സ്വകാര്യതാ സംരക്ഷണത്തിന് കൂടുതല്‍ സംവിധാനങ്ങളുമായി വാട്‌സാപ്പ്

ഉപയോക്താക്കളുടെ സ്വകാര്യതാ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി കൂടുതല്‍ സംവിധാനങ്ങളൊരുക്കുകയാണ് വാട്‌സാപ്പ്. സ്‌ക്രീന്‍ ഷോട്ടിന്റെ കാര്യത്തില്‍ പോലും നിയന്ത്രണങ്ങള്‍ വരുന്നു എന്നാണ് കേള്‍ക്കുന്നത്. സ്വീകര്‍ത്താവ് തുറന്ന് വായിച്ചാല്‍ അപ്പോള്‍ തന്നെ മെസേജ് ഡിലീറ്റ് ആകുന്ന ഫീച്ചര്‍ നിലവിലുണ്ട്(View Once). ഇത്തരം മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാന്‍ ഇനി സാധിക്കില്ല. ഈ നിയന്ത്രണം അടുത്ത മാസത്തോടെ നടപ്പിലാക്കും. ഗ്രൂപ്പുകളില്‍ നിന്നും മറ്റ് അംഗങ്ങള്‍ അറിയാതെ ഒരാള്‍ക്ക് പുറത്തു പോകാന്‍ കഴിയും എന്നതാണ് മറ്റൊരു ഫീച്ചര്‍. ഒരു അംഗം ഗ്രൂപ്പില്‍ നിന്നും പുറത്തു പോയാല്‍ അഡ്മിന് മാത്രമായിരിക്കും നോട്ടിഫിക്കേഷന്‍ ലഭിക്കുക. ഒരാള്‍ ഓണ്‍ലൈനില്‍ ഉണ്ടെന്ന് അയാള്‍ തീരുമാനിക്കുന്ന ആളുകള്‍ക്ക് മാത്രം അറിയാന്‍ സാധിക്കുന്ന ഫീച്ചറും ഉടന്‍ നടപ്പിലാക്കും. Share This News

Share This News
Read More

വീടുകള്‍ വാടകയ്ക്ക്  നല്‍കുന്നതില്‍   നിന്നും പിന്‍മാറുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

അയര്‍ലണ്ടില്‍ വാടകയ്ക്കും വാങ്ങാനും വീടുകള്‍ ലഭിക്കുന്നില്ല എന്നും ഉണ്ടെങ്കില്‍ തന്നെ ചെലവ് വളരെയധികമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കെട്ടിട ഉടമകള്‍ തങ്ങളുടെ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നും പിന്‍മാറുന്നു എന്നാണ് പുതുതായി ലഭിക്കുന്ന വിവരം. റെസിഡന്‍ഷ്യല്‍ ടെന്‍ഡന്‍സി ബോര്‍ഡില്‍ ടെര്‍മിനേഷന്‍ നോട്ടീസ് കൊടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ വര്‍ഷം ആദ്യത്തെ ആറ് മാസത്തെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ 2913  ആളുകളാണ് വീട് വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നും പിന്‍മാറുന്നു എന്ന് ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അവസാന പകുതിയെ അപേക്ഷിച്ച് ഏകദേശം 58 ശതമാനത്തോളം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നു.  ഈ കാലയളവില്‍ ഇത് 1845 ആയിരുന്നു. റെന്റല്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍മാറുന്ന ഇവര്‍ തങ്ങളുടെ വസ്തുക്കള്‍ വില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. Share This News

Share This News
Read More

പിനേര്‍ജി അയര്‍ലണ്ടും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നു

ചാര്‍ജ് വര്‍ദ്ധന പ്രഖ്യാപിച്ച് പിനേര്‍ജി അയര്‍ലണ്ടും. വൈദ്യുതിയുടെ വിലയില്‍ സെപ്റ്റംബര്‍ മുതല്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 19.2 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നു. ഇത് നിലവില്‍ വരുന്നതോടെ ആഴ്ചയില്‍ ശരാശരി 7.21 യൂറോയുടെ വര്‍ദ്ധനവാകും ഉണ്ടാകുക. ഡെയ്‌ലി പ്രിപേ മീറ്റര്‍ ചാര്‍ജ് 24 ശതമാനവും ഡെയ്‌ലി സ്റ്റാന്‍ഡിംഗ് ചാര്‍ജ് 24 ശതമാനവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 27000 ത്തോളം ഉപഭോക്താക്കളെ ചാര്‍ജ് വര്‍ദ്ധനവ് ബാധിക്കും ഒരു വര്‍ഷം ശരാശരി 375 യൂറോയുടെ വര്‍ദ്ധനവാകും ഉണ്ടാകുക. കഴിഞ്ഞ വര്‍ഷം അഞ്ച് തവണ കമ്പനി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരുന്നു. എനര്‍ജി മാര്‍ക്കറ്റില്‍ മൊത്ത വിലയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നുമാണ് കമ്പനി നല്‍കുന്ന വിശദീകരണം. Share This News

Share This News
Read More

കോവിഡ് മരണങ്ങള്‍ കൂടുതലും സംഭവിച്ചത് നഴ്‌സിംഗ് ഹോമുകളിലെന്ന് കണക്കുകള്‍

രാജ്യത്തെ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. കോവിഡ് മരണങ്ങളിലധികവും നടന്നത് നഴ്‌സിംഗ് ഹോമുകളിലാണെന്നാണ് കണക്കുകള്‍. മാര്‍ച്ച് 2020 നും ഫെബ്രുവരി 2022 നും ഇടയിലെ കണക്കുകള്‍ പ്രകാരം ജനറല്‍ ആശുപത്രികളിലും ഓര്‍ത്തോ പീഡിക് ആശുപത്രികളിലുമായി 3716 പേരാണ് മരിച്ചത്. നഴ്‌സിംഗ് ഹോമുകളില്‍ കഴിഞ്ഞിരുന്നവരില്‍ 1564 പേരാണ് മരണത്തിന് കീഴടങ്ങിയത്. കോവിഡ് കാരണം മരിച്ചവരുടെ കണക്കുകളാണിത്. കോവിഡ് ബാധിതരായിരിക്കെ മരിച്ചതും കോവിഡ് മൂലം മരിച്ചവരായും രണ്ട് വിഭാഗങ്ങളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് മൂലം മരിച്ചലവരില്‍ 91 ശതമാനവും 61 വയസ്സിന് മുകളിലുള്ളവരും 75 ശതമനം 75 വയസ്സിന് മുകളിലുള്ളവരും 42 ശതമാനം 85 വയസ്സിന് മുകളിലുള്ളവരുമാണ്. Share This News

Share This News
Read More

രാജ്യത്ത് ഇപ്പോഴും പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുന്നത് 1,30,000 ആളുകള്‍

അയര്‍ലണ്ടില്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഏറെ വൈകുന്നു എന്ന ആരോപണം കോവിഡ് പ്രതിസന്ധി കാലം മുതല്‍ ശക്തമാണ്. അപേക്ഷിച്ചാല്‍ പാസ്‌പോര്‍ട്ട് കിട്ടാന്‍ മാസങ്ങള്‍ എടുക്കുന്നു എന്നതാണ് പ്രശ്‌നം. പഴയതിനെ അപേക്ഷിച്ച് ചെറിയ തോതില്‍ കാര്യങ്ങള്‍ വേഗത്തിലായിട്ടുണ്ടെങ്കിലും ഇപ്പോളും പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ച് കാത്തിരിക്കുന്നവരുടെ എണ്ണം വളരെ ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. ഏറ്റവുമൊടുവില്‍ പുറത്തു വന്ന കണക്കുകള്‍ പ്രകാരം 1,30,000 അപേക്ഷകരാണ് ഇപ്പോഴും തങ്ങളുടെ പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുന്നത്. ഒരു സമയത്ത് ഇത് 1,95,000 വരെ ആയിരുന്നു എന്നു കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ക്ക് ഒരല്‍പ്പം വേഗത വന്നിട്ടുണ്ടെന്ന തോന്നലുണ്ടാകുന്നത്. പാസ്‌പോര്‍ട്ടിനായി ഈ വര്‍ഷം ആദ്യത്തെ ആറുമാസങ്ങളില്‍ അപേകഷിച്ചത് 7,97,000 പേരാണ്. കൂടുതല്‍ ആളുകളെ നിയമിച്ചും ഓവര്‍ ടൈം നല്‍കിയും പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ്. കോവിഡ് കാലം വരെ വളരെ വേഗം പാസ്‌പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ലോക്ഡൗണിന് ശേഷം കൂട്ടമായി അപേക്ഷകള്‍ ഏത്തിയതോടെയാണ്…

Share This News
Read More

പെന്‍ഷന്‍ പ്രായം എടുത്തുമാറ്റി ലിഡില്‍ അയര്‍ലണ്ട് (Lidl Ireland)

രാജ്യത്തെ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലിഡില്‍ അയര്‍ലണ്ട് പെന്‍ഷന്‍ പ്രായം എടുത്തുമാറ്റി. മുമ്പ് ഇവിടെ 65 വയസ്സ് വരെ മാത്രമെ ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളു എന്നാല്‍ ഇപ്പോള്‍ 65 വയസ്സില്‍ വിരമിക്കണമെന്ന നിബന്ധന കമ്പനി എടുത്തുമാറ്റി. 65-ാം വയസ്സില്‍ വിരമിക്കണമോ എന്ന കാര്യം ജീവനക്കാര്‍ക്ക് തീരുമാനിക്കും. കൂടുതല്‍ ജോലി പരിചയവും ജീവിതാനുഭവങ്ങളും ഉള്ള ആളുകള്‍ കമ്പനിയിലുള്ളത് ഗുണം ചെയ്യുമെന്ന പഠനമാണ് ഇത്തരമൊരു തീരുമാനത്തിലേയ്‌ക്കെത്താന്‍ ഇവരെ പ്രേരിപ്പിച്ചത്. അയര്‍ലണ്ടില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന കമ്പനികളിലൊന്നാണ് ലിഡില്‍ അയര്‍ലണ്ട്. വരും വര്‍ഷങ്ങളില്‍ മറ്റു കമ്പനികളും ഇവരെ മാതൃകയാക്കിയേക്കും. പെന്‍ഷന്‍ പ്രായത്തില്‍ ഇത്തരമൊരു പദ്ധതിയാണ് സര്‍ക്കാരിന്റെയും പരിഗണനയിലുള്ളത്. Share This News

Share This News
Read More

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നു

കോവിഡ് മഹാമരിയേയും അതിനുശേഷം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയേയും അയര്‍ലണ്ട് അതിവേഗം അതീജീവിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ കുറയുന്നതായാണ് കണക്കുകള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 21 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ് 4.2 ശതമാനമായിരുന്നു മെയ്മാസത്തിലെ കണക്കെങ്കില്‍ 4.3 ശതമാനമാണ് ജൂണിലെ തൊഴിലില്ലായ്മ നിരക്ക്. ജൂണ്‍ മാസത്തില്‍ 113900 തൊഴില്‍ രഹിതര്‍ ഉണ്ടായിരുന്നെങ്കില്‍ ജൂലൈ മാസത്തില്‍ 113000 പേരാണ് തൊഴില്‍രഹിതര്‍. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 36000 പേരുടെ കുറവാണ് ഈ കണക്കുകളില്‍ ഉള്ളത്. അടുത്തവര്‍ഷത്തത്തോടെ തൊഴില്‍ രഹിതരുടെ എണ്ണം ഇനിയും കുറയുമെന്നാണ് സാമ്പത്തീക വിദഗ്ദരുടെ പ്രതീക്ഷ. ഇത് രാജ്യത്ത് സാമ്പത്തീക വളര്‍ച്ചക്ക് കരുത്താവുമെന്നും ഇവര്‍ പറയുന്നു. Share This News

Share This News
Read More

സെക്യൂറിരിറ്റി ജീവനക്കാരുടെ മിനിമം വേജില്‍ വര്‍ദ്ധനവ്

രാജ്യത്ത് സെക്യൂരിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഇവരുടെ മിനിമം വേജ് ഉയര്‍ത്താന്‍ തീരുമാനമായി. മണിക്കൂറിന് 12.5 യൂറോയായിരിക്കും പുതിയ നിരക്ക് ഓഗസ്റ്റ് 29 മുതലാണ് കൂട്ടിയ നിരക്ക് പ്രാബല്ല്യത്തില്‍ വരുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഒരു മണിക്കൂറിനുള്ള കുറഞ്ഞ നിരക്ക് 12.90 യൂറോയായി ഉയരും. നിലവില്‍ 11.65 യൂറോയാണ് ഈ മേഖലയിലെ കുറഞ്ഞ വേതനം. 2019 മുതല്‍ ഈ നിരക്കാണ് നിലവിലുള്ളത്. രാത്രി 9 മണിമുതല്‍ രാവിലെ ഏഴ് മണിവരെ കുറഞ്ഞത് മൂന്നുമണിക്കൂറെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് അണ്‍ സോഷ്യല്‍ ഹവേഴ്‌സ് പ്രീമിയത്തിനും അര്‍ഹതയുണ്ട്. Share This News

Share This News
Read More

രണ്ട് യൂറോയുടെ വ്യാജ നാണയങ്ങള്‍ വ്യാപകം ; ജാഗ്രത വേണമെന്ന് പോലീസ്

രാജ്യത്ത് രണ്ട് യൂറോയുടെ വ്യാജ നാണയങ്ങള്‍ നിരവധിയുണ്ടെന്നും കബളിപ്പിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ഗാര്‍ഡയുടെ മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ദിവസം രണ്ട് യൂറോയുടെ 1500 നടുത്ത് വ്യാജ നാണയങ്ങളാണ് ഗാര്‍ഡ പിടികൂടിയത്. വ്യാജ നാണയങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഗാര്‍ഡ വൃത്തങ്ങള്‍ വ്യക്തമാക്കി. വിവിധയിടങ്ങളില്‍ ഇത് സംബന്ധിച്ച് റെയ്ഡുകള്‍ നടക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏതാണ്ട് 2,920 രൂപ മൂല്ല്യം വരുന്ന വ്യജ നാണയങ്ങളാണ് പിടിച്ചെടുത്തത്. യഥാര്‍ത്ഥ നാണയങ്ങളുമായി വളരെ സാമ്യമുള്ള വ്യാജ നാണയങ്ങള്‍ തിരിച്ചറിയുക നന്നെ പ്രയാസമാണ്. നാണയത്തില്‍ ആലേഖനം ചെയ്തിരിക്കുന്ന Eire എന്ന വാക്ക് എഴുതിയിരിക്കുന്നതിലെ ചെറിയ വിത്യാസം മാത്രമാണ് വ്യാജനെ തിരിച്ചറിയാനുള്ള ഏകവഴി. Share This News

Share This News
Read More

ഇലക്ട്രിക് അയര്‍ലണ്ട് – നിരക്ക് വര്‍ദ്ധനവ് നിലവില്‍ വന്നു

രാജ്യത്തെ പ്രധാന ഊര്‍ജ്ജ വിതരണ കമ്പനികളിലൊന്നായ ഇലക്ട്രിക് അയര്‍ലണ്ട് പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനവ് നിലവില്‍ വന്നു. ഓഗസ്റ്റ് ഒന്നാം തിയതി മുതലാണ് വര്‍ദ്ധനവ് പ്രാബല്ല്യത്തിലായത്. ഗാര്‍ഹീക ആവശ്യത്തിനായുള്ള ഗ്യാസിന്റെ വിലയില്‍ 29.2 ശതമാനവും ഗാര്‍ഹീകാവശ്യത്തിനായുള്ള വൈദ്യുതിയുടെ വില 10.9 ശതമാനവുമാണ് വര്‍ദ്ധിച്ചത്. അതായത് ശരാശരി വൈദ്യുതി ബില്ലില്‍ 13.71 യൂറോയും ഗ്യാസ് വിലയില്‍ 25.96 യൂറോയുമാണ് വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രധാന ഊര്‍ജ്ജ വിതരണ കമ്പനികളെല്ലാം തന്നെ ഇതിനകം വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. സമസ്ഥ മേഖലകളിലേയും വിലക്കയറ്റം അയര്‍ലണ്ട് ജനതയെ ദുരിതത്തിലാക്കിയിരിക്കുകയാണ്. സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകള്‍ താളം തെറ്റുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഒരു മേഖലയിലും കാര്യമായ ശമ്പള വര്‍ദ്ധനവ് ഉണ്ടായിട്ടുമില്ല. Share This News

Share This News
Read More