. 0894142349, 0851631030, 087604585, 0894797699, 0892540805, 0894441932 Share This News
Read Moreചൈല്‍ഡ് ബെനഫിറ്റ് ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ആലോചന
രാജ്യത്ത് ചൈല്‍ഡ് ബെനഫിറ്റ് ലഭിക്കുന്നവര്‍ക്ക് നിലവില്‍ ലഭിക്കുന്നതിന്റെ ഇരട്ടി തുക നല്കാന് സര്‍ക്കാര്‍ ആലോചന. സര്‍ക്കാര്‍ തലത്തില്‍ ഏകദേശ ധാരണയായ പദ്ധതി ബഡ്ജറ്റ് ദിനത്തില്‍ പ്രഖ്യാപിച്ചേക്കും. ഇത് നടപ്പിലായാല്‍ നിലവില്‍ ഒരു കുട്ടിക്ക് 140 യൂറോ ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് 280 യൂറോയും രണ്ട് കുട്ടികള്‍ക്ക് 280 യൂറോ ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് 560 യൂറോയും ലഭിക്കും. ഡിസംബറിലാകും ഈ തുക ലഭിക്കുക. ഒറ്റത്തവണ പേയ്മെന്റായാകും ഇരട്ടി തുക നല്‍കുക. ഡിസംബറിന് ശേഷമുള്ള മാസങ്ങളില്‍ സാധാരണ ലഭിക്കുന്ന പോലെ തന്നെയാകും ആനുകൂല്ല്യം ലഭിക്കുക. കോസ്റ്റ് ഓഫ് ലീവിംഗ് പാക്കേജിന്റെ ഭാഗമായാലും ഇത് പ്രഖ്യാപിക്കുക. സെപ്റ്റംബര്‍ 27 നാണ് ഈ വര്‍ഷത്തെ ബഡ്ജറ്റ് ദിനം. മൂന്നു കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് 840 യൂറോ ലഭിക്കും. ധനവകുപ്പ്, സാമൂഹ്യക്ഷേമ വകുപ്പ് , പൊതു ചെലവ് വകുപ്പ് എന്നിവ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നികുതി…
Read MoreAccommodation needed in Tallaght
Hi My name is Maya , staff nurse in tallaght university hospital.Iam looking for an accomadation (single bedroom) in dublin 24. Am ready to move any time, ready to pay anytime.Please let me know if available vacant rooms. Thank you My contact number:0852250603 . Share This News
Read Moreഓണാഘോഷത്തിനൊരുങ്ങി കാവന് ; അരങ്ങൊരുക്കി കാവന് ഇന്ത്യന്‍ അസോസിയേഷന്
കാവന് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രൗഢഗംഭീരമായ ഓണാഘോഷത്തിന് അരങ്ങൊരുങ്ങുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് ആഘോഷപരിപാടികള്‍. ഗൃഹാതുരത്വത്തിന്റെ സ്മരണകളുണര്‍ത്തി ആഘോഷങ്ങളുടെ പൊലിമ ചോരാതെ മലയാളികളെ മനസുകൊണ്ട് കേരളക്കരയിലെത്തിക്കുന്ന രീതിയിലാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മലയാളി മങ്കമാരും മാവേലിയും പുലിക്കുട്ടികളും അത്തപ്പൂക്കളവും ആഘോഷങ്ങളുടെ മാറ്റുകൂട്ടുമ്പോള്‍ പരിപാടി നടക്കുന്ന ബാളിഹെയ്സ് കമ്മ്യൂണിറ്റി ഹാള്‍ ഒരു കൊച്ചു കേരളമാകുമെന്നതില്‍ സംശയമില്ല. തിരുവാതിരയും , മാവേലിയും , പുലികളിയും ഡാന്‍സും ടഗ് ഓഫ് വാറും മറ്റ് ഗെയിമുകളും അത്തപ്പൂക്കളമത്സരവും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു. രാവിലെ ഒമ്പത് മണിക്കാരംഭിക്കുന്ന ആഘോഷങ്ങള്‍ വൈകിട്ട് ആറിന് സമ്മാന വിതരണത്തോടെയാണ് സമാപിക്കുന്നത്. വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കുന്നുണ്ട്. മാവേലി നാടിന്റെ മധുര സ്മരണകളുയര്‍ത്തുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ഉറപ്പിക്കാവുന്നതാണ.് കമ്മിറ്റി അംഗങ്ങളില്‍ നിന്നോ കാവനിലെ റോയല്‍ സ്പൈസ് ലാന്‍ഡില്‍ നിന്നോ ടിക്കറ്റുകള്‍ കരസ്ഥമാക്കാവുന്നതാണ്. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് സദ്യയുള്‍പ്പെടെ…
Read Moreചെലവേറുന്നു ; നിലനില്‍പ്പിനായി പൊരുതി നഴ്സിംഗ് ഹോമുകള്‍
സമസ്ത മേഖലകളിലും വിലക്കയറ്റം തുടരുകയും ചെലവേറുകയും ചെയ്യുന്നതിനാല്‍ നഴ്സിംഗ് ഹോമുകളുടെ നിലനില്‍പ്പും ഭീഷണിയിലാകുന്നു. പിടിച്ചു നില്‍ക്കാനായി ചാര്‍ജ് വര്‍ദ്ധനവ് അനിവാര്യമാണെന്നാണ് നഴ്സിംഗ് ഹോമുകളുടെ ആവശ്യം. ചീഫ് എക്സിക്യൂട്ടീവ് ഓഫ് അയര്‍ലണ്ട് നഴ്സിംഗ് ഹോം ആഴ്ചയില്‍ 69 യൂറോയുടെ വര്‍ദ്ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യുതി , ഗ്യാസ് , എന്നിവയുടെ വില വര്‍ദ്ധനവും ഒപ്പം ജീവനക്കാരുടെ ക്ഷാമവും ആണ് നിലവില്‍ നഴ്സിംഗ് ഹോമുകളെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സഹായധനം അപര്യാപ്തമാണെന്നും ഇവര്‍ പറയുന്നു. ഇതിനാല്‍ ഒരു താമസക്കാരന് ആഴ്ചയില്‍ 69 യൂറോ എന്ന രീതിയില്‍ സര്‍ക്കാര്‍ അധികം നല്‍കുകയോ അല്ലെങ്കില്‍ ആളുകളില്‍ നിന്നും ഈടാക്കേണ്ടി വരികയോ ചെയ്യുമെന്നും ഇവര്‍ പറയുന്നു. 29 നഴ്സിംഗ് ഹോമുകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതില്‍ 14 എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലാണ് പൂട്ടിപ്പോയത്. എല്ലാം ചെറുകിട നഴ്സിംഗ് ഹോമുകളാണ്.…
Read Moreഅയര്‍ലണ്ടില്‍ മങ്കിപോക്സ് രോഗികളുടെ എണ്ണം 100 കടന്നു
അയര്‍ലണ്ടില്‍ മങ്കിപോക്സ് രോഗികളുടെ എണ്ണം കൂടുന്നു. ഇതുവരെ 101 കേസുകളാണ് മങ്കിപോക്സാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഇത് 97 ആയിരുന്നു. രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എന്ത് ചെയ്യണം എന്നത് സംബന്ധിച്ച് ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നാല്‍ നിലവിലെ രോഗികളുടെ എണ്ണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗം ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ക്ക് സ്മോള്‍ പോക്സ് വാക്സിന് നല്‍കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഗേ വിഭാഗത്തില്‍ ഉള്ളവര്‍ക്കും ബൈ സെക്ഷ്വലായിട്ടുള്ള പുരുഷന്മാര്ക്കും രോഗസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. Share This News
Read Moreവെള്ളം ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്ന് ഐറിഷ് വാട്ടര്‍
അയര്‍ലണ്ടിലെ ഉഷ്ണ തരംഗത്തിന്റെ സാഹചര്യത്തില്‍ ജലം ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. വാട്ടര്‍ യൂട്ടിലിറ്റി കമ്പനിയായ ഐറിഷ് വാട്ടറിന്റേതാണ് മുന്നറിയിപ്പ്. വെള്ളം പാഴാക്കരുതെന്നും അത് സമൂഹത്തെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും കമ്പനി ഓര്‍മ്മിപ്പിച്ചു. ജലസ്രോതസ്സുകള്‍ കുറയുകയും ഒപ്പം ഉപയോഗം കൂടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഇതിനാലാണ് ഇടപെടല്‍ നടത്തുന്നതെന്നും സാമൂഹ്യ പ്രതിബന്ധതയോടെയുള്ള പ്രതികരണം ഇക്കാര്യത്തില്‍ ജനങ്ങളില്‍ നിന്നുണ്ടാകണമെന്നും കമ്പനി ഓപ്പോറേഷന്‍സ് മേധാവി ടോം കുഡി പറഞ്ഞു. ഷവര്‍ ടൈം കുറയ്ക്കുക. ഫ്ളെഷ് ചെയ്യാന്‍ ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക. അനാവശ്യമായി ടാപ്പുകള്‍ തുറന്നിടാതിരിക്കുക ഡിഷ് വാഷറുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവ ഫുഡ് ലോഡില്‍ മാത്രം ഉപയോഗിക്കുക പ്ലംമ്പിംഗ് സംവിധാനത്തിലെവിടെയെങ്കിലും ചോര്‍ച്ചകളുണ്ടെങ്കില്‍ പരിഹരിക്കുക എന്നിവയാണ് കമ്പനി നല്‍കിയിരിക്കുന്ന പ്രധാന ഉപദേശങ്ങള്‍. Share This News
Read Moreഅറുപത് കഴിഞ്ഞവര്‍ക്ക് രണ്ടാം ബൂസ്റ്ററിനായി ബുക്ക് ചെയ്യാം
അറുപത് വയസ്സിനും അതിന് മുകളിലേയ്ക്കുമുള്ളവര്‍ക്ക് കോവിഡിനെതിരെയുള്ള തങ്ങളുടെ രണ്ടാം ബൂസ്റ്റര്‍ ഡോസിനായി അപ്പോയിന്മെന്റുകള് ബുക്ക് ചെയ്യാം. അറുപതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കുമാണ് ഇന്നുമുതല്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ അവസരമൊരുങ്ങുന്നത്. അടുത്ത തിങ്കളാഴ്ച മുതല്‍ ഇവര്‍ക്ക് ബുക്ക് ചെയ്ത് തുടങ്ങാം. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ഗുരുതരമായ ശാരീരികാവസ്ഥകളുള്ളവര്‍ക്കും രണ്ടാം ഡോസ് ബൂസ്റ്റര്‍ വാക്സിന് ഇപ്പോല്‍ അവസരമുണ്ടായിരിക്കും. ഒന്നാം ബൂസ്റ്റര്‍ ഡോസും രണ്ടാം ബൂസ്റ്റര്‍ ഡോസും തമ്മിലുള്ള സമയപരിധി കുറയ്ക്കാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്. കോവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടവരില്‍ ഏറിയ പങ്കും പ്രായമേറിയവരായിരുന്നു. ഇതിനാലാണ് രണ്ടാം ബൂസ്റ്റര്‍ ഡോസില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസിലൂടെ കോവിഡ് പ്രതിരോധം ശക്തമാക്കനാണ് സര്‍ക്കാര്‍ നീക്കം. Share This News
Read Moreസ്വകാര്യതാ സംരക്ഷണത്തിന് കൂടുതല്‍ സംവിധാനങ്ങളുമായി വാട്സാപ്പ്
ഉപയോക്താക്കളുടെ സ്വകാര്യതാ സംരക്ഷണത്തിന് ഊന്നല്‍ നല്കി കൂടുതല്‍ സംവിധാനങ്ങളൊരുക്കുകയാണ് വാട്സാപ്പ്. സ്ക്രീന്‍ ഷോട്ടിന്റെ കാര്യത്തില്‍ പോലും നിയന്ത്രണങ്ങള്‍ വരുന്നു എന്നാണ് കേള്‍ക്കുന്നത്. സ്വീകര്‍ത്താവ് തുറന്ന് വായിച്ചാല്‍ അപ്പോള്‍ തന്നെ മെസേജ് ഡിലീറ്റ് ആകുന്ന ഫീച്ചര്‍ നിലവിലുണ്ട്(View Once). ഇത്തരം മെസേജുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ എടുക്കാന്‍ ഇനി സാധിക്കില്ല. ഈ നിയന്ത്രണം അടുത്ത മാസത്തോടെ നടപ്പിലാക്കും. ഗ്രൂപ്പുകളില്‍ നിന്നും മറ്റ് അംഗങ്ങള്‍ അറിയാതെ ഒരാള്‍ക്ക് പുറത്തു പോകാന്‍ കഴിയും എന്നതാണ് മറ്റൊരു ഫീച്ചര്‍. ഒരു അംഗം ഗ്രൂപ്പില്‍ നിന്നും പുറത്തു പോയാല്‍ അഡ്മിന് മാത്രമായിരിക്കും നോട്ടിഫിക്കേഷന്‍ ലഭിക്കുക. ഒരാള്‍ ഓണ്‍ലൈനില്‍ ഉണ്ടെന്ന് അയാള്‍ തീരുമാനിക്കുന്ന ആളുകള്‍ക്ക് മാത്രം അറിയാന്‍ സാധിക്കുന്ന ഫീച്ചറും ഉടന്‍ നടപ്പിലാക്കും. Share This News
Read Moreവീടുകള്‍ വാടകയ്ക്ക് നല്കുന്നതില് നിന്നും പിന്മാറുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
അയര്‍ലണ്ടില്‍ വാടകയ്ക്കും വാങ്ങാനും വീടുകള്‍ ലഭിക്കുന്നില്ല എന്നും ഉണ്ടെങ്കില്‍ തന്നെ ചെലവ് വളരെയധികമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കെട്ടിട ഉടമകള്‍ തങ്ങളുടെ വീടുകള്‍ വാടകയ്ക്ക് നല്കുന്നതില് നിന്നും പിന്മാറുന്നു എന്നാണ് പുതുതായി ലഭിക്കുന്ന വിവരം. റെസിഡന്‍ഷ്യല്‍ ടെന്‍ഡന്‍സി ബോര്‍ഡില്‍ ടെര്‍മിനേഷന്‍ നോട്ടീസ് കൊടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ വര്‍ഷം ആദ്യത്തെ ആറ് മാസത്തെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ 2913 ആളുകളാണ് വീട് വാടകയ്ക്ക് നല്കുന്നതില് നിന്നും പിന്മാറുന്നു എന്ന് ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അവസാന പകുതിയെ അപേക്ഷിച്ച് ഏകദേശം 58 ശതമാനത്തോളം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നു. ഈ കാലയളവില്‍ ഇത് 1845 ആയിരുന്നു. റെന്റല്‍ മാര്‍ക്കറ്റില്‍ നിന്നും പിന്മാറുന്ന ഇവര്‍ തങ്ങളുടെ വസ്തുക്കള്‍ വില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. Share This News
Read More