അയര്‍ലണ്ട് സേനയിലേയ്ക്ക് വലിയ തോതില്‍ റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങുന്നു. നിലവില്‍ ആയിരം പേരുടെ ഒഴിവുണ്ട്. ഈ ഒഴിവുകളിലേയ്ക്കാവും ആദ്യം നിയമനം നടത്തുക. ഇങ്ങനെ ആയിരം പേര് എത്തുന്നതോടെ സേനയുടെ അംഗബലം 9500 ആയി മാറും. ഇത് കൂടാതെ ആര്‍മി , നേവല്‍ , എയര്‍ കോര്‍പ്സ് എന്നീ വിഭാഗങ്ങളിലേയ്ക്കാണ് 2000 പേരെ റീക്രൂട്ട്മെന്റ് നടക്കുന്നത്. ഇതിനായി ബി മോര് എന്ന പേരില്‍ ക്യാമ്പയിന് നടത്തും. 2030 ഓടെയാണ് ഈ 2000 പേരെ റിക്രൂട്ട് ചെയ്യുന്നത്. സൈബര്‍ സ്പെഷ്യലിസ്റ്റുകള്‍ , ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍, നേഴ്സുമാര്‍, ഓര്‍ഡിനന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഒഴിവുകളും സേനയിലുണ്ട്. രാജ്യത്തിന്റെ സേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള യുവാക്കളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപെയിന് ആരംഭിച്ചിരിക്കുന്നത്. Share This News
വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി പ്രീപേപവറും
രാജ്യത്തെ പ്രമുഖ വൈദ്യുതി വിതരണ കമ്പനികളിലൊന്നായ പ്രീപേ പവറും വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. അടുത്ത മാസത്തോടെയാണ് ചാര്‍ജ് വര്‍ദ്ധന ലക്ഷ്യമിടുന്നത്. പത്ത് ശതമാനത്തോളം വര്‍ദ്ധനവുണ്ടായേക്കുമെന്നാണ് സൂചനകള്‍. പ്രീപേ വിതരണം ചെയ്യുന്ന ഗ്യാസിന്റെ വിലയിലും വര്‍ദ്ധനവുണ്ടായേക്കും 20 ശതമാനം വര്‍ദ്ധനവിനാണ് സാധ്യത. കമ്പനിക്ക് 170,000 വൈദ്യുതി ഉപഭോക്താക്കളും 60,000 ഗ്യാസ് ഉപഭോക്താക്കളുമാണ് ഉള്ളത്. ജൂലൈ ഒന്നുമുതല്‍ വിലവര്‍ദ്ധനവ് നിലവില്‍ വരും. കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വര്‍ദ്ധനവ് നിലവില്‍ വന്നാല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്കില്‍ ഒരാഴ്ച ഏകദേശം 3.05 യൂറോയുടേയും ഗ്യാസ് നിരക്കില്‍ 4.65 യൂറോയുടേയും വര്‍ദ്ധനവുണ്ടാകും. ദേശീയ അന്തര്‍ദേശിയ മാര്‍ക്കറ്റുകളിലെ വിലവര്‍ദ്ധനവാണ് തങ്ങളെയും വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. Share This News
അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ കെബിസി ബാങ്ക് കസ്റ്റമേഴ്സിന് നിര്‍ദ്ദേശം നല്കി തുടങ്ങി
അയര്‍ലണ്ടില്‍ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കെബിസി ബാങ്ക് തങ്ങളുടെ കസ്റ്റമേഴ്സിന് ബാങ്കിലെ അക്കൗണ്ട് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്കി തുടങ്ങി. ഇന്നലെ മുതല്‍ ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ബാങ്ക് തയ്യാറാക്കി ഉപഭോക്താക്കള്‍ക്ക് അയയ്ക്കുന്നുണ്ട്. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ആറ് മാസം സമയമാണ് അനുവദിച്ചിരിക്കുന്നത്. ആദ്യം ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് പുറമേ റിമൈന്‍ഡറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇ മെയിലായും മൊബൈല്‍ മെസ്സേജുകളായും ആയിരിക്കും ഉപഭോക്താക്കളുമായി ഇക്കാര്യത്തില്‍ ബാങ്ക് ബന്ധപ്പെടുക. ബാങ്കില്‍ 1,30,000 കറന്റ് അക്കൗണ്ടുകളാണ് ആക്ടീവായി നിലവില്‍ ഉള്ളത്. ഇതില്‍ 52000 അക്കൗണ്ടുകളും ഇവിടെ ക്ലോസ് ചെയ്താല്‍ മറ്റ് ബാങ്കില്‍ അക്കൗണ്ട് തുറക്കേണ്ടവയാണ്. എന്നാല്‍ ബാക്കി വരുന്ന 78000 കസ്റ്റമേഴ്സിന് മറ്റ് ബാങ്കുകളിലും അക്കൗണട് ഉള്ളവരാണ്. അക്കൗണ്ടുടമകളില്‍ കൂടുതല്‍ പേരും ഓണ്‍ലൈന്‍ ബാങ്കിംഗും മൊബൈല്‍ ആപ്പും ഉപയോഗിക്കുന്നതിനാല്‍ ഇവരുടെ അക്കൗണ്ട് ക്ലോസിംഗ് നടപടികള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. Share This…
ആയിരത്തോളം പേരെ നിയമിക്കാനൊരുങ്ങി ഇഎസ്ബി
അയര്‍ലണ്ടിലെ വന്‍കിട പൊതുമേഖലാ വൈദ്യുത വിതരണ കമ്പനിയായ ഇഎസ്ബി വമ്പന്‍ റിക്രൂട്ട്മെന്റിനൊരുങ്ങുന്നു. വിത്യസ്ത മേഖലകളിലായാണ് നിരവധി ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്, ഫിനാന്‍സ്, എച്ച്ആര്‍, ഐടി, ടെക്നിഷ്യന്‍, ജിയോളജിസ്റ്റ്, പ്രൊജക്ട് മാനേജ്മെന്റ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഒഴിവുകള്‍ നികത്തുക. കമ്പനി 2040 ഓടെ ലക്ഷ്യം വെയ്ക്കുന്ന ഡ്രൈവ് ടു മെയ്ക്ക് എ ഡിഫ്രന്‍സ്- നെറ്റ് സീറോ എമഷന്‍ എന്ന പദ്ധതിയുടെ ഭാഗമാണ് റിക്രൂട്ട്മെന്റ്. കമ്പനി സ്വന്തമായി ഗ്രാജുവേറ്റ് പ്രോഗ്രാം ആരംഭിക്കാനും അപ്രന്റീസുകളെ നിയമിക്കാനും പദ്ധതിയുണ്ട് . ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ കൃത്യസമയങ്ങളില്‍ അപ്ഡേറ്റ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. Share This News
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിമാനം നഷ്ടമായവര്‍ക്ക് റീ ഫണ്ട് ഉടന്‍
കഴിഞ്ഞ ഞായറാഴ്ച ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ അനുഭവപ്പെട്ട വലിയ തിരക്കിനെ തുടര്‍ന്ന് വിമാനം നഷ്ടമായ യാത്രക്കാര്‍ക്ക് റീ ഫണ്ട് ഉടന്‍ നല്‍കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ആയിരത്തിലധികം ആളുകള്‍ക്ക് വിമാനം നഷ്ടമായെന്നാണ് അനൗദ്യോഗിക കണക്കുകള്‍. റീ ഫണ്ട് ആവശ്യമുള്ളവര്‍ customerexperience@dublinairport.com എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ലൈനുകള്‍ തങ്ങളുടേതായ രീതിയിലും ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്. സൗജന്യ റീ ബുക്കിംഗാണ് ഇവര്‍ അനുവദിക്കുന്നത്. അധിക ചാര്‍ജുകളൊന്നും നല്‍കേണ്ടതില്ല. യാത്രകള്‍ ഇന്‍ഷുര്‍ ചെയ്തിരുന്നവര്‍ക്ക് അതിലൂടെയും നഷ്ടപരിഹാരം ലഭിക്കും. ഈ വിധത്തില്‍ ലഭിക്കാത്തവരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടേണ്ടത്. Share This News
വേജ് സബ്സിഡി സ്കീം ഇന്ന് അവസാനിക്കും
കോവിഡ് കാലത്ത് അടിതെറ്റിയ സംരഭങ്ങളെ പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായമായ എംപ്ലോയി വേജ് സബ്സിഡി സ്കീം ഇനിയില്ല. ഇതുവഴിയുള്ള സഹായം ലഭിച്ചു വന്നിരുന്ന സംരഭങ്ങള്‍ക്ക് ഇന്നുകൂടിയെ അത് ലഭിക്കൂ. നിരവധി സ്ഥാപനങ്ങള്‍ക്ക് ലഭിച്ച് വന്നിരുന്ന സഹായം കഴിഞ്ഞ ഫെബ്രുവരിയോടെ അവസാനിച്ചിരുന്നു. എന്നാല്‍ കോവിഡ് നേരിട്ട് ബാധിച്ച ഹോസ്പിറ്റാലിറ്റി മേഖല അടക്കമുള്ളവയ്ക്ക് ഇത് മെയ് 31 വരെ നീട്ടി നല്‍കുകയായിരുന്നു. 10.6 ബില്ല്യണ്‍ യൂറോയാണ് ഇതിനായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത്. 51,900 സംരഭകര്‍ക്കും 7,44,000 ജീവനക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. മാര്‍ച്ച് 2020 മുതലായിരുന്നു ഇത് ആരംഭിച്ചത്. സംരഭങ്ങളേയും തൊഴിലുകളേയും പിടിച്ച് നിര്‍ത്തുന്നതില്‍ ഈ പദ്ധതിക്ക് വലിയ പങ്ക വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. Share This News
പിഴവ് വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ പദ്ധതി തയ്യാറാക്കി ഡബ്ലന്‍ എയര്‍പോര്‍ട്ട്
കഴിഞ്ഞ ആഴ്ച അവസാനം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സംഭവിച്ചത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. എയര്‍പോര്‍ട്ടിന് പുറത്തേയ്ക്കും ക്യൂ നീളുകയും കൃത്യസമയത്ത് ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ നൂറുകണക്കിന് ആളുകള്‍ക്കാണ് വിമാനം നഷ്ടപ്പെടുകയും യാത്ര ചെയ്യാന്‍ സാധിക്കാതിരിക്കുകയും ചെയ്തത്. അധികൃതര്‍ക്ക് വ്യക്തമായ കാരണങ്ങള്‍ പറയാനുണ്ടെങ്കിലും ഇതുമൂലം ഡബ്ലിന്‍ എയര്പോര്ട്ടിനുണ്ടായ മാനഹാനി ചെറുതല്ല. യാത്രകള്‍ മുടങ്ങിയ യാത്രക്കാര്‍ ഏറെ നിരാശയോടെയാണ് മടങ്ങിയത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇനി ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്കില്ല എന്ന് പറഞ്ഞവരും നിരവധിയാണ്. ഈ സാഹചര്യത്തില്‍ ഇനിയുള്ള അവധി ദിവസങ്ങളിലും ആഴ്ചാവസാനങ്ങളിലും ഇതുപോലുള്ള തിരക്ക് തന്നെ പ്രതീക്ഷിക്കണം. ഇതിനാല്‍ തിരക്ക് കൈകൈര്യം ചെയ്യാനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനും കൃത്യമായ പദ്ധതി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തയ്യാറാക്കിയിരിക്കുകയാണ്. ഇത് സര്‍ക്കാരിന് സമര്‍പ്പിച്ചതായാണ് വിവരം. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഇത് ഉടന്‍ തന്നെ പുറത്ത് വിടും. കൂടുതല്‍ സ്റ്റാഫുകളെ നിയമിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പരിശീലനം…
അയര്‍ണ്ടില്‍ ആദ്യ മങ്കിപോക്സ് സ്ഥിരീകരിച്ചു
അയര്‍ലണ്ടിലും ആദ്യ മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്താണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ രേഗലക്ഷണങ്ങള്‍ മാത്രമാണ് രോഗിയില്‍ ഉള്ളത്. ഇതിനാല്‍ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ പട്ടിക ആരോഗ്യ വകുപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്. സാധാരണയായി ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ രോഗം കണ്ടുവരുന്നത് എന്നാല്‍ ഇപ്പോള്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഒരു ശമാനമാണ് മങ്കി പോക്സിന്റെ മരണനിരക്ക്. ചിക്കന്‍ പോക്സിന്റേത് പോലുള്ള വൃണങ്ങള്‍, പനി ദേഹത്ത് വേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. Share This News
വിലക്കയറ്റത്തില്‍ കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ നടപടി
അയര്‍ലണ്ടില്‍ അനുദിനം സമസ്തമേഖലകളിലും വിലവര്‍ദ്ധനവ് ജനത്തെ വലയ്ക്കുമ്പോള്‍. ജനതയ്ക്ക് കൈത്താങ്ങാകാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ . ഇതിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശിശു പരിപാലനം, ആരോഗ്യമേഖല, വിദ്യാഭ്യാസം , പൊതുഗതാഗതം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകാനാണ് സാധ്യത. ശിശുപരിപാലനത്തിന് സബ്സിഡി നല്‍കുക. ചികിത്സാ ചാര്‍ജ്ജുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും ഇളവ് നല്‍കുക , സ്കൂള്‍ ഫീസുകള്‍ കുറയ്ക്കുക എന്നിവയാണ് സര്‍ക്കാരിന്റെ മുന്നിലുളള പദ്ധതികള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഒക്ടോബര്‍ മാസത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. Share This News
ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2022′ ഓഗസ്റ്റ് 25,26,27 തീയതികളിൽ
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്വെന്ഷന് കോറോണയുടെ നിയന്ത്രണങ്ങള്‍ മാറിവന്നതോടെ 2022ല്‍ പുനരാരംഭിക്കുന്നു. 2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്വെന്ഷന് നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്വെന്ഷന് നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന് തോമസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. റോബിന് തോമസ് : 0894333124…